
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ആദ്യ ജില്ലാതല ഗവണ്മെന്റ് ആശുപത്രി ഏതാണ്?
എറണാകുളം ജനറല്‍ ആശുപത്രി
2. കേരള അഗ്രോ ബയോഡൈവേഴ്സിറ്റി കോണ്‍ഫറന്‍സ് വേദി എവിടെ?
തിരുവനന്തപുരം
3. കെപിഎസിയുടെ 68-ാമത് നാടകമായ ഭഗവന്തി ആരുടെ, ഏത് കഥയെ ആസ്പദമാക്കിയുള്ളതാണ്?
എം മുകുന്ദന്റെ ഒരു ദലിത് യുവതിയുടെ കദനകഥ
4. 2025 ഡിസംബര്‍ 22-ന് അന്തരിച്ച പ്രസിദ്ധ ബ്രിട്ടീഷ് ഗായകന് ആരാണ്?
ക്രിസ് റിയ (ക്രിസ്റ്റഫര്‍ ആന്റണ്‍ റിയ-74)
5. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നും വിക്ഷേപിക്കുന്ന യുഎസ് ടെലികോം കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ വാര്‍ത്താ വിനിമയ ഉപഗ്രഹം ഏതാണ്?
ബ്ലൂബേഡ് 6
- ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ബ്ലൂബേഡ് 6.
- 6.5 ടണ്‍ ഭാരമുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്.
- 520 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുന്നത്.
- ടവറുകളുടെ സഹായമില്ലാതെ ബഹിരാകാശത്തുനിന്നും നേരിട്ട് മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
6. ന്യൂസിലന്‍ഡില്‍ മാത്രം കാണുന്ന അപൂര്‍വ പക്ഷിയിനം ഏതാണ്?
ടാക്കഹേ
7. ഏത് രാജ്യത്തിലെ തപാല്‍ വകുപ്പാണ് കത്തിടപാട് നിര്‍ത്തുകയും പാഴ്സല്‍ സര്‍വീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചത്?
ഡെന്മാര്ക്ക്
8. യുവേഫ യൂത്ത് ലീഗ് ഫുട്ബോള്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായ മുംബൈ മലയാളി ആരാണ്?
യൊഹാന്‍ ബഞ്ചമിന്
- സ്ലോവേനിയന്‍ ഫുട്ബോള്‍ ക്ലബ്ബായ എന്‍കെ ബ്രാവോയില്‍ അംഗമാണ് യൊഹാന്‍
9. ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്ന താരം 2025 ഡിസംബര്‍ 22-ന് അന്തരിച്ചു. പേരെന്താണ്?
പി പൗലോസ്
- 1973-ല്‍ ആണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത്.
- 1979-ല്‍ കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റനായിരുന്നു പി പൗലോസ്.
- 8 തവണ സന്തോഷ് ട്രോഫി ടീമില്‍ കളിച്ചു.
10. ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ തീരുവ രഹിത കയറ്റുമതിക്കുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്?
ന്യൂസീലന്‍ഡ്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക