ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 7) പഠിക്കാന്‍ സന്ദര്‍ശിക്കുക
1. ധാതു നിക്ഷേപം കണ്ടെത്താന്‍ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയ്റോ ജിയോ ഫിസിക്കല്‍ സര്‍വേ നടത്തുന്ന മന്ത്രാലയം ഏതാണ്?
കേന്ദ്ര ഖനി മന്ത്രാലയം
സ്രോതസ്സ്: മലയാള മനോരമ
- ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്.
- ചെറു വിമാനത്തില്‍ മാഗ്നറ്റിക് സ്പെക്ട്രോമെട്രിക സെന്‍സറുകള്‍ ഘടിപ്പിച്ചാണ് സര്‍വേ നടത്തുന്നത്.
- കൊബാള്‍ട്ട്, കോപ്പര്‍, ഇന്‍ഡിയം, ലിഥിയം, നിക്കല്‍, അയണ്‍, ക്രോമിയം, സ്വര്‍ണം, യുറേനിയം, തോറിയം തുടങ്ങിയവ കണ്ടെത്താനാകും.
- എയ്റോ ജിയോ ഫിസിക്കല്‍ സര്‍വേയിലൂടെ കര്‍ണാടകയിലും ജാര്‍ഖണ്ഡിലും സ്വര്‍ണവും രാജസ്ഥാനില്‍ ലിഥിയവും കണ്ടെത്തി.
- ഇന്ത്യയില്‍ 2017-ല്‍ ആരംഭിച്ച സര്‍വേ കേരളത്തില്‍ ആദ്യമായി നടത്തിയത് 2025 ഡിസംബറില്‍ കാസര്‍കോഡ് ജില്ലയില്‍ ആണ്.
2. 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (ഐഎഫ്എഫ്കെ 2025) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെല്‍റഹ്മാന്‍ സിസ്സാക്കോ
സ്രോതസ്സ്: മലയാള മനോരമ
- 2015-ല്‍ അബ്ദെല് റഹ്മാന് സിസ്സാക്കോയുടെ ടിംബൂക്തുക്ഷ എന്ന സിനിമ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
- ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം: പലസ്തീന് 36, പാലസ്തീനിയന്‍ സംവിധായിക ആന്മേരി ജസിര്‍
- 2025-ലെ ടോക്കിയോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്കാരം പലസ്തീന് 36-ന് ലഭിച്ചിരുന്നു.
- 98-ാം ഓസ്കര് പുരസ്കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രമാണ് പാലസ്തീന് 36
3. ഫോര്‍മുല വണ്‍ കറോട്ട മത്സരങ്ങളില്‍ 2025 സീസണിലെ ചാമ്പ്യന്‍ ആരാണ്?
ലാന്‍ഡോ നോറിസ്
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ സീസണിലെ ഗ്രാന്‍ഡ് പ്രീ മത്സരങ്ങളില്‍നിന്നായി ലാന്‍ഡോ നോറിസിന് 423 പോയിന്റുകള്‍ ലഭിച്ചു.
- 421 പോയിന്റുകളുമായി മാക്സ് വെര്‍സ്റ്റപ്പനും 410 പോയിന്റുകളുമായി ഓസ്കര് പിയാസ്ട്രിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
- മക്ലാരന്റെ ഡ്രൈവര്‍മാരാണ് ലാന്‍ഡോ നോറിസും ഓസ്കര് പിയാസ്ട്രിയും
- കാര്‍ നിര്‍മാതാക്കളുടെ കിരീടം മക്ലാരന് നേടി.
- സീസണിലെ അവസാന ഗ്രാന്‍പ്രീയായ അബുദാബി ഗ്രാന്‍പ്രീയില്‍ റെഡ്ബുള്‍ ഡ്രൈവറായ മാക്സ് വെര്സ്റ്റപ്പന് കിരീടം നേടി.
- കഴിഞ്ഞ 4 സീസണുകളില്‍ മാക്സ് വെര്സ്റ്റപ്പനായിരുന്നു എഫ്1 ചാമ്പ്യന്‍
4. എംഎല്‍എസ് കപ്പ് നേടിയ ഫുട്ബോള്‍ ക്ലബ് ഏതാണ്?
ഇന്റര്‍ മയാമി
സ്രോതസ്സ്: മലയാള മനോരമ
- ഇന്റര്‍ മയാമി ക്യാപ്റ്റന്‍: ലയണല്‍ മെസ്സി
5. ഇന്ത്യയില്‍ വായുമലിനീകരണം കുറഞ്ഞ സംസ്ഥാന തലസ്ഥാന നഗരങ്ങളില്‍ തിരുവനന്തപുരത്തിന് എത്രാം സ്ഥാനം ലഭിച്ചു?
രണ്ട്
സ്രോതസ്സ്: ദേശാഭിമാനി
- സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് തിരുവനന്തപുരം രണ്ടാമതെത്തിയത്.
- ഏറ്റവും കുറഞ്ഞ വായുമലിനീകരണമുള്ള തലസ്ഥാനം: ഐസ്വാള്‍, മിസോറാം
- വായു മലിനീകരണം കുറഞ്ഞ ഏറ്റവും മികച്ച നഗരം മേഘാലയയിലെ ഷില്ലോങ് ആണ്.
- വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം യുപിയിലെ ഗാസിയാബാദാണ്.
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
