
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഗോട്ട് ഇന്ത്യ ടൂര്‍ 2025-ന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിച്ച അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ആരാണ്?
ലയണല്‍ മെസ്സി
2. ജൂത ആഘോഷമായ ഹനുക്കയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് എതിരെ ഭീകരാക്രമണം നടന്നത് ഏത് രാജ്യത്തിലാണ്?
ഓസ്ട്രേലിയ
സ്രോതസ്സ്: മലയാള മനോരമ
- ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു
- ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി: ആന്തണി ആല്‍ബനീസ്
- ഇസ്രായേല്‍ പ്രധാനമന്ത്രി: ബെന്യാമിന് നെതന്യാഹു
3. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ആരാണ്?
പ്രണയ് വര്‍മ്മ
4. രാജ്യാന്തര ട്വന്റി20യില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?
ഹാര്‍ദിക് പാണ്ഡ്യ
5. 2025-ലെ സ്ക്വാഷ് ലോകകപ്പ് കിരീടം നേടിയ രാജ്യം ഏതാണ്?
ഇന്ത്യ
സ്രോതസ്സ്: മലയാള മനോരമ
- ഫൈനലില്‍ ഹോങ്കോങ്ങിനെ 3-0-ന് അട്ടിമറിച്ചു.
- ജോഷ്ന ചിന്നപ്പ, അഭയ് സിങ്, അനഹത് സിങ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍.
6. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ആഗോള പുരോഗതി വിലയിരുത്തുന്ന സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ 2025-ലെ ഗ്ലോബല്‍ എഐ വൈബ്രന്‍സി റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
മൂന്നാം സ്ഥാനം
- ഗവേഷണം, വികസനം, വൈദഗ്ദ്ധ്യം, അടിസ്ഥാന സൗകര്യം എന്നിവയുള്‍പ്പെടെ ഏഴ് ഘടകങ്ങളെ അടിസ്ഥാനമാക്കി 2024-ല്‍ കൈവരിച്ച പുരോഗതിയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
- യുഎസും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍
7. യൂറോപ്പില്‍ പോസ്റ്റല്‍ സംവിധാനം നിര്‍ത്തുന്ന ആദ്യ രാജ്യം ഏതാണ്?
ഡെന്മാര്ക്ക്
8. 2025-ലെ ഇടശ്ശേരി സ്മാരക പുരസ്കാരം ലഭിച്ച കൃതികള്‍ ഏതെല്ലാം?
ഗിരീഷ് കളത്തിലിന്റെ ഒച്ചയും കാഴ്ചയും ഡോ ചന്ദ്രദാസന്റെ റിയലി സോറി, ഇതൊരു ഷേക്സ്പിയര് നാടകമല്ല
9. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ഊര്‍ജ കാര്യക്ഷമത വിലയിരുത്തുന്ന സ്റ്റേറ്റ് എനര്‍ജി എഫിഷ്യന്‍സി ഇന്‍ഡെക്സ് ഗ്രൂപ്പ് 3 വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ്?
കേരളം
10. കേരളത്തിലെ നിലവിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം എത്രയാണ്?
75.1