ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 9) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2024 മെയ് മാസത്തില്‍ സൂര്യനില്‍നിന്നുള്ള സൗരകൊടുങ്കാറ്റിന്റെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം കണ്ടെത്തിയ സൗരനിരീക്ഷണ ഉപഗ്രഹം ഏതാണ്?
ആദിത്യ എല്‍1
സ്രോതസ്സ്: മലയാള മനോരമ
- കയര്‍ പിരിഞ്ഞതു പോലെ കാണപ്പെടുന്ന സൂര്യന്റെ കാന്തിക വലയങ്ങള്‍ സൗര കൊടുങ്കാറ്റിനുള്ളില്‍ പൊട്ടുകയും വീണ്ടും കൂടിച്ചേരുകയും ചെയ്തുവെന്ന് കണ്ടെത്തി.
- ഈ സൗരകൊടുങ്കാറ്റ് ഭൂമിയിലെ ഉപഗ്രഹ സംവിധാനങ്ങളേയും ജിപിഎസിനേയും സാരമായി ബാധിച്ചിരുന്നു.
2. മദ്രാസ് ഹൈക്കോടതിയിലെ ഏത് ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനാണ് ലോകസഭയില്‍ പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കിയത്?
ജസ്റ്റിസ് സ്വാമിനാഥന്
- ലോകസഭാ സ്പീക്കര്‍: ഓം ബിര്‍ള
3. കേന്ദ്ര വ്യോമയാന മന്ത്രി ആരാണ്?
കെ റാംമോഹന് നായിഡു
4. രാജ്യാന്തര ട്വന്റി20യില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബോളര്‍ എന്ന നേട്ടം കൈവരിച്ച താരങ്ങള്‍ ആരെല്ലാം?
ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങും
സ്രോതസ്സ്: മലയാള മനോരമ
- ഇരുവരും 47 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
- രാജ്യാന്തര ട്വന്റി20യില്‍ 100 സിക്സറുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം: ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മ (205), സൂര്യകുമാര്‍ യാദവ് (155), വിരാട് കോലി (124) എന്നിവര്‍ മുമ്പ് ഈ നേട്ടം കൈവരിച്ചു.
- രാജ്യാന്തര ട്വന്റി20-യില്‍ ജസ്പ്രീത് ബുമ്ര 100 വിക്കറ്റുകള്‍ നേടി.
- രാജ്യാന്തര ട്വന്റി20-യില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങ് ആണ്.
- ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബോളര്‍: ജസ്പ്രീത് ബുമ്ര
5. വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തി ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി നല്കുന്ന പുരസ്കാരം ലഭിച്ച ഇന്ത്യന്‍ വ്യവസായി ആരാണ്?
അനന്ത് അംബാനി
സ്രോതസ്സ്: മാതൃഭൂമി
- അനന്ത് അംബാനി ആരംഭിച്ച വന്യജീവി സംരക്ഷണ കേന്ദ്രമായ വന്താരയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്
സന്ദര്‍ശിക്കുക: കേരള പി എസ് സി കറന്റ് അഫയേഴ്സ് നവംബര്‍ ക്വിസ്
