1. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം 2025-ല്‍ ലഭിച്ചത് ആര്‍ക്കാണ്?
കവി കെ ജി ശങ്കരപിള്ളയ്ക്ക്
2. എഴുത്തച്ഛന് പുരസ്കാരത്തുക എത്രയാണ്?
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും
3. 2025-ലെ ബുക്കര്‍ സമ്മാനം നേടിയ ഫ്ളെഷ് എന്ന നോവലിന്റെ രചയിതാവ് ആരാണ്?
ഡേവിഡ് സൊലോ
4. 2025-ലെ ഡെയ്റ്റണ്‍ സാഹിത്യ സമാധാന സമ്മാനം നേടിയ ബ്രിട്ടീഷ്-ഇന്ത്യന്‍ സാഹിത്യകാരന് ആരാണ്?
സല്മാന് റുഷ്ദി
5. 2025-ലെ വയലാര്‍ സംഗീത പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
സംഗീത സംവിധായകന് വിദ്യാധരന്
6. 2025-ലെ ശ്രീചിത്തിര തിരുനാള്‍ പുരസ്കാരം നേടിയത് ആരാണ്?
ഗോകുലം ഗോപാലന്
7. 2025-ലെ മലയാള മിത്രം പുരസ്കാരം നേടിയ കന്നഡ സാഹിത്യകാരി ആരാണ്?
ഡോ പാര്‍വതി ജി ഐതല്‍
8. കെ ആര് ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം 2025 ലഭിച്ചത് ആര്‍ക്കാണ്?
അരുണ റോയി
9. സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്രഭ പുരസ്കാരം നേടിയ നര്‍ത്തകി ആരാണ്?
രാജശ്രീ വാര്യര്‍
10. സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി പുരസ്കാരം ലഭിച്ച ചരിത്ര പണ്ഡിതന് ആരാണ്?
ഡോ എം ആര് രാഘവവാര്യര്
11. കേന്ദ്ര സര്‍ക്കാരിന്റെ 2025-ലെ വിജ്ഞാന്‍രത്ന പുരസ്കാരം മരണാനന്തരം ലഭിച്ചത് ആര്‍ക്കാണ്?
ജയന്ത് വിഷ്ണു നാര്‍ലിക്കര്‍
12. ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം 2025 ലഭിച്ചത് ആര്‍ക്കാണ്?
കെ അംബികാദേവി
13. അവനവന് കടമ്പ പുരസ്കാരം നേടിയ പടയണി ആചാര്യന് ആരാണ്?
പ്രൊഫ കടമ്മനിട്ട വാസുദേവന്‍ പിള്ള
14. ഗോത്രസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കീര്‍ത്താഡ്സ് ഗോത്രഭാഷ പ്രതിഭ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
വാസുദേവന്‍ ചീക്കല്ലൂര്‍
15. കേരളത്തിലെ ആദ്യ ഭൂഗര്‍ഭജല തുരങ്കപാത ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
ഫോര്‍ട്ട്കൊച്ചി- വൈപ്പിന്‍
16. ലോകത്തിലെ ആദ്യ രാമായണ വാക്സ് മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?
അയോധ്യയിലെ സരയൂനദീതീരത്ത്
17. 26 ലക്ഷം ചിരാതുകള്‍ തെളിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച നഗരം ഏതാണ്?
അയോധ്യ
18. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റിന്റെ പേരെന്ത്?
ഐഎന്‍എസ് മാഹി
19. 2025-ലെ ഏഷ്യ പസഫിക് ഇക്കണോമിക് കോഓപ്പറേറ്റീവ് (അപെക്) ഉച്ചകോടി നടന്ന നഗരം ഏതാണ്?
ഗൈയോങ്ജു, ദക്ഷിണ കൊറിയ
20. കേരളത്തിലെ ആദ്യ ടൈംബാങ്ക് പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്ത് ഏതാണ്?
എലിക്കുളം
21. കഴിഞ്ഞ വര്‍ഷത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി ലഭിച്ച സ്റ്റേഷന് ഏതാണ്?
മുഹമ്മ പൊലീസ് സ്റ്റേഷന്, ആലപ്പുഴ
22. സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി നിയമിതനായത് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
23. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിതനായത് ആരാണ്?
റസൂല്‍ പൂക്കുട്ടി
27. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എട്ടാം ശമ്പള കമ്മീഷന്റെ അധ്യക്ഷ ആരാണ്?
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
28. ഇന്ത്യയിലെ ഏക വനിത റഫാല്‍ പൈലറ്റ് ആരാണ്?
ശിവാംഗി സിങ്
29. അമേരിക്കയിലെ വെര്‍ജിനിയ സംസ്ഥാനത്തിലെ ലെഫ്റ്റനന്റ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ ആരാണ്?
