Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ജനുവരി 6-ന് അന്തരിച്ച മുന്‍ മന്ത്രി ആരാണ്?
വി കെ ഇബ്രാഹിംകുഞ്ഞ്
2. 2026 ജനുവരി 6-ന് അന്തരിച്ച മുന്‍ റെയില്‍വേ സഹമന്ത്രിയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐഒഎ) മുന്‍ പ്രസിഡന്റുമായ വ്യക്തി ആരാണ്?
സുരേഷ് കല്‍മാഡി
3. കേരള എഐ ഫ്യൂച്ചര്‍ കോണ്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എഐ ഉച്ചകോടിയുടെ വേദി എവിടെ?
കോവളം
4. ഐക്യ രാഷ്ട്ര സംഘടന (യുഎന്‍) മേധാവി ആരാണ്?
അന്റോണിയോ ഗുട്ടെറസ്
5. 2026 ജനുവരിയില്‍ അന്തരിച്ച വിഖ്യാത ഹംഗേറിയന്‍ ചലച്ചിത്രകാരന് ആരാണ്?
ബേല താര് (70)
- നൊബേല്‍ സമ്മാന ജേതാവായ ലാസ്ലോ ക്രാസ്നഹാര്കയുടെ നോവല്‍ സെയ്റ്റന്‍ടാന്‍ഗോ എഴു മണിക്കൂര്‍ നീണ്ട സിനിമയാക്കിയിട്ടുണ്ട്.
- 2022-ല്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയിട്ടുണ്ട്.
6. ഐഎസ്ആര്‍ഒ 2026-ല്‍ വിക്ഷേപിക്കുന്ന ആദ്യത്തെ ഉപഗ്രഹം ഏത്?
അന്വേഷ
- വിക്ഷേപണ വാഹനം: പിഎസ്എല്‍വി
- തന്ത്രപ്രധാനമായ ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച അന്വേഷ ഉപഗ്രഹത്തില്‍ ആധുനിക ഇമേജിങ് സംവിധാനങ്ങളാണുള്ളത്.
- അന്വേഷയെക്കൂടാതെ 19 ചെറുകൃത്രിമ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. അതില്‍ മൗറീഷ്യസിന്റെ ഉപഗ്രഹവും ഉള്‍പ്പെടുന്നു.
7. പുതിയ മാറ്റം അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്നതിലെ അടിസ്ഥാന വര്‍ഷം ഏതാണ്?
2022-23
8. ഇന്ത്യയിലെ വിലക്കയറ്റത്തോത് മനസിലാക്കാനുള്ള അടിസ്ഥാന വര്‍ഷം ഏതാണ്?
2024
9. വംശനാശ പുനരുത്ഥാന പദ്ധതിയിലൂടെ മാമത്തുകളെ തിരിച്ചു കൊണ്ടുവരാനുള്ള ഗവേഷണം നടത്തുന്ന കമ്പനി ഏതാണ്?
കൊളേസല് ബയോസയന്‍സ്
10. കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസിഡറാകുന്ന നടന് ആരാണ്?
മോഹന്‍ലാല്‍
11. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയുടെ പുതിയ പരിശീലകന് ആരാണ്?
ലിയാം റൊസീനര്
12. രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റുവര്ക്കിന് തുടക്കം കുറിച്ച സംസ്ഥാനം ഏത്?
കേരളം
13. പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളന വേദി എവിടെ?
കൊച്ചി
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
