Sunday, November 8, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 20 ഡിസംബര്‍ 2025 (Kerala PSC Current Affairs 20 December 2025)

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 20 ഡിസംബര്‍ 2025 (Kerala PSC Current Affairs 20 December 2025), Kerala PSC Online Coaching Kerala PSC Coaching Best Online PSC Coaching in Kerala Kerala PSC Exam Preparation Online Kerala PSC Coaching Kerala PSC Exam Training PSC Coaching Kerala PSC Coaching App, Kerala PSC 10th Level Exam / 10th Level Prelims Kerala PSC Plus Two Level Exam / 12th Level Prelims Kerala PSC Degree Level Exam / Degree Level Prelims Kerala PSC LDC / LGS / VFA / Police Constable / Village Field Assistant Kerala PSC University Assistant / Excise Inspector / Secretariat Assistant,Kerala PSC Mock Tests Kerala PSC Study Materials Kerala PSC Previous Year Questions Kerala PSC Syllabus Kerala PSC Exam Pattern Online PSC Coaching Best App for Kerala PSC Coaching, Entri Kerala PSC Expert Mentorship Live and Recorded Classes Doubt Clearing Sessions Mock Exams / Practice Tests Success Stories / Rank Holders Kerala PSC Rank Holders Affordable PSC Coaching Government Job Preparation in Kerala PSC coaching Xylem PSC Kerala PSC PSC courses Online coaching / PSC online coaching Offline coaching / PSC coaching centre Kerala’s Best PSC coaching centre Government jobs Best PSC coaching in Kerala Xylem PSC online coaching Kerala PSC exams PSC coaching online PSC study materials Live classes PSC Practice tests PSC Doubt-clearing sessions Xylem PSC course fees Kerala PSC coaching centre PSC exam preparation Degree level PSC coaching LDC / Village Field Assistant / Company Board Assistant / LGS batches "Kerala's Best PSC Courses & Coaching Institute - Xylem Learning, current affairs 2025 malayalam current affairs malayalam, daily current affairs malayalam, current affairs today malayalam, today current affairs in malayalam, today current affairs malayalam, current affairs december 2025 malayalam, current affairs malayalam 2025, latest current affairs malayalam, psc current affairs 2025 malayalam
Share WhatsApp Telegram

1,000 പേര്‍ പഠിച്ചു

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഐഎഫ്എഫ്‌കെ 2025-ല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ മൗറത്താനിയന്‍ സംവിധായകന്‍ ആരാണ്?

അബ്ദെര്‍റഹ്മാന്‍ സിസാക്കോയ്

  • ‌30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ 2025) മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം (സമ്മാനത്തുക 20 ലക്ഷം രൂപ) നേടിയ ജാപ്പനീസ് ചിത്രം: ടു സീസണ്‍സ് ടു സ്‌ട്രെയ്‌ഞ്ചേഴ്‌സ്
  • രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് ലഭിച്ച ഖിഡ്കി ഗാവ്
  • സംവിധാനം ചെയ്ത് മലയാളി സംവിധായകന്‍: സഞ്ജു സുരേന്ദ്രന്‍
  • മികച്ച സംവിധായകനുള്ള രജത ചകോരം (4 ലക്ഷം രൂപ) ലഭിച്ചത്: കരീന പിയാസ, ലൂസിയ ബ്രസീലിസ് (സിനിമ: ബിഫോര്‍ ദ് ബോഡി), അര്‍ജന്റീന
  • പ്രത്യേക ജൂറി പരാമര്‍ശം: തന്തപ്പേര്, സംവിധായകന്‍: ഉണ്ണികൃഷ്ണന്‍ ആവള
  • ഓഡിയന്‍സ് പോള്‍ പുരസ്‌കാരം: തന്തപ്പേര്‌

2. പ്രമുഖ ബാങ്കിതര ധന സ്ഥാപനമായ ശ്രീറാം ഫിനാന്‍സില്‍ 39,617 കോടി രൂപ നിക്ഷേപം നടത്തിയ ജപ്പാന്‍ കമ്പനി ഏതാണ്?

മിത്സുബിഷി യുഎഫ്ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്

  • ഇന്ത്യന്‍ ധനകാര്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.

3. 2025 ഡിസംബര്‍ 17-ന് അന്തരിച്ച പ്രശസ്ത മലയാളി സസ്യശാസ്ത്രജ്ഞന്‍ ആരാണ്?

