ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
1. തിരുവനന്തപുരം വേദിയായ നിശാഗന്ധി നൃത്തോത്സവം സംഘടിപ്പിക്കുന്ന വകുപ്പ് ഏത്?
ടൂറിസം വകുപ്പ്
2. സ്നേഹപൂര്‍വം പദ്ധതി നടപ്പിലാക്കുന്ന മിഷന് ഏതാണ്?
സാമൂഹിക സുരക്ഷാ മിഷന്
- അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ധനസഹായം നല്കുന്ന പദ്ധതിയാണ് സ്നേഹപൂര്‍വം.
3. എഐ സോഫ്റ്റുവെയറുകള്ക്ക് വേണ്ട ഉയര്‍ന്ന കംപ്യൂട്ടിങ് ശേഷി (ജിപിയു) കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്ന ഇന്ത്യ എഐ മിഷന്റെ പദ്ധതി ഏത്?
കംപ്യൂട്ട് സ്കീം
4. എഐ സോഫ്റ്റുവെയറുകള്ക്ക് പ്രവര്‍ത്തിക്കാന്‍ സാധാരണ കംപ്യൂട്ടറുകളെക്കാള്‍ നൂറുകണക്കിന് മടങ്ങ് ശക്തിയുള്ള കംപ്യൂട്ടിങ് സംവിധാനങ്ങള്‍ ആവശ്യമാണ്. അതിനുവേണ്ട പ്രത്യേക ചിപ്പുകള്‍ അറിയപ്പെടുന്ന പേരെന്ത്?
ജിപിയു
- ജിപിയു- ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്
5. സങ്കീര്‍ണമായ ജോലികള്‍ സ്വതന്ത്രമായി ചെയ്യാന്‍ കഴിയുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലായ ക്വെന്‍ 3.5 അവതരിപ്പിച്ച ചൈനീസ് കമ്പനി ഏത്?
ആലിബാബ
6. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളെ ഒറ്റക്കുടക്കീഴിലാക്കുന്ന മൊബൈല്‍ ആപ്പ് ഏത്?
നമ്മുടെ കേരളം
7. മലയാളി ഒളിമ്പ്യന്‍ ജിന്സന് ജോണ്‍സനോടുള്ള ആദരമായി ഇന്ത്യന്‍ സൈന്യം ജിംനേഷ്യം സ്ഥാപിച്ചത് എവിടെ?
അമൃത്സറിലെ ആര്‍മി യൂണിറ്റില്‍
- കോഴിക്കോട് സ്വദേശിയായ ജിന്സന് 2026 ജനുവരിയില്‍ വിരമിച്ചു.
8. ഫിഡെ ഫ്രീസ്റ്റൈല്‍ ചെസ് ലോകചാമ്പ്യന് ആരാണ്?
മാഗ്നസ് കാള്സന് (നോര്‍വെ)
- വിവിധ ഫോര്‍മാറ്റുകളിലായി മാഗ്നസ് കാള്‍സണിന്റെ 21-ാമത് ലോകകിരീടം ആണിത്.
9. ട്വന്റി20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ ബോളര്‍ ആരാണ്?
റാഷിദ് ഖാന്, അഫ്ഗാനിസ്ഥാന്
10. പാവങ്ങളുടെ പടത്തലവനായ എകെജിയുടെ സ്മരണയ്ക്കായി മ്യൂസിയം സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ്?
കണ്ണൂര്‍
11. മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും രൂപീകരിച്ച ദ്രുതകര്‍മസേനയുടെ പേരെന്ത്?
സായംപ്രഭ സേന
12. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ പേരെന്ത്?
ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്
13. സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് സ്ഥാപിക്കുന്ന അവയവദാന ആശുപത്രിക്ക് ആരുടെ പേരാണ് നല്‍കുന്നത്?
ആലിന് ഷെറിന് ഏബ്രഹാം
- സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിന് ഷെറിന് ഏബ്രഹാം (9 മാസം)
14. സംസ്ഥാന തലത്തില്‍ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം നേടിയ പഞ്ചായത്ത് ഏത്?
ഉഴമലയ്ക്കല്‍, തിരുവനന്തപുരം
- മികച്ച ബ്ലോക്ക് പഞ്ചായത്ത്: നേമം, തിരുവനന്തപുരം
- മികച്ച ജില്ലാ പഞ്ചായത്ത്: കൊല്ലം
- മികച്ച മുന്‍സിപ്പല്‍ കോര്പറേഷന്: തിരുവനന്തപുരം
15. കേരള വനിത കമ്മീഷന്റെ സ്ത്രീശക്തി പുരസ്കാരം 2026 ലഭിച്ചത് ആര്‍ക്കെല്ലാം?
സി താന്യ നാഥന്, സുനി ലി, ഇ സ്വാലിഹ, എ പി സൈനബ, സീന സാറ മജ്നു, ജി എസ് റോഷ്നി
- 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് സ്ത്രീശക്തി പുരസ്കാരം
16. കപ്ല എന്ന ഗെയിമിന്റെ ശില്പി 2026 ഫെബ്രുവരിയില്‍ അന്തരിച്ചു. പേരെന്താണ്?
ടോം വാന്‍ഡെര്‍ ബ്രഗന്‍
17. സൈക്ലിങ് മിഷണറി എന്നറിയപ്പെടുന്ന വ്യക്തി 2026 ഫെബ്രുവരിയില്‍ അന്തരിച്ചു. പേരെന്താണ്?
കിങ് ലിയു
- സൈക്കിള്‍ നിര്‍മാതാക്കളായ ജയന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സൈക്ലിങ് സംസ്കാരത്തിന്റെ ആഗോള പ്രചാരകനുമാണ് കിങ് ലിയു
18. മൊബൈല്‍, ഇന്റര്‍നെറ്റ് ആസക്തിയില്‍നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് നടത്തുന്ന പദ്ധതി ഏത്?
ഡി ഡാഡ്
- ഡിജിറ്റല്‍ ഡീ-അഡിക്ഷന്
2026 ഫെബ്രുവരി 16-ലെ കറന്റ് അഫയേഴ്സ് ക്വിസ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

