Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
1. എസ് ജയചന്ദ്രന് നായര്‍ സ്മാരക പുരസ്കാരം 2025 നേടിയത് ആരാണ്?
എന്‍ ആര് എസ് ബാബു
2. ഇന്ത്യയില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ നാവിക സേന നിര്‍മ്മിച്ച കപ്പലേത്?
ഐ എന്‍ എസ് വി കൗണ്ടിന്യ
- അജന്താ ഗുഹാചിത്രങ്ങളില്‍ കാണുന്ന കപ്പലിന്റെ മാതൃകയിലാണ് കൗണ്ടിന്യയെ നിര്‍മ്മിച്ചത്.
- പുരാതന ഇന്ത്യയിലെ വിഖ്യാത നാവികനാണ് കൗണ്ടിന്യ.
- ഐ എന്‍ എസ് വി കൗണ്ടിന്യയില്‍ കയറും ചകിരിനാരും മരക്കറയും ഉപയോഗിച്ചാണ് പലകകള്‍ കോര്‍ത്തിണക്കിയത്.
- കന്നി യാത്ര ഗുജറാത്തിലെ പോര്ബന്തറില്നിന്നും ഒമാനിലേക്ക് നടത്തി.
3. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ആരാണ്?
ഭൂപേന്ദര്‍ യാദവ്
4. ഡിആര്‍ഡിഒ 2025 ഡിസംബറില്‍ പരീക്ഷിച്ച ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റ് ഏതാണ്?
പിനാക
- ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) ആണ് പരീക്ഷണം.
- 120 കിലോമീറ്റര്‍ ആക്രമണ ദൂരപരിധി പുതിയ പിനാകയ്ക്ക് ഉണ്ട്.
5. സാഹിത്യ-കലാ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നല്കുന്ന പുരസ്കാരം നേടിയ എഴുത്തുകാരന് ആരാണ്?
എന്‍ എസ് മാധവന്
6. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
രാജന് ഗുരുക്കള്‍
7. രാജ്യാന്തര ട്വന്റി20 മത്സരത്തില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യതാരം ആരാണ്?
സോനം യഷി (ഭൂട്ടാന്)
8. ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന് ചെയര്മാന് ആരാണ്?
പ്രൊഫ കെ എന്‍ ഹരിലാല്‍
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 30 ഡിസംബര്‍ 2025 (Kerala PSC Current Affairs 30 December 2025)”