1. ഇന്ത്യയില്‍ ആദ്യമായി പാസീവ് യൂത്തേനേസ്യയ്ക്ക് (ദയാവധം) വിധേയനാകുന്ന വ്യക്തി ആരാണ്?
ഹരീഷ് റാണ (32)
വിവരങ്ങള്‍ക്ക് കടപ്പാട്: മലയാള മനോരമ, ദീപിക
- രോഗം ഭേദമാകാതെ ജീവച്ഛവമായ അവസ്ഥയില്‍ കഴിയുന്നവര്‍ക്ക് വൈദ്യ സഹായം പിന്‍വലിച്ച് ദയാമരണം നല്‍കുന്നതാണ് പാസീസ് യൂത്തനേസ്യ.
- ഇന്ത്യയില്‍ ആക്ടീവ് യൂത്തനേസ്യയ്ക്ക് അനുമതിയില്ല. ഡോക്ടര്‍മാര്‍ മരുന്നും കുത്തിവയ്പ്പും നല്കി മരണം നടപ്പിലാക്കുന്ന പ്രക്രിയയാണ് ആക്ടീവ് യൂത്തനേസ്യ.
- യൂത്തനേസ്യ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം: നല്ല മരണം
- പാസ്സീവ് യൂത്തനേസ്യ: ജീച്ഛവമായ രോഗികളെ ചികിത്സയും ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്‍വലിച്ചു മരിക്കാന്‍ അനുവദിക്കുന്നു.
- ആക്ടീവ് യൂത്തനേസ്യ: ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നും കുത്തിവയ്പ്പും മറ്റും ഉപയോഗിച്ച് മരിക്കാന്‍ അനുവദിക്കുന്നു.
- Physician Aided Suicide: ഡോക്ടറുടെ സഹായത്തോടെ സ്വയം മരണം വരിക്കുക.
- അന്തസ്സോടെ മരിക്കാനുള്ള അവകാശം ഒരു മൗലിക അവകാശമായി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകരിച്ച വര്‍ഷം: 2018
- ഇന്ത്യയില്‍ നിഷ്ക്രിയ ദയാവധം പൂര്‍ണമായും നിയമവിധേയമാക്കിയ വര്‍ഷം: 2018
- 2013-ല്‍ കെട്ടിടത്തില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വ്യക്തിയാണ് ഹരീഷ് റാണ.
- 13 വര്‍ഷമായി ചലിക്കാനാകാതെ കിടക്കുന്ന ഹരീഷ് റആണയ്ക്ക് ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്.
- മകന്റെ കഷ്ടപ്പാട് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹരീഷ് റാണയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പാസീവ് യൂത്തനേസ്യ അനുവദിച്ചത്.
- മലയാളിയായ രശ്മി നന്ദകുമാര്‍ ആണ് ഹരീഷിന്റെ പിതാവിന്റെ അഭിഭാഷക.
2. ലോക വൃക്കദിനം എന്നാണ്?
മാര്‍ച്ച് 12
3. കഥകളി ആചാര്യന് കലാമണ്ഡലം കൃഷ്ണന് നായരുടെ സ്മരണാര്‍ഥം ദൃശ്യവേദി ഏര്‍പ്പെടുത്തിയ കലാമണ്ഡലം കൃഷ്ണന് നായര്‍ സ്മാരക പുരസ്കാരം നേടിയത് ആരാണ്?
പ്രൊഫ കലാകമണ്ഡലം കൃഷ്ണ കുമാര്‍
4. മൂലധന നിക്ഷേപ പ്രോത്സാഹനത്തിനായി സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ പ്രത്യേക സഹായ പദ്ധതി ഏത്?
സാസ്കി
5. സംസ്ഥാനങ്ങളുടെ സാമ്പത്തികനില വിലയിരുത്താനായി നിതി ആയോഗ് പുറത്തിറക്കിയ സാമ്പത്തിക ഭദ്രതാ സൂചികയില്‍ കേരളത്തിന്റെ സ്ഥാനം എത്ര?
15
- 2023-24-ലെ സാമ്പത്തികനില പരിഗണിച്ചുള്ള സൂചികയാണിത്.
- ആദ്യ സ്ഥാനങ്ങള്‍: ഒഡീഷ, ഗോവ, ജാര്‍ഖണ്ഡ്, ഗുജറാത്ത്
- നിതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ തനതുനികുതി വരുമാനം 5 വര്‍ഷത്തിനിടെ 47% വര്‍ധിച്ചു.
6. തകഴി സ്മാരക സമിതി ഏര്‍പ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം നേടിയത് ആരാണ്?
സേതു
7. 2026 മാര്‍ച്ച് 11-ന് അന്തരിച്ച മലയാളിയായ പ്രമുഖ ബയോകെമിസ്ട്രി അധ്യാപകന് ആരാണ്?
ഡോ കെ ടി അഗസ്തി കുന്നേത്തടം
- കേരള സയന്‍സ് അക്കാദമിയുടെ ആദ്യ ജനറല്‍ സെക്രട്ടറി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 11-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
