
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയായിരുന്ന അന്തരിച്ച കെ എം മാണിക്ക് സ്മാരകം നിര്‍മ്മിക്കുന്നത് എവിടെയാണ്?
വെള്ളയമ്പലം, തിരുവനന്തപുരം
2. മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ്?
തലശ്ശേരി
3. പ്രവാസികളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച മിഷന് ഏതാണ്?
പ്രവാസി മിഷന്
4. കേരളത്തില്‍ വനാവകാശ നിയമം അനുസരിച്ച് വ്യക്തിഗത അവകാശ പ്രകാരം 38,755 ഏക്കറും സാമൂഹികാവകാശ പ്രകാരം 7,88,316 ഏക്കറും ആദിവാസികള്‍ക്ക് വിതരണം ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ അറ്റ്ലസ് പുറത്തിറക്കി. ഈ അറ്റ്ലസിന്റെ പേരെന്താണ്?
നമ്ത്ത് കനവ് മണ്ണ്
- ഗ്രോത്രവര്‍ഗ കൂട്ടായ്മയായ തമ്പ് (സെന്റര്‍ ഫോര്‍ ട്രൈബല്‍ എജ്യൂക്കേഷന്‍, ഡവലെപ്മെന്റ് ആന്‍ഡ് റിസര്‍ച്ച്) ആണ് നമ്ത്ത് കനവ് മണ്ണ് പുറത്തിറക്കിയത്.
5. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് പദവിയും കൊച്ചി ബിനാലെ ഫൗണ്ടേഷന് ട്രസ്റ്റി സ്ഥാനവും രാജിവച്ചത് ആരാണ്?
ബോസ് കൃഷ്ണമാചാരി
6. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പുതിയ മേധാവി ആരാണ്?
രാകേഷ് അഗര്‍വാള്‍
7. അതിര്‍ത്തി രക്ഷാ സേന (ഐടിബിപി) പുതിയ മേധാവി ആരാണ്?
പ്രവീണ്‍ കുമാര്‍
8. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) പുതിയ മേധാവി ആരാണ്?
ശത്രുിത് സിങ് കപൂര്‍
9. യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി ഒരു വര്‍ഷത്തേക്ക് മാസം 1000 രൂപ വീതം നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഏതാണ്?
കണക്ട് ടു വര്‍ക്ക്
10. ജപ്പാന് പ്രധാനമന്ത്രി ആരാണ്?
സനായെ തകൈച്ചി
11. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ആരാണ്?
ലീ ജേ മ്യുങ്ഗും
12. ലോകത്തിലെ ആകെ കടുവകളുടെ എത്ര ശതമാനം ആണ് ഇന്ത്യയിലുള്ളത്?
75 ശതമാനം
- 2022-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ കടുവകളുടെ എണ്ണം 3682 ആണ്.
13. പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളെത്തുടര്‍ന്ന് രോഗ പ്രതിരോധ സംവിധാനം സ്വന്തംകോശങ്ങളെ ആക്രമിക്കുന്ന രോഗത്തിന്റെ പേരെന്താണ്?
ഓട്ടോ ഇമ്മ്യൂണ്‍ രോഗം
14. കയറ്റുമതിക്കായി സംസ്ഥാനങ്ങള്‍ എത്രത്തോളം സജ്ജമാണെന്നത് സംബന്ധിച്ച് നിതി ആയോഗ് തയ്യാറാക്കിയ സൂചികയില്‍ കേരളത്തിന്റെ റാങ്ക് എത്ര?
പതിനൊന്ന്
- കേരളത്തിന്റെ സ്കോര്‍: 53.76
- സംസ്ഥാനങ്ങളില്‍ കയറ്റുമതിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സാധ്യതകള്‍, സാഹചര്യങ്ങള്‍, ശേഷി തുടങ്ങിയ വെച്ചപ്പെടുത്തുന്നതിനുമുള്ളതാണ് സൂചിക.
- കയറ്റുമതിയിലെ വൈവിധ്യവല്‍ക്കരണം, മാനവവിഭവശേഷി, സംരംഭക അടിത്തറ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് റാങ്കിങ്.
- നിതി ആയോഗ് സിഇഒ ബി വി ആര് സുബ്രഹ്മണ്യം
15. പ്രേംനസീര്‍ ഫൗണ്ടേഷന്റെ 2026-ലെ പ്രേംനസീര്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
സംവിധായകന് പ്രിയദര്ശന്
16. ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അഞ്ചുവര്‍ഷത്തിനുശേഷം 2026 ജനുവരിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യന്‍ ബാറ്റര്‍ ആരാണ്?
വിരാട് കോലി
17. അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളി താരങ്ങള്‍ ആരെല്ലാം?
ആരോണ്‍ ജോര്‍ജ്, മുഹമ്മദ് ഇനാന്
18. അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരാണ്?
വൈഭവ് സൂര്യവംശി
19. അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് വേദി എവിടെ?
ബുലവായോ, സിംബാബ്വേ
20. കുടുംബശ്രീ പുറത്തിറക്കുന്ന പ്രീമിയം ഫുഡ് ബ്രാന്‍ഡ് ഏതാണ്?
കെ-ഇനം
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക