1. സംസ്ഥാന റവന്യൂ അവാര്‍ഡുകളില്‍ ഏറ്റവും മികച്ച കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
അര്ജുന് പാണ്ഡ്യന് (തൃശൂര്‍)
- മികച്ച കളക്ട്രേറ്റ്: തിരുവനന്തപുരം
2. ഇന്ത്യയിലെ ആദ്യത്തെ റീജ്യണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഏത്?
നമോഭാരത്
- ഡല്‍ഹിയിലെ സരായ് കലേ ഖാന് മുതല്‍ മീററ്റിലെ മോദിപുരവെ വരെ 82.5 കലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലാണ് നമോഭാരത് സര്‍വീസ് നടത്തുന്നത്.
- പരമാവധി വേഗം 180 കിലോമീറ്റററും അനുവദനീയമായ വേഗം 160 കിലോമീറ്ററും ആണ്.
3. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വം എഐ കമ്പനി ചാറ്റ് ജിപിടിക്ക് സമാനമായി പുറത്തിറക്കിയ എഐ ചാറ്റ് ആപ്ലിക്കേഷന്‍ ഏത്?
ഇന്‍ഡസ്
4. എഐയുടെ ജനാധിപത്യവല്ക്കരണത്തിലൂന്നിയുള്ള ഡല്‍ഹി പ്രഖ്യാപനത്തില്‍ എത്ര രാജ്യങ്ങള്‍ ഒപ്പുവച്ചു?
86 രാജ്യങ്ങളും 2 സംഘടനകളും
- ന്യൂഡല്‍ഹിയില്‍ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ സമാപനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം
- 2025-ലെ എഐ ആക്ഷന്‍ ഉച്ചകോടിയുടെ വേദി: ഫ്രാന്‍സ്
- 2027-ലെ എഐ ഉച്ചകോടി വേദി: ജനീവ
- 2028-ലെ എഐ ഉച്ചകോടി വേദി: യുഎഇ
5. 2026 ഫെബ്രുവരി 21-ന് അന്തരിച്ച മലയാളിയായ സൈക്കിള്‍ പോളോ മുന്‍ ദേശീയ താരം ആരാണ്?
പി മഹേശ്വരന്
6. മുതിര്‍ന്ന പൗരന്മാര്ക്ക് മാര്‍ഗനിര്‍ദേശങ്ങളും മാനസിക പിന്തുണയും നല്കുന്ന സംവിധാനം ഏത്?
എല്‍ഡര്‍ ലൈന്‍ ഹെല്പ് ലൈന്‍
- എല്‍ഡര്‍ ലൈന്‍ ഹെല്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍: 14567
7. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ചികിത്സാപിഴവു മൂലമുള്ള മരണങ്ങള് കൂടുതലുള്ള സംസ്ഥാനം ഏത്?
ഉത്തര്‍പ്രദേശ്
8. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദാക്കിയ യുഎസ് സുപ്രീംകോടതിയുടെ വിധിയിക്ക് വഴിയൊരുക്കിയ ഇന്ത്യന്‍ വംശജനായ അഭിഭാഷകന് ആരാണ്?
നീല്‍ കത്യാല്‍
ജനുവരി 21-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