ഗസാല ഹാഷ്മി
30. വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങളില്‍ പറന്ന ആദ്യ രാഷ്ട്രപതി ആരാണ്?
ദ്രൗപദി മുര്‍മു
31. ദ്രൗപദി മുര്‍മു പറന്ന യുദ്ധ വിമാനങ്ങള്‍ ഏതെല്ലാം?
സുഖോയ് 30 എംകെഐ, റഫാല്‍
32. യുഎസ് നഗരമായ മിസൗറി സിറ്റിയുടെ മേയറായ മലയാളി ആരാണ്?
റോബിന് ഇലക്കാട്ട്
33. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായ മുന്‍ ചീഫ് സെക്രട്ടറി ആരാണ്?
കെ ജയകുമാര്‍
34. ടാന്‍സാനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
സാമിയ സുലുഹ ഹസ്സന്
35. 2025-ലെ വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏതാണ്?
ഇന്ത്യ
36. ഏത് രാജ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്?
ദക്ഷിണാഫ്രിക്ക
37. വനിത ഏകദിന ക്രിക്കറ്റില്‍ ഏത് രാജ്യത്തിന് എതിരെയാണ് ഇന്ത്യ ചേസിങ്ങില്‍ റെക്കോര്‍ഡ് വിജയം നേടിയത്?
ഓസ്ട്രേലിയ
38. 2025 നവംബറില്‍ ഇംഗ്ലണ്ടില്‍ സര് പദവി അല്ലെങ്കില്‍ നൈറ്റ്ഹുഡ് ലഭിച്ച ഫുട്ബോള്‍ ഇതിഹാസം ആരാണ്?
ഡേവിഡ് ബെക്കാം
39. രണ്ട് ഗ്രാന്സ്ലാം കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ ടെന്നീസ് താരം 2025 നവംബറില്‍ വിരമിച്ചു. ആരാണ് അദ്ദേഹം?
രോഹന് ബൊപ്പണ്ണ
40. ഒരു ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിത താരമെന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
സ്മൃതി മന്ഥാന (434 റണ്‍സ്)
41. ഒരു ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം ആരാണ്?
ലോറ വോള്‍വാര്‍ത്ത് (ക്യാപ്റ്റന്‍, ദക്ഷിണാഫ്രിക്ക, 571 റണ്‍സ്)
42. 2025 നവംബറില്‍ ഏത് കായിക ഇനമാണ് ഇന്ത്യയില്‍ 100 വര്‍ഷം പൂര്‍ത്തിയാക്കിയത്?
ഹോക്കി
43. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മേഘാലയന്‍ ബാറ്റര്‍ ആരാണ്?
ആകാശ് കുമാര്‍ ചൗധരി (11 പന്തില്‍നിന്നും 50 റണ്‍സ്)
44. 2025 നവംബറില്‍ സൈനിക സേവനങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്?
സിഎംഎസ്-03
45. ഓപ്പണ്‍ എഐ പുറത്തിറക്കിയ പുതിയ വെബ് ബ്രൗസര്‍ ഏതാണ്?
അറ്റല്സ്
46. ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ ചരിത്ര നേട്ടമുണ്ടാക്കിയ ഗൂഗിളിന്റെ ക്വാണ്ടം ചിപ്പ് ഏതാണ്?
വില്ലോ
47. നാസ വികസിപ്പിച്ച ശബ്ദത്തേക്കാള്‍ വേഗത്തില്‍ ശബ്ദമില്ലാത സഞ്ചരിക്കാന്‍ കഴിയുന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനം ഏതാണ്?
എക്സ്-59
48. ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക്, ലോകത്തെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്ക് എന്നീ പുരസ്കാരങ്ങള്‍ നേടിയ ഇന്ത്യന്‍ ബാങ്ക് ഏതാണ്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
49. യുനെസ്കോടയുടെ സൃഷ്ടിപരമായ നഗരങ്ങളുടെ ശൃംഖലയിലെ (യുസിസിഎന്‍) പാചക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ നഗരം ഏതാണ്?
ലക്നൗ
50. ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച സര്‍വേ കപ്പലിന്റെ പേരെന്ത്?
ഐഎന്‍എസ് ഇക്ഷക്
51. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
മമ്മൂട്ടി (ഭ്രമയുഗം)
52. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
53. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സംവിധായകനായും മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
54. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്?
മഞ്ഞുമ്മല്‍ ബോയ്സ്
55. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്?
പ്രേമലു (സംവിധായകന്: ഗിരീഷ് എഡി)
56. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്?
ഫെമിനിച്ചി ഫാത്തിമ (സംവിധാനം: ഫാസില്‍ മുഹമ്മദ്)
57. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരെല്ലാം?
