1. യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനുനേരെ നടത്തിയ ആക്രമണത്തിന്റെ കോഡ് നെയിം എന്താണ്?
ഓപ്പറേഷന് എപ്പിക് ഫ്യൂറി
2. ഓപ്പറേഷന് എപ്പിക് ഫ്യൂറിയില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആരാണ്?
ആയത്തൊള്ള ഖമേനി
3. ഏത് അമേരിക്കന്‍ എഐ സ്റ്റാര്‍ട്ടപ്പിന്റെ സേവനങ്ങള്‍ യുഎസ് ഏജന്‍സികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയത്?
ആന്ത്രോപിക്ക്
യുഎസ് സൈന്യത്തിന്റെ ആന്ത്രോപിക്കിന്റെ ടൂളുകള്‍ ഉപാധികളില്ലാതെ ഉപയോഗിക്കാന്‍ ആന്ത്രോപിക് അനുമതി നല്‍കാത്തതാണ് നിരോധനത്തിന് കാരണം.
4. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ പേരെന്താണ്?
സുശക്തി
5. ആഭ്യന്തര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പായ രഞ്ജി ട്രോഫി 2026-ല്‍ നേടിയ ടീമേത്?
ജമ്മുകശ്മീര്‍
- ആദ്യമായിട്ടാണ് ജമ്മുകശ്മീര്‍ രഞ്ജി ഫൈനല്‍ കളിച്ചത്.
- ഫൈനലില്‍ കര്‍ണാടകത്തെയാണ് പരാജയപ്പെടുത്തിയത്.
- ഒന്നാം ഇന്നിങ്സിലെ 291 റണ്‍സിന്റെ ബലത്തിലാണ് രഞ്ജി ട്രോഫിയുടെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിയ ജമ്മുകശ്മീര്‍ കന്നികിരീടം നേടിയത്.
- ഒന്നാം ഇന്നിങ്സില്‍ സെഞ്ചറി നേടിയ ജമ്മു താരം ശുഭം പുണ്ഡീര്‍ കളിയുടെ താരമായി.
- ജമ്മുവിന്റെ പേസര്‍ അക്വിബ് നബിയാണ് പ്ലെയര്‍ ഓഫ് ദ് സീരീസ്.
- ടൂര്‍ണമെന്റില്‍ അക്വിബ് നബി ആകെ 60 വിക്കറ്റുകള്‍ വീഴ്ത്തി.
6. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്മീഷന് ഏത്?
ജസ്റ്റിസ് ജെ ബി കോശി
7. പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2026 ഫെബ്രുവരിയില്‍ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ഒമ്പത് ചീറ്റകളെ എത്തിച്ചത് ഏത് രാജ്യത്തില്‍നിന്നുമാണ്?
ബോട്സ്വാന
- ഇന്ത്യയിലെ ചീറ്റപ്പുലികളുടെ എണ്ണം 48 ആയി
- 2022-ല്‍ നമീബിയില്നിന്നും 8 ചീറ്റകളെ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍നിന്നും ചീറ്റകളെ കൊണ്ടുവന്നിരുന്നു.
8. ദൈവത്തിന്റെ സ്വന്തം നാടല്ലേ… പച്ചപ്പും പുഴയുമഴകല്ലേ?…. എന്ന് തുടങ്ങുന്ന ഗാനം ഏതാണ്?
ക്ലീന്‍ കേരള ആന്തം
9. ഒരു ട്വന്റി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് നേടിയ താരം ആരാണ്?
സാഹിബ്സാദാ ഫര്ഹാന് (പാക് ഓപ്പണര്‍)
10. യുഎന്‍ തിരഞ്ഞെടുത്ത ലോകത്തെ 20 സീറോ വേസ്റ്റ് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍നിന്നും ഇടംപിടിച്ച നഗരമേത്?
വര്‍ക്കല
- ഐക്യരാഷ്ട്രസംഘടനയുടെ യുഎന്‍ ഹാബിറ്റാറ്റും യുഎന്‍ഇപിയും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്.
11. കേരള സംസ്ഥാന സര്‍ക്കാരിന്റെ അപൂര്‍വ രോഗ സംരക്ഷണ പദ്ധതിയേത്?
കെയര്‍
- ലോക അപൂര്‍വ രോഗ ദിനം: ഫെബ്രുവരി 28
- അപൂര്‍വ രോഗം ബാധിച്ച 25 വയസ്സുവരെയുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
2026 ഫെബ്രുവരി 28-ലെ കറന്റ് അഫയേഴ്സ് ക്വിസ്
ഫെബ്രുവരി 28-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

