ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 2) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ബ്രഹ്മോസ് മിസൈല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി കേരളത്തില്‍ എവിടെയാണ് സുപ്രീംകോടതി അനുമതി നല്‍കിയത്?
നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍, തിരുവനന്തപുരം
- ബ്രഹ്മോസ് യൂണിറ്റ്, സശസ്ത്ര സീമ ബല് (എസ്എസ്ബി) ബറ്റാലിയന്റെ ആസ്ഥാന മന്ദിരം, ദേശീയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവയ്ക്കുവേണ്ടിയാണ് സ്ഥലം അനുവദിച്ചത്.
- തുറന്ന ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.
2. 2025-ലെ നാവിക സേന ദിനാഘോഷങ്ങള്‍ നടന്നത് എവിടെ?
തിരുവനന്തപുരം
- നാവികസേനാ ദിനം: ഡിസംബര്‍ 4
- നാവിക സേന ദിനാഘോഷങ്ങളിലെ മുഖ്യാതിഥി: ദ്രൗപദി മുര്‍മു
- നാവികസേന മേധാവി: അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി
- 1971 ഡിസംബര്‍ 3-ന് ഇന്ത്യന്‍ നാവിക സേന പാക് തുറമുഖമായ കറാച്ചി ആക്രമിച്ച ഓപ്പറേഷന് ട്രൈഡന്റിന്റെ ഓര്‍മ്മദിവസമാണ് നാവികസേനാ ദിനമായി ആഘോഷിക്കുന്നത്.
- ഇന്ത്യ സോവിയറ്റ് യൂണിയനില്‍നിന്നും വാങ്ങിയ ഓസ 1 എന്ന പേരുള്ള മിസൈല്‍ ബോട്ടുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിത്.
3. 2025 ഡിസംബറില്‍ ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നാണ് എക്യുവെറിന്‍ എന്ന സൈനികാഭ്യാസം തിരുവനന്തപുരത്ത് നടത്തുന്നത്?
മാലദ്വീപ്
- മാലദ്വീപിലെ ദ്വിവേഹി ഭാഷയില്‍ എക്യുവെറിന്‍ എന്നാല്‍ സുഹൃത്തുക്കള്‍ എന്നാണ് അര്‍ത്ഥം.
- 2009 മുതല്‍ എക്യുവെറിന്‍ സൈനികാഭ്യാസം നടത്തുന്നുണ്ട്.
4. സെന്‍ട്രല്‍ വിസ്തയിലെ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ പേര് എന്താണ്?
സേവ തീര്‍ത്ഥ
5. ഇന്ത്യയിലെ ഭൂകമ്പ ദുരന്ത സാധ്യതാ ഭൂപടത്തില്‍ കേരളം ഏതൊക്കെ സോണിലാണ് ഉള്‍പ്പെടുന്നത്?
2, 3 സോണുകളില്‍
- നേരിയ ചലന സാധ്യതയുള്ള സോണുകളാണ് രണ്ടും മൂന്നും
- 4 മുതല്‍ 6 വരെയുള്ള സോണുകള്‍ ശക്തമായ ഭൂകമ്പ സാധ്യതാ മേഖലയാണ്.
- ഭുജ്, തേസ്പൂര്, ശ്രീനഗര്‍, ഷിംല, ഷില്ലോങ്, ഡാര്‍ജിലിങ്, ഡെറാഡൂണ്‍, ചണ്ഡിഗഢ്, പോര്‍ട്ട്ബ്ലെയര്‍ എന്നിവ സോണ്‍ ആറിലാണ്.
6. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ആണവ അന്തര്‍വാഹിനിയുടെ പേരെന്താണ്?
അരിദമന്
7, വംശനാശം സംഭവിച്ചെന്ന് കരുതിയ പരാദസസ്യമായ കാംബെല്ലിയ ഓറന്ടിയാകയെ 175 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ എവിടെയാണ് കണ്ടെത്തിയത്?
വയനാട്ടിലെ തൊള്ളായിരം വനമേഖലയില്‍
- ഒറോബോങ്കേസിയ എന്ന പരാദ സസ്യ കുടുംബാംഗമാണ് കാംബെല്ലിയ
- എംഎസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞരാണ് സസ്യത്തെ കണ്ടെത്തിയത്.
- 1849-ന് മുമ്പ് തമിഴ്നാട്ടിലെ നടുവട്ടത്ത് റോബര്‍ട്ട് വൈറ്റ് ഈ സസ്യത്തെ കണ്ടെത്തിയിരുന്നു.
8. 2025 ഡിസംബറില്‍ അന്തരിച്ച മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ആരാണ്?
റോബിന് സ്മിത്ത് (62)
- ഇംഗ്ലണ്ടിനായി 62 ടെസ്റ്റുകളും 71 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
- 1993-ല്‍ ഓസ്ട്രേലിയക്ക് എതിരെ സ്മിത്ത് നേടിയ 167 റണ്‍സ് 23 വര്‍ഷത്തോളം ഏകദിനത്തില്‍ ഒരു ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആണ്.
9. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ചരിത്രത്തില്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം ആരാണ്?
വൈഭവ് സൂര്യവംശി
- 14 വയസ്സുള്ള വൈഭവ് സൂര്യവംശി ബീഹാര്‍ താരമാണ്.
- മഹാരാഷ്ട്രയ്ക്കെതിരെ 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടി.
