ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്, പാര്‍ഥ് രാകേഷ് മാനെ
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ആരെല്ലാം?
രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്, പാര്‍ഥ് രാകേഷ് മാനെ
2. ഏഷ്യന്‍ ഗെയിംസ് വ്യക്തിഗത പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയത് ആരാണ്?
ഹിമാന്‍ഷു ധില്ലന്
- ഈയിനത്തില്‍ ഇന്ത്യയുടെ രുദ്രാംക്ഷ് പാട്ടില്‍ വെങ്കലം നേടി.
3. ഏഷ്യന്‍ ഗെയിംസ് 2026-ല്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ ഇന്ത്യക്കാരി ആരാണ്?
സുചിക തര്യാല്‍
- ഏഷ്യന്‍ ഗെയിംസില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
4. ഡോ വി ജി പട്ടേല്‍ ദേശീയ പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
ബല്‍റാം ശങ്കരന്
- ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ശാസ്ത്രജ്ഞനാണ്.
5. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്ലാറ്റ്ഫോം കോംപറ്റീഷന്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ സിനിമ ഏത്?
ആങ്
- നാഗാലാന്‍ഡില്‍നിന്നുള്ള സിനിമയാണ് ആങ്
- ഈ പുരസ്കാരം ലഭിച്ചത് കാരണം 2027-ലെ ഓസ്കാറിലെ അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കാന്‍ ആങ് യോഗ്യത നേടി.
- ഓസ്കാറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി മറാഠി ചിത്രമായ ഗോന്ധല്‍ ആണ്.
6. ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാര്‍ബക്സ് ഇന്ത്യയില്‍ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നത് എവിടെ?
ചെന്നൈ
7. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവില്‍ വരുന്നത് എന്നാണ്?
2026 ഒക്ടോബര്‍ 20-ന്
8. വനിതാ ഹോക്കിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
സവിത പൂനിയ
- ഗോള്‍കീപ്പര്‍ ആയ സവിത ഇതുവരെ 320 മത്സരങ്ങള്‍ കളിച്ചു.
9. 2026 സെപ്റ്റംബറില്‍ ജപ്പാനില്‍ വീശിയ ചുഴലിക്കാറ്റ് ഏത്?
ദുജ്വാന്‍
10. 2026 സെപ്റ്റംബറില്‍ അപകടത്തില്‍ മരിച്ച മലയാളിയായ ഫുട്ബോള്‍ താരം ആരാണ്?
റിജോണ്‍ ജോസ്
- കാലിക്കറ്റ് എഫ് സി താരമായിരുന്നു.
11. റീസൈക്കളിള് ചെയ്യാവുന്ന പാദരക്ഷ കണ്ടുപിടിച്ചതിന് പേറ്റന്റ് നേടിയ കേരളത്തിലെ കമ്പനി ഏത്?
വി കെ സി
current affairs 2026 questions and answers malayalam
Current Affairs 2026 September 21 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
