1. കേരളത്തിലെ ഏത് ജലവൈദ്യുത പദ്ധതിയാണ് 2026 മാര്‍ച്ചില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്?
ഇടുക്കി ജലവൈദ്യുത പദ്ധതി
2. ലോകത്തെ എണ്ണനീക്കത്തിന്റെ 30 ശതമാനവും നടക്കുന്ന കടലിടുക്ക് ഏത്?
ഹോര്‍മുസ് കടലിടുക്ക്
- ഹോര്‍മുസ് കടലിടുക്കിന്റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനും യുഎഇയും സ്ഥിതി ചെയ്യുന്നു.
3. യുഎസും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൂടാതെ ആരെല്ലാം കൊല്ലപ്പെട്ടു?
സൈനിക മേധാവി ജനറല്‍ അബ്ദോള്‍ റഹീം മുസവി, പ്രതിരോധ മന്ത്രി ജനറല്‍ അസീസ് നാസിര്‍ സാദെ, ഖമനേയിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷാംഘാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ മേധാവി മൊഹമ്മദ് പക്പര്
- ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ പുതിയ സൈനിക മേധാവി: ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി
4. പ്രേംനസീര്‍ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നത് എവിടെ?
ചിറയിന്‍കീഴ്, തിരുവനന്തപുരം
5. 2026 മാര്‍ച്ചില്‍ ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയ ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആരാണ്?
അലീസ ഹീലി
- ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയാണ് അലീസ ഹീലിയുടെ വിടവാങ്ങല്‍ പരമ്പര
- അവസാന മത്സരത്തില്‍ ഹീലി സെഞ്ച്വറി നേടി.
- 126 ഏകദിനങ്ങളില്‍നിന്നും അലീസ ഹീലി 3777 റണ്‍സ് നേടിയിട്ടുണ്ട്.
6. സാഹിത്യത്തിലെ എന്റെ രഹസ്യ ജീവിതം എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്?
പി കെ രാജശേഖരന്
7. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേരെന്ത്?
കിയ സ്റ്റാമര്‍
മാര്‍ച്ച് 1-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