സൗബിന് ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന് (ഭ്രമയുഗം)
58. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ലിജോമോള്‍ ജോസ് (നടന്ന സംഭവം)
59. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് പ്രത്യേക ജൂറി പരാമര്‍ശം നേടിയത് ആരെല്ലാം?
ടൊവിനോ തോമസ് (എആര്‍എം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ജ്യോതിര്‍മയി (ബൊഗയ്ന്‍വില്ല), ദര്‍ശന രാജേന്ദ്രന് (പാരഡൈസ്)
60. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഫാസില്‍ മുഹമ്മദ്
61. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഹിരണ്‍ദാസ് മുരളി (വേടന്)
62. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
63. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ആരുടേതാണ്?
അമല്‍ നീരദ് (ബൊഗയ്ന്‍വില്ല)
64. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
സുഷിന് ശ്യാം (ബൊഗയ്ന്‍വില്ല)
65. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
കെ എസ് ഹരിശങ്കര്‍
66. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
സെബ ടോമി
65. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഇ എസ് സൂരജ് (കിഷ്കിന്ധാകാണ്ഡം)
66. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
റോണക്സ് സേവ്യര്‍ (ബൊഗയ്ന്‍വില്ല)
67. 2025-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ആര്‍ക്കാണ്?
സമീറ സനീഷ് (ബൊഗയ്ന്‍വില്ല)
68. ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായ സംസ്ഥാനം ഏതാണ്?
കേരളം
69. ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന് ആരാണ്?
സൊഹ്റാന് ക്വാമെ മംദാനി
70. ചൈന വിജയകരമായി പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയ ലോകത്തെ ഏറ്റവും വേഗമേറിയ ട്രെയിനിന്റെ പേരെന്ത്?
സിആര്‍ 450
71. ആദ്യ ഒളിമ്പിക് മെഡല്‍ ജേതാവായ മലയാളി 2025 നവംബറില്‍ അന്തരിച്ചു. പേരെന്താണ്?
മാനുവല്‍ ഫ്രെഡറിക്
72. മാനുവല്‍ ഫ്രെഡറിക് ഏത് ഇനത്തിലാണ് ഒളിമ്പിക് മെഡല്‍ നേടിയത്?
ഹോക്കി
73. ഏത് ഒളിമ്പിക്സിലാണ് മാനുവല്‍ ഫ്രെഡറിക്സിന്റെ വെങ്കല മെഡല്‍ നേടിയത്?
മ്യൂണിക് ഒളിമ്പിക്സ് (1972)
74. 1972-ലെ മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന മാനുവല്‍ ഫ്രെഡറിക്സിന്റെ പൊസിഷന്‍ ഏതായിരുന്നു?
ഗോള്‍ കീപ്പര്‍
75. ജീവന്റെ രഹസ്യമായ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന് 2025 നവംബറില്‍ അന്തരിച്ചു. പേരെന്താണ്?
ജെയിംസ് വാട്സണ്
76. 2025 നവംബറില്‍ അന്തരിച്ച ഡിക്ക് ചെനി യുഎസിന്റെ എത്രാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു?
46
77. 1946 നവംബറില്‍ അന്തരിച്ച ഹിന്ദുജ ഗ്രൂപ്പ് ചെയര്മാന് ആരാണ്?
ഗോപീചന്ദ് പി ഹിന്ദുജ
78. 2025 നവംബറില്‍ അന്തരിച്ച പ്രശസ്ത നടിയും ഗായികയുമായ വ്യക്തി ആരാണ്?
സുലക്ഷണ പണ്ഡിറ്റ്
79. ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നേടിയ താരം ആരാണ്?
വൈഭവ് സൂര്യവംശി (32 പന്തില്‍ 100)
80. ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാര്‍ഷിക പുരസ്കാരമേര്പ്പെടുത്തിയ കായിക സംഘടന ഏത്?
ഫിഫ
81. ഇന്ത്യയിലെ പ്രഥമ നാഷണല്‍ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
ഭുവനേശ്വര്‍
82. 16-ാമത് പുരുഷ, വനിത ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്ക് 2026-ല്‍ സംയുക്ത ആതിഥ്യം വഹിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
നെതര്‍ലന്‍ഡ്സും ബല്‍ജിയവും
83. 2026-ലെ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏതാണ്?
കുറാസോ (1,56,115)
84. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന 24-ാം ഏഷ്യന്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഇന്ത്യ എത്ര മെഡലുകള്‍ നേടി?
10
85. 2025 നവംബറില്‍ അന്താരാഷ്ട്ര ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയ ഇതിഹാസ താരം ആരാണ്?