ഡോ പി പുഷ്പാംഗദന്‍

  • പത്മശ്രീ പുരസ്‌കാര ജേതാവാണ്.
  • നോര്‍മന്‍ ബോര്‍ലോഗ് പുരസ്‌കാരം നേടിയിട്ടുണ്ട്.
  • ഡോ പുഷ്പാംഗദന്‍ രൂപം നല്‍കിയ ടിബിജിആര്‍ഐ- കാണി നേട്ടം പങ്കുവയ്ക്കല്‍ മാതൃക ദാരിദ്ര നിര്‍മ്മാര്‍ജനത്തിനും സുസ്ഥിര വികസനത്തിനുമുള്ള നൂതനാശയമെന്ന നിലയില്‍ 2002-ല്‍ യുഎന്‍ഡിപിയുടെ ഇക്വിറ്റര്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരം നേടിയിട്ടുണ്ട്.
  • അഗസ്ത്യാര്‍കൂടത്തിലെ കാണി ഗോത്രവര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്ന ആരോഗ്യപച്ച എന്ന ചെടിയില്‍നിന്നും ജീവനി എന്ന ഔഷധക്കൂട്ട് നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി.

4. സൈക്കിളില്‍ യാത്ര ചെയ്താല്‍ കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പ് ഏതാണ്?

ഫിറ്റ് ഇന്ത്യ

  • ഫിറ്റ് ഇന്ത്യ സണ്‍ഡേ ഓണ്‍ സൈക്കിള്‍ എന്ന പദ്ധതിയുടെ ഒന്നാം വാര്‍ഷത്തിന്റെ ഭാഗമായിട്ടാണ് ആപ്പ് പുറത്തിറക്കിയത്.
  • ഒരു കാര്‍ബണ്‍ ക്രെഡിറ്റ് പോയിന്റിന് 60 പൈസ നിരക്കില്‍ ലഭിക്കും.

5. ഫ്രം എക്രോസ് ദ് ഡാര്‍ക്ക് എന്ന ചിത്രം വരച്ചത് ആരാണ്?

രബീന്ദ്രനാഥ ടാഗോര്‍

  • 1937-ല്‍ ടാഗോര്‍ വരച്ച് അല്‍മോറയിലെ രാജകുമാരി വിദ്യാവതി ദേവിക്ക് സമ്മാനിച്ച ഈ ചിത്രം 2025 ഡിസംബറില്‍ നടന്ന ലേലത്തില്‍ 10.73 കോടി രൂപയ്ക്ക് വിറ്റു.
  • ടാഗോറിന്റെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
  • ത്രീബാവുള്‍സ് എന്ന ടാഗോര്‍ ചിത്രം 2023-ല്‍ 5.7 കോടി രൂപയ്ക്ക് വിറ്റിരുന്നു.

6. ഫിഫ അറബ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യമേത്?

മൊറോക്കോ

  • ഫൈനലില്‍ 3-2 എന്ന സ്‌കോറിന് ജോര്‍ദാനെ പരാജയപ്പെടുത്തി.
  • 2012-ലും മൊറോക്കോ അറബ് കപ്പ് നേടിയിരുന്നു.

7. 2025-ലെ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ കിരീടം നേടിയ ടീം ഏതാണ്?

കണ്ണൂര്‍ വോറിയേഴ്‌സ്

  • തൃശൂര്‍ മാജിക് എഫ് സിയെ 1-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

8. കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകള്‍ പഠിക്കുന്നതിന് കേരളം നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ആരാണ്?

ജസ്റ്റിസ് ഗോപാലഗൗഡ

9. മഹാരാഷ്ട്രയിലെ പന്‍വേലിയേയും തമിഴ്‌നാട്ടിലെ കന്യാകുമാരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാത 66 കേരളത്തിലൂടെ എത്ര ദൂരം കടന്നു പോകുന്നു?

650 കിലോമീറ്റര്‍

10. ആകാശത്ത് വെറുംകണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രക്കൂട്ടം ഏതാണ്?

കാര്‍ത്തിക അഥവാ പ്ലൈയാഡീസ്‌

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 20 ഡിസംബര്‍ 2025 (Kerala PSC Current Affairs 20 December 2025)

Download daily Current Affairs Malayalam PDF Downloaded 15 times

Daily current affairs Malayalam: recent days

Comments (0)

Leave a comment

Your email address will not be published. Required fields are marked *

TODAY'S CANovember 8, 2026 Read

You cannot copy content of this page