ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ അടിയന്തര ലാന്‍ഡിങ് സൗകര്യം എവിടെയാണ് നിര്‍മ്മിച്ചത്?
അസമിലെ ദിബ്രുഗഡ് ജില്ലയില്‍ ദേശീയപാത 37-ല്‍
- അടിയന്തരഘട്ടത്തില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ക്കും യാത്രാ വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ സാധിക്കും.
- അസം മുഖ്യമന്ത്രി: ഹിമന്തബിശ്വശര്‍മ
- എയര്‍ചീഫ് മാര്‍ഷല്‍: എ പി സിങ്
2. കുമാര്‍ ഭാസ്കര്‍ വര്‍മ പാലം സ്ഥിതി ചെയ്യുന്നത് എവിടെ?
ബ്രഹ്മപുത്ര
3. ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് ആരാണ്?
താരിഖ് റഹ്മാന്
4. ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ റണ്‍വേ സ്ഥാപിക്കുന്നത് എവിടെ?
ഉത്തര്‍പ്രദേശിലെ മീറ്ററില്‍
5. ഇന്ത്യ ഇന്നൊവേഷന് സെന്റര്‍ ഫോര്‍ ഗ്രഫീന്‍ സ്ഥാപിക്കുന്നത് എവിടെ?
കളമശ്ശേരി, എറണാകുളം
- ഗ്രഫീന്‍ പൈലറ്റ് പ്ലാന്റും ഗ്രഫീന്‍ അറോറ പദ്ധതിയും സ്ഥാപിക്കുന്നത് പാലക്കാട്.
6. കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ നീളുന്ന സംസ്ഥാന മലയോര ഹൈവേയുടെ ദൈര്‍ഘ്യം എത്ര?
1179 കിലോമീറ്റര്‍
- ഇന്ത്യയില്‍ പൂര്‍ണമായും മലയോരത്തുകൂടി കടന്നു പോകുന്ന പാത നിര്‍മ്മിക്കുന്ന ആദ്യ ംസസ്ഥാനം കേരളമാണ്.
7. 2026 ഫെബ്രുവരിയില്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പില്‍ ഇടംപിടിച്ച കേരളീയ കലാരൂപം ഏത്?
പാവക്കഥകളി
- രാജസ്ഥാനിലെ കട്പുത്ലി, കര്‍ണാടകയിലെ യക്ഷഗാന സൂത്രഡ ഗൊംബയട്ട, പശ്ചിമബംഗാളിലെ ഡാംഗര്‍ പുതുല്‍, ഒഡിഷയിലെ കാതി കുന്ധെയ്, പശ്ചിമബംഗാളിലെ പെനിര് പുതുല്‍, ഒഡീഷയിലെ രാവണച്ഛായ, ആന്ധ്രപ്രദേശിലെ തോലു ബൊമ്മലട്ട എന്നി കലാരൂപങ്ങളുടേയും സ്റ്റാമ്പ് തപാല്‍ വകുപ്പ് പുറത്തിറക്കി.
8. ഇന്ത്യയില്‍ ആദ്യമായി ഏത് നദിക്കടിയിലൂടെയാണ് ഇരട്ടക്കുഴല്‍ തുരങ്കപാത നിര്‍മ്മിക്കുന്നത്?
ബ്രഹ്മപുത്ര
- 15.79 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ റോഡ്, റെയില്‍ സൗകര്യങ്ങള്‍ ഉണ്ടാകും
- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍എച്ച് 715-ലെ നുമലി ഗഢിനേയും എന്‍എച്ച് 15-ലെ ഗോഹ്പുരിയേയും തമ്മില്‍ ബന്ധിപ്പിക്കും
9. ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ആഗോള പാസ്പോർട്ട് ഇൻഡെക്സ് റിപ്പോർട്ട് 2026 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര?
75
കറന്റ് അഫയേഴ്സ് ക്വിസ് 2026 ഫെബ്രുവരി 14
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 15 ഫെബ്രുവരി 2026 (Kerala PSC Current Affairs 15 February 2026)”