Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ജനുവരി 12-ന് ഐഎസ്ആര്‍ഒയുടെ പരാജയപ്പെട്ട ദൗത്യം ഏതാണ്?
പിഎസ്എല്‍വി സി62
- തുടര്‍ച്ചയായി രണ്ടാം തവണയാണ് പിഎസ്എല്‍വി പരാജയപ്പെടുന്നത്.
- 2025 മെയ് മാസത്തില്‍ പിഎസ്എല്‍വി സി61 ഉം പരാജയപ്പെട്ടു.
- ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും വിദേശ രാജ്യങ്ങളുടെ 15 ഉപഗ്രഹങ്ങളും റോക്കറ്റില്‍ ഉണ്ടായിരുന്നു.
- ഐഎസ്ആര്‍ഒ ചെയര്മാന് ഡോ വി നാരായണന്
2. കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ വേദി ഏതാണ്?
തിരുവനന്തപുരം
3. തേവര സേക്രഡ് ഹാര്‍ട്ട് കോളെജ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള 2025-ലെ ചാവറ മാധ്യമ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ബര്‍ഖ ദത്ത്
4. അഗസ്ത്യാര്‍കൂടത്തിന്റെ ഉയരം എത്ര?
1,868 മീറ്റര്‍
5. ഇന്ത്യയുടെ മൂന്നാം തലമുറ പോര്‍ട്ടബിള്‍ ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് എവിടെ?
അഹല്യ നഗര്‍ കെകെ റേഞ്ചസ്, മഹാരാഷ്ട്ര
6. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ പേര് എന്താണ്?
സേവാ തീര്‍ഥ് 1
- കാബിനറ്റ് സെക്രട്ടറിയേറ്റ് സേവാ തീര്‍ഥ് 2, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് സേവാ തീര്‍ഥ് 2 എന്നിങ്ങനെ അറിയപ്പെടും.
7. ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യമേതാണ്?
ഒമാന്‍
8. 2026-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളില് ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്?
അഡോളസന്‍സ്
- അഡോളസന്സിലെ കൗമാര താരം ഓവന് കൂപ്പര്‍ മികച്ച സഹനടനായി.
- മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ ടിമൊത്തെ ഷാലെ (ചിത്രം: മാര്‍ട്ടി സുപ്രീം) മികച്ച നടനായി. മികച്ച നടി: റോസ് ബേണ്‍ (ഇഫ് ഐ ഹാഡ് ലെഗ്സ്, ഐ വുഡ് കിക്ക് യു), മികച്ച സംവിധായകനും തിരക്കഥാകൃത്തും: പോള്‍ തോംസന് ആന്ഡേഴ്സണ് (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍)
- ഗ്രാമ വിഭാഗം: മികച്ച ചിത്രം: ഹാംനറ്റ്, നടന്: വാഗ്നര്‍ മോറ (ദ് സീക്രട്ട് ഏജന്റ്), നടി: ജെസി ബക്ലി (ഹാംനറ്റ്)
9. ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയത് ആരാണ്?
സാഹിത്യ വിമര്‍ശകനായ ഇ പി രാജഗോപാലന്‍
- ഉള്‍ക്കഥ എന്ന സാഹിത്യ വിമര്‍ശന കൃതിക്കാണ് പുരസ്കാരം
10. ബ്രിട്ടണിലെ റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ സുവര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ വംശജന് ആരാണ്?
പ്രൊഫസര്‍ ശ്രീനിവാസ് കുല്‍ക്കര്‍ണി
- ബ്രൗണ്‍ ഡാര്ഫ് വസ്തുക്കള്‍, ഗാമാ വികിരണങ്ങള്‍ എന്നിവയുടെ കണ്ടെത്തലുകള്‍ നടത്തിയ കുല്‍ക്കര്‍ണി കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ്.
11. മികച്ച ഭൗതിക സാഹചര്യങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുള്ള കേരളത്തിലേക്ക് ഭാവിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സാധ്യമാക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെ എസ് യു എം) ആരംഭിക്കുന്ന പദ്ധതി ഏതാണ്?
തിരികെ
12. സ്പാനിഷ് സൂപ്പര്‍ ലീഗ് കിരീടം നേടിയ ടീം ഏതാണ്?
ബാഴ്സലോണ
- റയല്‍ മഡ്രിഡിനെ 3-2ന് പരാജയപ്പെടുത്തി ബാഴ്സ കിരീടം നിലനിര്‍ത്തി
13. അഗ്നിരക്ഷാസേനയിലെ ഫയര്‍വുമണ്‍ തസ്തികയുടെ പുതിയ പേര് എന്താണ്?
ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍
- ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി
14. സംസ്ഥാന മൃഗവും പക്ഷിയും പോലെ സംസ്ഥാന ബാക്ടീരിയയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്ന സംസ്ഥാനം ഏതാണ്?
കേരളം
15. ഇന്ത്യയുടെ ബാക്ടീരിയ ഏതാണ്?
ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കി സബ്സ്പ് ബള്‍ഗാരിക്കസ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
