Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ കടന്നു കയറി തട്ടിക്കൊണ്ട് പോയ പ്രസിഡന്റിന്റേയും ഭാര്യയുടേയും പേരെന്ത്?
നിക്കോളസ് മഡുറോ (63), ഭാര്യ സീലിയ ഫ്ളോറെസ് (69)
- 2026 ജനുവരി 3-ന് ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് മഡുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ട് പോയത്.
- യുഎസ് സേനയുടെ ഭീകരവിരുദ്ധ വിഭാഗമായ ഡെല്‍റ്റ ഫോഴ്സ് ആണ് ആക്രമണം നടത്തിയത്.
- സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ് നിക്കോളാസ് മഡുറോ.
- ലോകത്തെ എണ്ണ സമ്പന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് വെനസ്വലേയ്ക്കുള്ളത്.
- ലോകത്തെ ഏറ്റവും വിലയ എണ്ണ ശേഖരം വെനസ്വേലയിലാണ്.
- 2013 മുതല്‍ മഡുറോ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു.
- 1999 മുതല്‍ 2013 വരെ അധികാരത്തിലിരുന്ന സോഷ്യലിസ്റ്റ് നേതാവായ ഹ്യൂഗോ ഷാവേസ് വെനസ്വേലയിലെ എണ്ണശേഖരത്തിനുമേലുള്ള അമേരിക്കന്‍ സ്വാധീനം കുറച്ചു. തുടര്‍ന്ന് ഉപരോധങ്ങള്‍ നടപ്പിലാക്കി.
- ഈ എണ്ണശേഖരം പിടിച്ചെടുക്കാനാണ് യുഎസ് ശ്രമം.
- 1989-ല്‍ പാനമ ആക്രമണത്തിനുശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തില്‍ യുഎസ് സേന നേരിട്ട് നടത്തുന്ന ആദ്യ ആക്രമണം ആണിത്.
- വെനസ്വേലയുടെ തലസ്ഥാനം: കാരക്കസ്
- യുഎസ് പ്രസിഡന്റ്: ഡൊണാള്‍ഡ് ട്രംപ്
- ലഹരിക്കടത്തു കേസുകളില്‍ മഡുറോയെ യുഎസ് വിചാരണ ചെയ്യും
- ബസ് ഡ്രൈവറായി ജീവിതം ആരംഭിച്ച് വെനസ്വേലയുടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തിയ വ്യക്തിയാണ് മെഡുറോ
2. ലഹരിക്കേസില്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയ കേസില്‍ 3 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരള നിയമസഭ എംഎല്‍എ ആരാണ്?
ആന്റണി രാജു
- ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടമായി
- അപ്പീലിലൂടെ അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ അടുത്ത ആറു വര്‍ഷത്തേക്ക് മത്സരിക്കാന്‍ സാധിക്കില്ല.
3. സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി ആരാണ്?
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്
- കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി ആയിരുന്നു.
- കേരള ഹൈക്കോടതിയുടെ ആക്ടിഹ് ചീഫ് ജസ്റ്റിസായിട്ടുണ്ട്.
- കണ്ണൂര്‍ സ്വദേശിയാണ്.
4. തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?
വിബി ജി റാം ജി
5. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്ക്) വേദി എവിടെ?
തൃശൂര്‍
6. പേപ്പര്‍ പബ്ലിക്കയുടെ എട്ടാമത് കാക്കനാടന് പുരസ്കാരം നേടിയത് ആരാണ്?
കഥാകൃത്ത് വിനു എബ്രഹാം
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
