ഇന്നലത്തെ കറന്റ് അഫയേഴ്സ് (ഡിസംബര്‍ 16) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2025-ലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഉസ്മാന് ഡെംബലെ
- ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ മുന്നേറ്റനിര താരമാണ് ഉസ്മാന് ഡെംബലെ
2. 2025-ലെ മികച്ച വനിത ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
അയ്റ്റാന ബോണ്‍മറ്റി
- ബാര്‍സലോനയുടെ സ്പാനിഷ് താരമാണ് അയ്റ്റാന ബോണ്‍മറ്റി
- ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര് പുരസ്കാരവും ഉസ്മാന് ഡെംബലെയ്ക്കും അയ്റ്റാന ബോണ്മറ്റിക്കും ലഭിച്ചിരുന്നു.
- തുടര്‍ച്ചയായി മൂന്നാം തവണയാണ് ബോണ്‍മറ്റി ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്.
- ബലോന്‍ ദ് ഓര് പുരസ്കാരവും ബോണ്‍മറ്റി തുടര്‍ച്ചയായി മൂന്നാം തവണയാണ് നേടിയത്.
3. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം നേടിയത് ആരാണ്?
ജിയാന്ല്യൂഡി ഡൊന്നാരുമ
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇറ്റാലിയന്‍ താരമാണ് ജിയാന്‍ല്യൂജി ഡൊന്നൊരുമ
4. മികച്ച വനിത ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം നേടിയത് ആരാണ്?
ഹന്ന ഹാംപ്ടന്‍
- ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ താരമാണ് ഹന്ന ഹാംപ്ടന്‍
5. 2025-ലെ ഐപിഎല്‍ താരലേലത്തിലെ വില കൂടിയ താരം ആരാണ്?
കാമറൂണ്‍ ഗ്രീന്‍
- ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 25.2 കോടി രൂപയ്ക്ക് വാങ്ങി.
- ഐപിഎല്‍ ചരിത്രത്തിലെ വില കൂടിയ വിദേശ താരമാണ് കാമറൂണ്‍ ഗ്രീന്‍
6. കേന്ദ്ര സര്‍ക്കാര്‍ 2025 ഡിസംബറില്‍ അവതരിപ്പിച്ച ശാന്തി ബില്‍ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആണവോര്‍ജം
- ആണവോര്‍ജ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുന്ന നിയമമാണ് ശാന്തി ബില്‍.
7. അണ്ടര്‍ 19 യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
അഭിഗ്യാന്‍ കുണ്ഡു
- അണ്ടര്‍ 19 ഏഷ്യാകപ്പില്‍ മലേഷ്യയ്ക്കെതിരെ പുറത്താകാതെ 209 റണ്‍സെടുത്തു.
