
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബജറ്റ് 2026: കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍ സന്ദര്‍ശിക്കുക
1. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി നടക്കുന്ന ചടങ്ങേത്?
ബീറ്റിങ് റിട്രീറ്റ്
2. 2026-27 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി എത്ര ശതമാനം വളരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ പ്രവചിക്കുന്നത്?
6.8 %- 7.2%
3. കേരള ഡിസെബിലിറ്റി ഫെസ്റ്റിവല്‍ 2026 വേദി എവിടെ?
കോഴിക്കോട്
4. ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരാണ്?
പവന് കപൂര്‍
5. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആരാണ്?
വി അനന്തനാഗേശ്വരന്‍
6. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
സൂര്യകാന്ത്
7. 2026 ജനുവരിയില്‍ ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിതല യോഗം നടന്നത് എവിടെ?
ഡല്‍ഹി
- 2016-ല്‍ ബഹ്റൈനില്‍ ആദ്യ യോഗം നടന്ന് 10 വര്‍ഷത്തിനുശേഷമാണ് വീണ്ടും യോഗം ചേരുന്നത്.
8. തമിഴ്നാട്ടില്‍ 2016 മുതല്‍ 2022 വരെയുള്ള സിനിമകളുടെ അവാര്‍ഡുകള്‍ 2026-ല്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍ ആരെല്ലാം?
മഞ്ജു വാര്യര്‍ (അസുരന്), അപര്‍ണ ബാലമുരളി (സുരറൈപോട്ര്), ലിജോമോണ് ജോസ് (ജയ്ഭീം), നയന്‍താര (അരം), കീര്‍ത്തി സുരേഷ് (പാമ്പ് സട്ടെ)
- റഹ്മാന് (പ്രതിനായകന്), വൈക്കം വിജയ ലക്ഷ്മിയും വര്‍ഷ രഞ്ജിത്തും (ഗായികമാര്‍), വിഷ്ണു ഗോവിന്ദും എം ആര് രാജാകൃഷ്ണനും (സൗണ്ട് റെക്കോര്‍ഡിങ്) എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു
9. 2026 ജനുവരിയില്‍ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച ദുരന്തമേത്?
കടലാക്രമണം
- വേലിയേറ്റ രേഖ കടന്നു തിരമാലകള്‍ കരയിലെത്തുന്നതു മൂലമോ, ഇതുവഴിയുള്ള വെള്ളപ്പൊക്കം മൂലമോ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചാല്‍ അവടെ ഹൈടൈഡ് ഫ്ളഡിങ് അല്ലെങ്കില്‍ സീ ഇന്കേര്ഷന് ആയി പരിഗണിച്ച് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും.
10. 2026 ഫെബ്രുവരിയില്‍ നടക്കുന്ന ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് വേദി ഏതാണ്?
ന്യൂഡല്‍ഹി
11. 2026 ജനുവരിയില്‍ അന്തരിച്ച ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ പരിശീലകന് ആരാണ്?
മൈക്കല്‍ നോബ്സ് (ഓസ്ട്രേലിയ)
12. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം എന്നാണ്?
ജനുവരി 30
13. എട്ടുവര്‍ഷത്തിനുശേഷം ചൈന സന്ദര്‍ശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്?
കെയര്‍ സ്റ്റാമര്‍
14. അമേരിക്കയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ സിസയുടെ ഇടക്കാല മേധാവിയായ ഇന്ത്യന്‍ വംശജന് ആരാണ്?
മധു ഗോട്ടുമുക്കാലെ
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 30 ജനുവരി 2026 (Kerala PSC Current Affairs 30 January 2026)”