2026 ജപ്പാന് ഏഷ്യന്‍ ഗെയിംസിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം | Current Affairs Malayalam 2026
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ടീമംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റിന് പതാകയേന്തി നേതൃത്വം നല്‍കിയത് ആരെല്ലാം?
ഷൂട്ടിങ് താരം മനു ഭാക്കര്‍, കബഡി താരം പവന് സെഹ്രാവത്ത്
- ഏഷ്യന്‍ ഗെയിംസില്‍ ഷോട്പുട്ട് താരം തേജീന്ദര്‍പാല്‍ സിംഗ് ടൂര്‍ പതാകയേന്തുമെന്ന് മുമ്പ് തീരുമാനിച്ചിരുന്നുവെങ്കിലും മാര്‍ച്ച് പാസ്റ്റില്‍ ധരിക്കേണ്ട ഔദ്യോഗിക വേഷം അടങ്ങിയ കിറ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് പവന് സെഹ്റാവത്ത് പതാകയേന്തയിത്.
2. 20-ാമത് ഏഷ്യന്‍ ഗെയിംസിന് ദീപം തെളിയിച്ചത് ആരെല്ലാം ചേര്‍ന്നാണ്?
മുഗോഫുഷി ഷിഗേനോബു, മുറോഫുഷി കോജി
- ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം നടന്ന സ്റ്റേഡിയം: പലോമ മിസൂഹ സ്റ്റേഡിയം, നഗോയ
- ഏഷ്യന്‍ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചത്: നരുഹിതോ, ജപ്പാന് ചക്രവര്‍ത്തി
- ഒരുമയുടെ ഹൃദയതാളം എന്ന ആശയത്തിലാണ് ഉദ്ഘാടന ചടങ്ങിലെ കലാപരിപാടികള്‍ ചിട്ടപ്പെടുത്തിയത്.
- 45 രാജ്യങ്ങളില്‍ നിന്നായി 43 ഇനങ്ങളില്‍ 11,000 അത്ലീറ്റുകള് പങ്കെടുക്കുന്നു.
3. ഏഷ്യന്‍ ഗെയിംസിലെ ആദ്യ അഭയാര്‍ത്ഥി ടീമിലുള്ള താരങ്ങള്‍ ആരെല്ലാം?
താലാ അല്‍ഹാസ്സന്‍, മഹ്മൂദ് അല്‍ ജാസിം
- സിറിയക്കാരായ തയ്ക്വാന്‍ഡോ താരങ്ങളാണ് ഇരുവരും
- ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ബാനറിലാണ് അഭയാര്‍ത്ഥികളുടെ ടീം ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്.
4. റഷ്യയില്‍നിന്നും ഇന്ധനം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100% വരെ തീരുവ ചുമത്തുന്ന യുഎസ് നിയമത്തിന്റെ പേരെന്ത്?
ലിന്‍ഡ്സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന് ആക്ട്
- ചൈന, ഇന്ത്യ, സ്ലോവാക്യ, ഹംഗറി, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് പ്രസിഡന്റ് ട്രംപിന് ഇഷ്ടമുള്ള അധികത്തീരുവ ഏര്‍പ്പെടുത്താന്‍ ഈ നിയമം അധികാരം നല്കുന്നു.
5. 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പശ്ചിമബംഗാളിലെ കലൈകുണ്ഡ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ പാക് വ്യോമസേനയെ തുരത്തിയ ഇന്ത്യന്‍ വൈമാനികന് 2026 സെപ്തംബര്‍ 19-ന് അന്തരിച്ചു. പേരെന്ത്?
ഫ്ളൈറ്റ് ലഫ്റ്റനന്റ് ആല്‍ഫ്രഡ് ടൈറോണ്‍ കുക്ക് (90)
- 1965 സെപ്തംബര്‍ 7-നാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നുള്ള പാക് സൈന്യം ആക്രമണം നടത്തിയത്
- കിഴക്കന്‍ പാകിസ്ഥാന്റെ ഇപ്പോഴത്തെ പേര്: ബംഗ്ലാദേശ്
6. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമ ഏത്?
ഹാഫ്
- ഹാഫ് സംവിധായകന്: സംജാദ്
7. സംസ്ഥാനത്ത് പൊലീസ് വകുപ്പില്‍ അഭിനന്ദന ദിനമായി ആചരിക്കുന്നത് എന്നാണ്?
എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച്ച
- പൊലീസ് ഉദ്യോഗസ്ഥരുടേയും പൊതുജനങ്ങളുടേയും മികച്ച പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
current affairs 2026 questions and answers malayalam
Current Affairs 2026 September 19 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
