1. ഏത് നഗരത്തിലാണ് പ്രശസ്ത മലയാള കവി വിഷ്ണു നാരായണന് നമ്പൂതിരിയുടെ സ്മരണയ്ക്കായി വിഷ്ണു നാരായണന് വീഥി തുറന്നത്?
തിരുവനന്തപുരം
2. കേരള ഹൈക്കോടതിയിലെ ഏത് ജഡ്ജിയെയാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്?
ജസ്റ്റിസ് സുശ്രുത് എ ധര്‍മാധികാരി
3. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ പൂര്‍ണ രൂപം എന്താണ്?
കേരള കാലാവസ്ഥാ അതിജീവന കാര്‍ഷിക മൂല്യവര്‍ധക വിപണന ശൃംഖല നവീകരണ പദ്ധതി
4. ദേശീയ ശാസ്ത്ര ദിനം എന്നാണ്?
ഫെബ്രുവരി 28
5. ദക്ഷിണേന്ത്യയിലെ ആദ്യ ഡാര്‍ക്നെസ് പാര്‍ക്ക് നിലവില്‍വന്നത് എവിടെ?
തമിഴ്നാട്ടിലെ നാമക്കലിലെ കോളിഹില്സ് ചോലവനമേഖലയില്
- നഗരങ്ങളില്‍നിന്നുള്ള പ്രകാശമലിനീകരണം ഇല്ലാതെ രാത്രിയില്‍ നക്ഷത്രങ്ങളെ നിരീക്ഷിക്കാനുള്ള സൗകര്യം ഡാര്‍ക്നെസ് പാര്‍ക്കില്‍ ലഭിക്കും.
- ഇന്ത്യയിലെ ആദ്യ ഡാര്‍ക്നെസ് പാര്‍ക്ക് സ്ഥാപിച്ചത് ലഡാക്കിലാണ്.
6. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആരാണ്?
വി അനന്തനാഗേശ്വരന്‍
7. ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്രസംഘടന (യുഎന്‍) രക്ഷാസമിതിയുടെ അധ്യക്ഷയാകുന്ന വനിത ആരാണ്?
മെലനിയ ട്രംപ്
- 15 അംഗ രക്ഷാസമിതിയുടെ മാര്‍ച്ചിലെ അധ്യക്ഷസ്ഥാനം യുഎസിനാണ്.
8. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍- ഡിസംബര്‍) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാനിരക്ക് എത്ര?
7.8 ശതമാനം
- ജിഡിപി കണക്ക് പുറത്തുവിടുന്ന മന്ത്രാലം: കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം
- 2022-23 അടിസ്ഥാന വര്‍ഷമാക്കിയാണ് മൂന്നാം പാദ ജിഡിപി കണക്കാക്കിയത്.
- ഇതുവരെ 2011-12 ആയിരുന്നു അടിസ്ഥാന വര്‍ഷം.
- ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് അല്ലെങ്കില്‍ മൊത്തം ആഭ്യന്തര ഉല്പാദനം എന്നത് ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിശ്ചിതകാലയളവില്‍ ഉല്പാദിപ്പിക്കപ്പെടുന്ന സേവനങ്ങളുടേയും ഉല്പന്നങ്ങളുടേയും മൂല്യമാണ്.
9. കേരളത്തിലെ ആദ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് സ്ഥാപിച്ചത് എവിടെ?
ബ്രഹ്മപുരം
10. ഫ്രാന്‍സിന്റെ സെസാര്‍ പുരസ്കാരം നേടിയ ഹോളിവുഡ് ഇതിഹാസ താരം ആരാണ്?
ജിം കേയ്റിക്
- ഫ്രാന്‍സ് സിനിമാരംഗത്ത് നല്കുന്ന പരമോന്നത പുരസ്കാരമായ സെസാര്‍ പുരസ്കാരം ഫ്രഞ്ച് ഓസ്കര് എന്നും അറിയപ്പെടുന്നു.
ഫെബ്രുവരി 27-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
