ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1. കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത കുട്ടികളുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അപ്ഗ്രഡേഷന് എന്നിവയ്ക്കായി ധനസഹായം നല്കുന്ന പദ്ധതി ഏതാണ്?
ശ്രുതിതരംഗം
2. 2025 മെയ് മാസത്തില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ ആക്രമിക്കപ്പെട്ട പാക് വ്യോമതാവളം ഏതാണ്?
നൂര്‍ഖാന്‍ വ്യോമതാവളം
3. 2025 ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച അന്തര്‍വാഹിനി ഏതാണ്?
ഐഎന്‍എസ് വാഗ്ഷീര്‍
- എപിജെ അബ്ദുള്കലാമിനുശേഷം അന്തര്‍വാഹിനിയില്‍ സഞ്ചരിക്കുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു.
4. ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
സൂര്യകാന്ത്
5. കേരള കാര്‍ട്ടൂണ്‍ അക്കാദമി ഐക്കണ്‍ പദവി നല്കി ആദരിക്കുന്ന അനിമേഷന്‍ ചിത്രകാരന് ആരാണ്?
സുരേഷ് എറിയാട്ട്
6. 2025 ഡിസംബറില്‍ അന്തരിച്ച ഫഞ്ച് നടി ആരാണ്?
ബ്രിജിറ്റ് ബാര്‍ദോ
7. ലോകത്തിലെ ഏറ്റവും വേഗമേറിയ മാഗ്ലേവ് ട്രെയിന്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത് ഏത് രാജ്യത്തിലാണ്?
ചൈന
- കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന ട്രെയിനുകളാണ് മാഗ്ലേവ് ട്രെയിന്‍.
- മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗം
- കരയിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ വാഹനമാണ് ഈ ട്രെയിന്‍.
- ചക്രങ്ങള്‍ക്ക് പകരം മാഗ്നറ്റിക് ലെവിറ്റേഷന്‍ എന്ന സംവിധാനത്തിലാണ് ഈ ട്രെയിന്‍ ഓടുന്നത്.
8. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരം ആരാണ്?
സ്മൃതി മന്ഥന
- കുറഞ്ഞ ഇന്നിങ്സുകളില്‍ 10,000 റണ്‍സ് കടന്നുവെന്ന റെക്കോര്‍ഡും സ്മൃതി മന്ഥന കുറിച്ചു.
- 281 ഇന്നിങ്സുകളില്‍നിന്നാണ് സ്മൃതി മന്ഥന 10,000 റണ്‍സ് കടന്നത്.
- ഇന്ത്യയുടെ മിതാലി രാജ് (10,868), ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്സ് (10,652), ഇംഗ്ലണ്ടിന്റെ ഷാര്‍ലെറ്റ് എഡ്വേഡ്സ് (10,273) എന്നിവരാണ് ഇതിന് മുമ്പ് 10,000 റണ്‍സ് കടന്നവര്‍.
9. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് ഓപ്പണ്‍ വിഭാഗത്തില്‍ കിരീടം നേടിയ താരം ആരാണ്?
മാഗ്നസ് കാള്സന് (നോര്‍വെ)
- വനിതകളുടെ വിഭാഗത്തില്‍ റഷ്യയുടെ അലസാന്‍ഡ്ര ഗൊറൈകീന
- ഇന്ത്യയുടെ അര്ജുന് എരിഗെയ്സി പുരുഷ വിഭാഗത്തിലും കൊനേരു ഹംപി വനിതാ വിഭാഗത്തിലും മൂന്നാമതെത്തി.
10. കരിയറില്‍ 14 തവണ ഒരു വര്‍ഷം 40-ല്‍ അധികം ഗോളുകള്‍ നേടുന്ന ഫുട്ബോള്‍ താരം ആരാണ്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
11. പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിത്രശല വൈവിധ്യമുള്ളസംസ്ഥാനം ഏതാണ്?
കേരളം
- കേരളത്തില്‍ കാണപ്പെടുന്ന 328 ചിത്രശലഭ ഇനങ്ങളില്‍ 41 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നവയാണ്.
- പശ്ചിമഘട്ടത്തില്‍ ആകെ 337 ചിത്രശലഭ ഇനങ്ങള്‍ ഉണ്ട്.
12. ലോകത്തിലെ ആദ്യ ഹരിത പാര്ലമെന്റേറിയന് 2025 ഡിസംബറില്‍ അന്തരിച്ചു. പേരെന്ത്?
ഡാനിയേല്‍ ബ്രെലാസ് (75), ന്യൂസിലാന്‍ഡ്
13. 190 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാലപ്പഗോസ് ദ്വീപില്‍നിന്നും അപ്രത്യക്ഷമായി വംശനാശം വന്നുവെന്ന് കരുതിയിരുന്ന പക്ഷി ദ്വീപിലേക്ക് തിരിച്ചെത്തി. പക്ഷിയുടെ പേരെന്താണ്?
ഗാലപ്പഗോസ് റെയില്‍
14. ഹൃദയപേശികള്‍ അസാധാരണമായി കട്ടിയാകുന്ന രോഗാവസ്ഥ ഏതാണ്?
ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി
15. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ (എഐ) ഹൃദയാഘാത സാധ്യതകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രവചിക്കാന്‍ കഴിയുന്ന പുതിയ രക്തപരിശോധന വികസിപ്പിച്ചത് ഏത് കോളെജിലെ ഗവേഷകരാണ്?
ലണ്ടനിലെ ഇംപീരിയല്‍ കോളെജ്
- ഹൃദയാഘാതം തടയാനുള്ള ടൈം മെഷീന് എന്ന് ഈ പരിശോധന അറിയപ്പെടുന്നു.
16. ഇന്ത്യയില്‍ ആദ്യമായി വൈദ്യുത തീവണ്ടി ഓടിത്തുടങ്ങിയ വര്‍ഷം ഏതാണ്?
1925
- മുംബൈ വിക്ടോറിയ ടെര്‍മിനസിനും കുര്‍ളയ്ക്കും ഇടയിലാണ് ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത തീവണ്ടി ഓടിയത്.
- ഇന്ത്യയില്‍ 99.2 ശതമാനം (68,701 കിലോമീറ്റര്‍) പാളം വൈദ്യുതീകരിച്ചു.
- കേരളത്തില്‍ 2024 മാര്‍ച്ചില്‍ റെയില്‍പ്പാത സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 29 ഡിസംബര്‍ 2025 (Kerala PSC Current Affairs 29 December 2025)”