
ഇന്നലത്തെ കറന്റ് അഫയേഴ്സ് (3 ഡിസംബര്‍ 2024) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
1. 2025 ഡിസംബര്‍ 4-ന് ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റിന്റെ പേരെന്ത്?
വ്ളാഡിമര്‍ പുടിന്
- ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍: ഡെനിസ് ആലിപ്പോവ്
2. 2025 ഡിസംബറില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ട്രല്‍ അസിസ്റ്റന്‍സ് (ഐഐഡിയ) അധ്യക്ഷ പദവി ഏറ്റെടുത്ത രാജ്യം ഏതാണ്?
ഇന്ത്യ
സ്രോതസ്സ്: മലയാള മനോരമ
- ഐഐഡിയയുടെ ആസ്ഥാനം: സ്വീഡന്
- ജനാധിപത്യ സ്ഥാപനങ്ങളേയും തിരഞ്ഞെടുപ്പ് പ്രക്രിയയേയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് ഐഐഡിയ.
- ഇന്ത്യയെ പ്രതിനിധീകരിച്ച് ഐഐഡിയയുടെ അധ്യക്ഷനാകുന്നത്: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍
- ഒരു വര്‍ഷമാണ് കാലാവധി.
- സ്വീഡനിലെ ഇന്ത്യന്‍ അംബാസിഡര്‍: അനുരാഗ് ഭൂഷണ്
- ഐഐഡിയയിലെ അംഗരാജ്യങ്ങളുടെ എണ്ണം: 37
- ഇന്ത്യ സ്ഥാപക അംഗമാണ്.
3. പൂനെ അസ്ട്രോഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രായമേറിയ താരാപഥത്തിന്റെ പേരെന്ത്?
അളകനന്ദ
സ്രോതസ്സ്: മലയാള മനോരമ
- പ്രപഞ്ചത്തിന് 150 കോടി വര്‍ഷം പഴക്കമുള്ളപ്പോള്‍ മുതല്‍ നിലനിന്നിരുന്ന താരാപഥത്തെ അസ്ട്രോഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റാഷി ജെയിന്, യോഗേഷ് വഡഡേ എന്നിവരാണ് കണ്ടെത്തിയത്.
- അളകനന്ദയുടെ ആകൃതി: സര്‍പ്പിളാകൃതി (സ്പൈറല്‍)
- ജയിംസ് വെബ് ടെലിസ്കോപ്പിലെ വിവരങ്ങള്‍ അപഗ്രഥിച്ചാണ് അളകനന്ദയെ കണ്ടെത്തിയത്.
4. 2025-ലെ ക്രോസ് വേഡ് ബുക്ക് അവാര്‍ഡ്സ് നേടിയ മലയാളികള്‍ ആരെല്ലാം?
മനു എസ് പിള്ള, മനോജ് കുറൂര്‍, ജെ ദേവിക, തോമസ് മാത്യു
സ്രോതസ്സ്: മലയാള മനോരമ
- നോണ്‍ഫിക്ഷന്‍ വിഭാഗത്തില്‍ മനു എസ് പിള്ളയുടെ ഗോഡ്സ്, ഗണ്‍സ് ആന്റ് മിഷനറീസ്, വിവര്‍ത്തന വിഭാഗത്തില്‍ മനോജ് കുറൂര്‍ എഴുതിയ നിലം പൂത്തുമലര്‍ന്ന നാള് എന്ന നോവലിന് ജെ ദേവിക പരിഭാഷപ്പെടുത്തിയ ദ് ഡേ, ദി എര്‍ത്ത് ബ്ലൂംഡ്, ബിസിനസ് ആന്റ് മാനേജ്മെന്റ് വിഭാഗത്തില്‍ പോപ്പുലര്‍ ചോയ്സ് പുരസ്കാരം രത്തന്‍ ടാറ്റ- എ ലൈഫ് എന്ന പുസ്തകമെഴുതിയ തോമസ് മാത്യു എന്നിവര്‍ക്കാണ് പുരസ്കാരം.
- ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മഹാരാഷ്ട്രയിലെ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ശാന്ത ഗോഖലെയ്ക്ക് ലഭിച്ചു.
5. ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) തയ്യാറാക്കിയ 2025-ലെ ജനപ്രിയ ഇന്ത്യന്‍ താര, സംവിധായക പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍ ആരെല്ലാം?
കല്യാണി പ്രിയദര്ശന്, പൃഥ്വിരാജ് സുകുമാരന്‍, ഡൊമിനിക് അരുണ്‍
- അഭിനേതാക്കളുടെ പട്ടികയില്‍ കല്യാണി ഏഴാമതും സംവിധായകരുടെ പട്ടികയില്‍ പൃഥ്വിരാജ് അഞ്ചാമതും ഡൊമിനിക് അരുണ്‍ എട്ടാമതും സ്ഥാനങ്ങള്‍ നേടി.
6. 2025 ഡിസംബറില്‍ ക്രിക്കറ്റില്‍നിന്നും വിരമിച്ച ഇന്ത്യന്‍ താരം ആരാണ്?
മോഹിത് ശര്‍മ
7. ലോക മണ്ണുദിനം എന്നാണ്?
ഡിസംബര്‍ 5
8. രാജ്യാന്തര ബാങ്ക് ദിനം എന്നാണ്?
ഡിസംബര്‍ 4
9. ഫ്രാന്‍സിന്റെ പ്രസിഡന്റ് ആരാണ്?
ഇമ്മാനുവേല്‍ മാക്രോണ്‍
സ്രോതസ്സ്: ദേശാഭിമാനി
- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേയ്സ് എക്സിന്റെ ദൗത്യത്തില്‍നിന്നും പുറത്താക്കപ്പെട്ട റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആരാണ്?
- ഒലെഗ് അര്ട്ടെമിയേവ്
- റഷ്യന്‍ ബഹിരാകാശ ഏജന്‍സി: റോസ്കോസ്മോസ്
- 560 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ഒലെഗ്.
- അമേരിക്കന്‍ ദേശീയ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സ്പേയ്സ് എക്സ് ഒലെഗിനെ പുറത്താക്കിയത്.
10. 2025 നവംബറില്‍ തമിഴ്നാട്ടില്‍ നിന്നും ഭൗമസൂചികപദവി ലഭിച്ച അഞ്ച് ഉല്പന്നങ്ങള് ഏതെല്ലാം?
വൊറയൂര്‍ കോട്ടണ്‍ സാരി, അംബാസമുദ്രം കളിപ്പാട്ടം, കാവിന്ദപ്പാടി നാട്ടുശര്‍ക്കര (ശര്‍ക്കരപ്പൊടി), നാമക്കല്‍ കല്ച്ചട്ടികള്, തൂയമല്ലി അരി.
സ്രോതസ്സ്: മാതൃഭൂമി
- വൊറയൂര്‍ സാരി തിരുച്ചിറപ്പള്ളി ജില്ലയിലെ മണമേടിലെ നെയ്തുശാലകളിലാണ് നെയ്യുന്നത്.
- ഈറോഡ് ജില്ലയിലാണ് കാവിന്ദപാടി നാട്ടുശര്‍ക്കര ചതച്ച കരിമ്പ് നീര് ബാഷ്പീകരിച്ചുണ്ടാക്കുന്നത്.
11. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി എത്ര തവണ തുടര്‍ച്ചയായി രണ്ട് ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്?
11 തവണ