ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ക്ലിക്ക് ചെയ്യുക
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1. അങ്കണവാടിയിലൂടെ 6 മാസം മുതല്‍ 3 വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ പൂരക പോഷകാഹാരം ഏതാണ്?
അമൃതം ന്യൂട്രിമിക്സ്
- ന്യൂട്രിമിക്സ് ലക്ഷദ്വീപില്‍ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകള്‍ക്കും ഭാരക്കുറവുള്ള കുട്ടികള്‍ക്കും വേണ്ടി കുടുംബശ്രീയില്‍നിന്നും ദ്വീപ് അഡ്മിനിസ്ട്രേഷന് ന്യൂട്രിമിക്സ് വാങ്ങിക്കും.
2. 2025 ഡിസംബര്‍ 27-ന് അന്തരിച്ച കലാസംവിധായകന്‍ ആരാണ്?
കെ ശേഖര്‍
- മൈ ഡിയര്‍ കുട്ടിച്ചാത്തന് അടക്കമുള്ള സിനിമികളുടെ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
3. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുറവ് പന്തുകളില്‍നിന്നും 3000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)
- 3468 പന്തുകളിലാണ് ബ്രൂക്ക് 3000 റണ്‍സ് തികച്ചത്.
- ആഷസ് ടെസ്റ്റ് പരമ്പരയില്‍ 15 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ട് ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചു.
4. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ മലയാളികള്‍ ആരെല്ലാം?
മുഹമ്മദ് ഇനാന്, ആരോണ്‍ ജോര്‍ജ്
- ആരോണ്‍ വൈസ് ക്യാപ്റ്റനാണ്. വൈഭവ് സൂര്യവംശിയാണ് ക്യാപ്റ്റന്‍.
- ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്വേയിലും നമീബിയയിലുമാണ് അണ്ടര്‍ 19 ലോകകപ്പ് നടക്കുന്നത്.
5. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ രാജ്യമായി അംഗീകരിച്ച ആദ്യ വിദേശരാജ്യമേതാണ്?
ഇസ്രായല്‍
- 1991-ല്‍ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ 34 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു രാജ്യം അംഗീകരിച്ചത്.
- ഇസ്രായേല്‍ പ്രധാനമന്ത്രി: ബെന്യാമിന് നെതന്യാഹു
- സൊമാലിലാന്‍ഡിന്റെ പ്രസിഡന്റ്: അബ്ദിറഹ്മാന്‍ മുഹമ്മദ് അബ്ദുല്ലാഹി
- തലസ്ഥാനം: ഹര്ഗെയ്സ
6. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ജിയോ സെല്ലുകള്‍ക്ക് പകരം ചണത്തിലുള്ള ജിയോ സെല്‍ വികസിപ്പിച്ച സ്ഥാപനമേതാണ്?
സൂറത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് ടെക്നോളജി- കര്‍ണാടക
- ചരിവ് കൂടിയ പ്രതലങ്ങളില്‍ മണ്ണൊലിപ്പ് നിയന്ത്രിക്കാന്‍ വിരിക്കുന്ന വലയ്ക്ക് സമാനായ ത്രിമാന പാളികളാണ് ജിയോസെല്ലുകള്.
7. ശ്രീനാരായണഗുരു അഥവാ അഭിനവബുദ്ധന്‍ എന്ന ജീവചരിത്രഗ്രന്ഥം രചിച്ചത് ആരാണ്?
പി വാസുദേവന്‍
8. മനുഷ്യരെപ്പോലെ പെരുമാറുകയും ഉപയോക്താക്കളുമായി വൈകാരികമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന നിര്‍മ്മിത ബുദ്ധി (എഐ) സങ്കേതകങ്ങളെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്ന രാജ്യമേതാണ്?
ചൈന
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 28 ഡിസംബര്‍ 2025 (Kerala PSC Current Affairs 28 December 2025)”