റോജര്‍ ഫെഡറര്‍
86. കൊളംബോയില്‍ നടന്ന കാഴ്ച്ചപരിമിതരുടെ പ്രഥമ വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍ ആരാണ്?
ഇന്ത്യ
87. കാഴ്ച്ച പരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുത്തിയ രാജ്യം ഏതാണ്?
നേപ്പാള്‍
88. ഹരിയാന വനിത കമ്മിഷന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?
ഷെഫാലി വര്‍മ
89. 34-ാമത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ബാഡ്മിന്റണ്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ലക്ഷ്യാ സെന്‍
90. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-ാമത് ജിമ്മി ജോര്‍ജ് പുരസ്കാരം 2025 നേടിയ ട്രിപ്പിള്‍ ജംപ് താരം ആരാണ്?
എല്‍ദോസ് പോള്‍
91. ഐസിസിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം ആരാണ്?
രോഹിത് ശര്‍മ
92. വേള്‍ഡ് കലിഗ്രാഫി അസോസിയേഷന് പ്രസിഡന്റായ ആദ്യത്തെ ഇന്ത്യക്കാരനായ മലയാളി ആരാണ്?
നാരായണഭട്ടതിരി
93. 2025 നവംബര്‍ 20-ന് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ആരാണ്?
നിതീഷ് കുമാര്‍
94. യൂണിസെഫിന്റെ ഇന്ത്യയിലെ അംബാസഡറായ മലയാളി സിനിമാ താരം ആരാണ്?
കീര്‍ത്തി സുരേഷ്
95. 2025-ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ മെക്സിക്കോ സ്വദേശിനി ആരാണ്?
ഫാത്തിമ ബോഷ് ഫെര്‍ണാണ്ടസ്
96. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ നിര്‍മ്മിച്ച പുതിയ വ്യോമതാവളം ഏതാണ്?
ന്യോമ
97. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ലോകത്തിലെ ഏറ്റവും ചെറിയ മൈക്ര എ വി ലീഡ്ലെസ് പേസ്മേക്കര്‍ ചികിത്സ നടത്തിയ ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ഏതാണ്?
തിരുവനന്തപുരം മെഡിക്കല്‍ കോളെജ്
98. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) സമുദ്രപര്യവേക്ഷണ കേന്ദ്രം തിരുവനന്തപുരത്ത് എവിടെയാണ് സ്ഥാപിക്കുന്നത്?
പൂവാര്‍
99. ജലസംരക്ഷണത്തിനുള്ള മികച്ച സംസ്ഥാനത്തിനുള്ള ആറാമത് ദേശീയ ജലപുരസ്കാരം നേടിയ സംസ്ഥാനം ഏതാണ്?
മഹാരാഷ്ട്ര
100. ജലസംരക്ഷണത്തിനുള്ള മികച്ച ഗ്രാമപഞ്ചായത്തിനുള്ള ആറാമത് ദേശീയ ജലപുരസ്കാരം പങ്കിട്ട ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാം?
കണ്ണൂര്‍ പായം ഗ്രാമപഞ്ചായത്ത്, ആന്ധ്രാപ്രദേശിലെ ദുബ്ബിഗനിപ്പള്ളി ഗ്രാമപഞ്ചായത്ത്
101. 2025 നവംബറില്‍ എവിടെയാണ് ഇന്ത്യ വീണ്ടും എംബസി തുറന്നത്?
കാബൂള്‍, അഫ്ഗാനിസ്ഥാന്
102. ഇന്ത്യയുടെ 56-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി എവിടെ?
ഗോവ
103. 14-ാമത് ടൈക്കോണ്‍ കേരള 2025 വേദി എവിടെ?
കുമരകം, കോട്ടയം
104. ഇന്ത്യയിലെ ആദ്യ സില്‍ക്ക് മ്യൂസിയം നിലവില്‍വന്നത് എവിടെ?
മൈസൂര്‍
105. സംസ്ഥാനത്ത് ട്രെയിനുകളുടെ യാത്ര ചെയ്യുന്നവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള റെയില്‍വേ പൊലീസ് ആരംഭിച്ച ദൗത്യം ഏതാണ്?
ഓപ്പറേഷന് രക്ഷിത
106. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏതാണ്?
ഭാരത് ടാക്സി
107. ഇന്ത്യയിലെ ഏറ്റവും വൃത്തിയില്ലാത്ത നഗരം ഏതാണ്?
തമിഴ്നാട്ടിലെ മധുര
108. 2025 നവംബര്‍ 19-ന് ആരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പും റിസര്‍വ് ബാങ്ക് നൂറു രൂപ നാണയവും പുറത്തിറക്കിയത്?
സത്യസായി ബാബ
109. ഇന്ത്യയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏതാണ്?
ഭാരത് നെറ്റ്
