1. ലോക എലിവേറ്റര്‍ ദിനം എന്നാണ്?
മാര്‍ച്ച് 23
2. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് താരം 2026 മാര്‍ച്ചില്‍ അന്തരിച്ചു. പേരെന്താണ്?
ചക്ക് നോറിസ്
- വേ ഓഫ് ദ് ഡ്രാഗണ്‍, കോഡ് ഓഫ് സൈലന്‍സ്, മിസിങ് ഇന്‍ ആക്ഷന്‍ തുടങ്ങി 20 ഓളം സിനിമകളില്‍ അഭിനയിച്ചു.
- ആറ് തവണ ലോക പ്രൊഫണല്‍ മിഡില്‍വെയ്റ്റ് കരാട്ടെ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്.
3. 24-ാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലൊസാഞ്ചലസിന്റെ ഉദ്ഘാടന സിനിമ ഏത്?
പേട്രിയറ്റ്
- 18 വര്‍ഷത്തിനുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് പേട്രിയറ്റ്.
- സംവിധായകന്: മഹേഷ് നാരായണന്
4. പുതിയ ആദായ നികുതി നിയമം നിലവില്‍ വരുന്നത് എന്നു മുതലാണ്?
2026 ഏപ്രില്‍ 1 മുതല്‍
5. അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ മേധാവി ആരാണ്?
ജിയാനി ഇന്‍ഫന്റിനോ
6. തുടര്‍ച്ചയായി ആറാം തവണയും ഫുട്ബോള്‍ ലോകകപ്പില്‍ മെക്സിക്കോയുടെ ഗോള്കീപ്പറാകുന്ന താരം ആരാണ്?
ഗില്ലര്‍മോ ഒച്ചോവ
7. രാജ്യാന്തര വനിത ട്വന്റി20യില്‍ സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ താരം ആരാണ്?
ഫാനി ഉതഗുഷിമനിദെ, റുവാണ്ട
- നൈജീരിയക്കെതിരെ ഫാനി 65 പന്തില്‍ പുറത്താകാതെ 111 റണ്‍സ് നേടി.
- പ്രായം- 15 വര്‍ഷവും 223 ദിവസവും
- അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയെന്ന റെക്കോര്‍ഡും ഫാനി കുറിച്ചു.
8. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏത് ചുരം വഴിയുള്ള വ്യാപാരമാണ് ഇന്ത്യയും ചൈനയും പുനരാരംഭിക്കുന്നത്?
ലിപുലേഖ് ചുരം
- ഉത്തരാഖണ്ഡിലെ പിഥോര്ഗഢ് ജില്ലയിലാണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യു്നനത്.
- 2019-ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വ്യാപാരം നിര്‍ത്തിയത്.
- ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി: വിക്രം മിശ്രി
9. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയ ആപ്പേത്?
സിവിജില്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 20-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 21 മാര്‍ച്ച് 2026 (Kerala PSC Current Affairs 21 March 2026)”