ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 12) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പുതിയ പേര് എന്താണ്?
പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (പിബിജിആര്‍വൈ)
2. ലോകസഭാ സ്പീക്കറും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് 2025 ഡിസംബർ 12-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പേരെന്താണ്?
ശിവരാജ് പാട്ടിൽ (90)
3. കേന്ദ്ര സര്‍ക്കാരിന്റെ ജലജീവന്‍ മിഷന് പദ്ധതിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുവേണ്ടി സജ്ജമാക്കിയ ഡിജിറ്റല്‍ സംവിധാനം ഏതാണ്?
സുജല്‍ ഗാവ് ഐഡി
4. കേന്ദ്ര ഗതാഗത മന്ത്രി ആരാണ്?
നിതിന്‍ ഗഡ്കരി
5. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആരാണ്?
രാജ്കുമാര് ഗോയല്‍
- കേന്ദ്ര വിവരാവകാശ കമ്മിഷണറായി നിയമിതനായ ആദ്യ മലയാളി: പി ആര് രമേശ്
6. യൂത്ത് ഏകദിന ക്രിക്കറ്റില്‍ (അണ്ടര്‍ 19) ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ താരം ആരാണ്?
വൈഭവ് സൂര്യവംശി
- ഏഷ്യാകപ്പില്‍ യുഎഇയ്ക്കെതിരെ 14 സിക്സുകള്‍ അടിച്ചു.
- വൈഭവ് മത്സരത്തില്‍ 95 പന്തില്‍നിന്നും 171 റണ്‍സ് നേടി.
- ഇന്ത്യയ്ക്കുവേണ്ടി മലയാളി താരം ആരോണ്‍ ജോര്‍ജും (69) യുഎഇയ്ക്കുവേണ്ടി മലയാളി താരം പൃഥ്വി മധുവും (50) അര്‍ദ്ധ സെഞ്ച്വറികള്‍ നേടി.
7. ഇന്‍ഷുറന്‍സ് രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) പരിധി എത്ര ശതമാനമാക്കുന്ന ബില്ലിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്?
100 ശതമാനം
- നിലവില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനം ആണ്.
8. 2047 ഓടെ ഇന്ത്യയുടെ ആണവോര്‍ജശേഷി എത്രയായി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്?
100 ഗിഗാവാട്ട്
9. ഐക്യാരാഷ്ട്ര സഭയുടെ സമുദ്ര നിയമ ഉടമ്പടി പ്രകാരം രാജ്യങ്ങളുടെ അധികാര പരിധിക്ക് പുറത്തുള്ള സമുദ്രങ്ങളിലെ ജൈവ വൈവിധ്യ സംരക്ഷണവും സുസ്ഥിര വിനിയോഗവും ലക്ഷ്യമിട്ടുള്ള ബിബിഎന്‍ജെ കരാര്‍ അഥവാ പുറംകടല്‍ (ഹൈസീസ്) ഉടമ്പടി നിലവില്‍ വരുന്നത് എന്നാണ്?
2026 ജനുവരി 17
10. ഇന്ത്യയും മാലദ്വീപും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമായ ഏകുവേരിന്‍ 2025-ന്റെ വേദി എവിടെ?
തിരുവനന്തപുരം
