2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഹൈക്കോടതി മുന്‍ജഡ്ജിയും ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന വ്യക്തി 2026 ജനുവരി 24-ന് അന്തരിച്ചു. പേരെന്താണ്?
ജസ്റ്റിസ് എസ് സിരിജഗന് (74)
2. റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്?
റെയില്‍ മൈത്രി
3. ദേശീയ സമ്മതിദായക ദിനം എന്നാണ്?
ജനുവരി 25
- എന്റെ ഇന്ത്യ, എന്റെ വോട്ട് എന്നതാണ് ഈ വര്‍ഷത്തെ ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രമേയം.
4. ചെന്നൈ ആശാന് സ്മാരക അസോസിയേഷന്റെ ആശാന് സ്മാരക കവിതാ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
കെ വി രാമകൃഷ്ണന്
5. 2026 ജനുവരിയില്‍ അന്തരിച്ച കോഴിക്കോട് സ്വദേശിയായ നാടക കലാകാരന് ആരാണ്?
കെ വി വിജേഷ്
6. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
സൂര്യകാന്ത്
7. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയില്‍ വച്ച് നടക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് പുറത്തായ ബംഗ്ലാദേശിനുപകരം ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ച രാജ്യമേത്?
സ്കോട്ലന്ഡ്
- ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഒരു ടീമിനെ പുറത്താക്കുന്നതും പകരം മറ്റൊരു ടീമിന് അവസരം നല്‍കുന്നതും ഇതാദ്യമായിട്ടാണ്.
8. 400 ഗ്രാന്‍ഡ്സ്ലാം മത്സരങ്ങള്‍ വിജയിച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് നേടിയത് ആരാണ്?
നൊവാാക് ജോക്കോവിച്ച്
- ഓസ്ട്രേലിയന്‍ ഓപ്പണിലെ മൂന്നാം റൗണ്ടില്‍ ഡച്ച് താരം ബോട്ടിക് വാന്‍ ഡെ സാന്ഡ്ഷുള്പിനെ പരാജയപ്പെടുത്തിയാണ് 400-ാം വിജയം കുറിച്ചത്.
- ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും അധികം വിജയങ്ങള്‍ എന്ന റെക്കോര്‍ഡില്‍ സ്വിസ് താരം റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പം ജോക്കോവിച്ച് എത്തി. 102 വിജയങ്ങള്‍.
9. സാംസ്കാരിക മേഖലയിലെ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഏത് സ്ഥാപനവുമായി ചേര്‍ന്നാണ് ക്രിയേറ്റീവ് ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്?
കേരള കലാമണ്ഡലം
10. ചന്ദ്രനിലേക്കുള്ള ആര്‍ട്ടമിസ് 2-ലെ ദൗത്യാംഗങ്ങളുടെ പേരുകള്‍ എന്തെല്ലാം?
നാസയുടെ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയിലെ ജെര്‍മി ഹാന്സന്
- ഫെബ്രുവരി 6-ന് വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ദൗത്യം 10 ദിവസം ചന്ദ്രനെ ചുറ്റിയശേഷം ഭൂമിയിലേക്ക് തിരിച്ചെത്തും.
- 2027-ല്‍ നടക്കുന്ന ആര്‍ട്ടമിസ് 3 ദൗത്യത്തില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു വനിതയടക്കമുള്ള സംഘം ഇറങ്ങും.
11. കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന നാടകം ഏതാണ്?
ഫ്രാങ്കന്‍സ്റ്റൈന്‍ പ്രോജക്ട്
- ഈ വര്‍ഷത്തെ ഇറ്റ്ഫോക് പ്രമേയം- ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍
- അര്‍ജന്റീനയില്‍നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ നാടക സംഘത്തിന്റേതാണ് മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന നോവലിനെ ആധാരമാക്കിയുള്ള ഫ്രാങ്കന്‍സ്റ്റൈന്‍ പ്രോജക്ട് എന്ന നാടകം.
12. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ പദ്ധതികള്‍ നിര്‍മിത ബുദ്ധി കേന്ദ്രീകൃതമാക്കാന്വേണ്ടി കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന് (കെഎഐഎം) നടപ്പിലാക്കുന്നത് ഏതെല്ലാം മിഷനുകള്‍ ചേര്‍ന്നാണ്?
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐടി മിഷനും
13. ഇമെയില്‍ എഴുതാന്‍ സഹായിക്കാന്‍ ഗൂഗിളിന്റെ ജെമിനിയുടെ സഹായത്തോടെയുള്ള ജിമെയിലിന്റെ ഫീച്ചര്‍ ഏതാണ്?
ഹെല്പ് മീ റൈറ്റ് (Help me write)
14. കഥകളി നടന് ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയുടെ പേരില്‍ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം നേടിയത് ആരാണ്?
കലാമണ്ഡലം രാജശേഖരന്
15. റെയില്‍വേ മ്യൂസിയത്തിലേക്ക് മാറ്റി സ്ഥാപിക്കുന്ന 111 വര്‍ഷം പഴക്കമുള്ള റെയില്‍വേ പാലം ഏതാണ്?
പാമ്പന്‍ പാലം
16. ബേപ്പൂരില്‍ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര് എന്താണ്?
ആകാശമിഠായി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 25 ജനുവരി 2026 (Kerala PSC Current Affairs 25 January 2026)”