1. ഒരു ആവശ്യത്തിനായി ശേഖരിക്കുന്ന ഡേറ്റ മറ്റൊന്നിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് അനുശാസിക്കുന്ന നിയമം ഏത്?
2023-ലെ ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ നിയമം
2. ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഏത് ഡൈനോസറിന്റെ ഫോസിലാണ് പുതുതായി കണ്ടെത്തിയത്?
സ്പൈനോസോറസ് മിറാബിലിസ്
3. 30 വയസ്സിനുശേഷം 500 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്ബോളര് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം ആരാണ്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
- ക്രിസ്റ്റ്യാനോ കരിയറില്‍ ഇതുവരെ ആകെ 964 ഗോളുകള്‍ നേടിയിട്ടുണ്ട്.
4. ക്രിക്കറ്റില്‍ വനിതാ ഏഷ്യാക്കപ്പ് റൈസിങ് സ്റ്റാഴ്സ് കിരീടം നേടിയ രാജ്യമേത്?
ഇന്ത്യ
5. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
ബ്രൈട്ടന് ഹോവ് ആല്ബിയന്
6. ആന്ത്രോപിക് എന്ന എഐ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ ഇന്ത്യക്കാരന് ആരാണ്?
രാഹുല്‍ പാട്ടീല്‍
- ആന്ത്രോപികിന്റെ എഐ ചാറ്റ് ബോട്ടാണ് ക്ലോഡ്.
- ഇന്‍ഫര്‍മേഷന്‍ തിയറിയുടെ പിതാവായ ക്ലോഡ് ഷോനന്റെ സ്മരണാര്‍ത്ഥമാണ് ഈ പേര് നല്‍കിയത്.
7. ഇതര സംസ്ഥാന പൗരന്മാരെ മലയാളം പഠിപ്പിക്കുന്ന പദ്ധതി ഏത്?
അനന്യ മലയാളം
- മലയാളം മിഷന് ഡയറക്ടര്‍: മുരുകന് കാട്ടാക്കട
8. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സര്‍വീസ് ഏത്?
മീററ്റ് മെട്രോ
9. 79-ാമത് ബാഫ്റ്റ് അവാര്‍ഡില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമ ഏത്?
ബൂങ്
- മണിപ്പൂരി ഭാഷയിലെ ചിത്രമായ ബൂങ് സംവിധാനം ചെയ്തത് ലക്ഷ്മിപ്രിയ ദേവി ആണ്.
10. ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത് ആരാണ്?
കാര്‍ലോസ് അല്‍ക്കരാസ്
- 2026-ല്‍ അല്‍ക്കരാസ് നേടുന്ന തുടര്‍ച്ചയായ 12-ാം വിജയം ആണിത്.
11. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ഏകീകൃത പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പിന്റെ പേരെന്ത്?
നമ്മുടെ കേരളം
12. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബോളര്‍ ആരാണ്?
ജസ്പ്രീത് ബുംമ്ര
ജനുവരി 22-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
