ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. യുദ്ധങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി കടല്‍ ഡ്രോണ്‍ ആക്രമണം നടത്തിയ രാജ്യം ഏതാണ്?
യുക്രെയ്ന്
സ്രോതസ്സ്: മലയാള മനോരമ
- കരിങ്കടല്‍ തീരത്തെ നൊവോറോസിസ്കില് റഷ്യയുടെ വര്‍ഷവ്യാങ്ക ഗണത്തില്‍പ്പെട്ട മുങ്ങിക്കപ്പലിനെ യുക്രെയ്നിന്റെ കടല്‍ ഡ്രോണായ സബ് സീ ബേബി ആക്രമിച്ചു.
2. 2025 ഡിസംബറില്‍ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചത്?
ഒമാന്‍
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയിലെ 98 ശതമാനം ഉല്പന്നങ്ങള്ക്കും ഒമാനിലേക്ക് നികുതി രഹിത പ്രവേശനം ലഭിക്കും.
- ഒമാന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖിന്റേയും സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്.
- ഒമാന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
- രണ്ട് പതിറ്റാണ്ടിനിടെ ഒമാന്‍ മറ്റൊരു രാജ്യവുമായി ഒപ്പിടുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാറാണിത്.
3. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ആരാണ്?
എസ് ജയശങ്കര്‍
4. ലോകസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ്?
രാഹുല്‍ ഗാന്ധി
5. ഓസ്കറില് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിന്റെ 15 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ സിനിമ ഏതാണ്?
ഹോംബൗണ്ട്
സ്രോതസ്സ്: മലയാള മനോരമ
- നീരജ് ഘായ് വാന്‍ ആണ് സംവിധായകന്.
- ഗ്രാമീണ ഇന്ത്യയിലെ മുസ്ലീം, ദളിത് സുഹൃത്തുക്കളുടെ പൊലീസ് ജോലിക്കായുള്ള പോരാട്ടമാണ് സിനിമയുടെ കഥാതന്തു.
6. യുനെസ്കോയുടെ ഭാഷാ മാറ്റേഴ്സ് റിപ്പോര്‍ട്ടില്‍ കേരളത്തില്‍നിന്നും ഇടംപിടിച്ച പദ്ധതികള്‍ ഏതെല്ലാം?
തിരുവനന്തപുരത്തെ കേരള ഫെഡറേഷന് ഓഫ് ദ് ബ്ലൈന്‍ഡ്, റേഡിയോ മാറ്റൊലി, മലപ്പുറത്തെ ജന്‍ ശിക്ഷണ്‍ സന്സ്ഥാന് (ജെ എസ് എസ്)
- കേരള ഫെഡറേഷന് ഓഫ് ദ് ബ്ലൈന്‍ഡ് അന്ധ വിദ്യാലയങ്ങള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും വായന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്യുന്നു.
- വയനാട് ജില്ലയിലെ ഗ്രോത്ര ഭാഷകള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയാണ് റേഡിയോ മാറ്റൊലി
- മലപ്പുറത്തെ ജന്‍ ശിക്ഷണ്‍ സന്സ്ഥാനിലെ (ജെ എസ് എസ്) പഠന ക്ലാസുകളില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേന അച്ചടിച്ച ഗോത്ര ഭാഷാ വാചകങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ പേന ഉറക്കെ വായിക്കും.
7. ഇന്ത്യയില്‍ ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്കുന്ന ബില്‍ ഏതാണ്?
ശാന്തി ബില്‍
- റിയാക്ടറുകള്‍ അടക്കമുള്ളവയുടെ കുഴപ്പം മൂലം ആണവദുരന്തമുണ്ടായാല്‍ അത് വിതരണം ചെയ്ത കമ്പനിക്കും ബാധ്യത ഉണ്ടാകുന്ന വകുപ്പ് ശാന്തി ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
- സസ്റ്റെയ്നബിള്‍ ഹാര്‍നെസിങ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഓപ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്ഫോമിങ് എന്നതാണ് ശാന്തിയുടെ പൂര്‍ണരൂപം
- കേന്ദ്ര ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിങ് ആണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്.
8. കേന്ദ്ര റെയില്‍വേ മന്ത്രി ആരാണ്?
അശ്വിനി വൈഷ്ണവ്
9. അടല്‍ സംസ്മരണ്‍ എന്ന കൃതിയുടെ രചയിതാവ് ആരാണ്?
അശോക് ഠണ്ഡന്
10. കേരള സാങ്കേതിക സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ ആരാണ്?
സിസ തോമസ്
11. കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ ആരാണ്?
ഡോ സജി ഗോപിനാഥ്
12. 2025-ലെ ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സംസ്ഥാനം ഏതാണ്?
കേരളം
13. കേന്ദ്രീകൃത ഡിജിറ്റല്‍ സേവനങ്ങളും ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യങ്ങളും റൂറല്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന പദ്ധതി ഏതാണ്?
സഹകാര്‍ സാരഥി
14. ട്രാവല്‍ മാധ്യമമായ ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025-ലെ ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍ പുരസ്കാരം നേടിയ സംസ്ഥാനം ഏതാണ്?
കേരളം
15. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴി സ്ഥാപിക്കുന്ന സംസ്ഥാനം ഏത്?
കേരളം
16. ഇന്ത്യയ്ക്ക് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ നല്കിയ രാജ്യം ഏതാണ്?
യുഎസ്
ഇന്നത്തെ കറന്റ് അഫയേഴ്സ് 18 ഡിസംബര്‍ 2025 (Kerala PSC Current Affairs 18 December 2025)
kerala psc current affairs malayalam
