1. 2025-ലെ ജ്ഞാനപീഠ പുരസ്കാരം നേടിയത് ആരാണ്?
വൈരമുത്തു
- 60-ാമത് ജ്ഞാനപീഠ പുരസ്കാരമാണ് 2025-ലേത്
- തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റും ആണ് വൈരമുത്തു
- ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠം
- ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ്നാട്ടുകാരനാണ് വൈരമുത്തു
- 1975-ല്‍ അഖിലനും 2022-ല്‍ ജയകാന്തനും ജ്ഞാനപീഠം ലഭിച്ചു.
- 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് ജ്ഞാനപീഠം.
- എഴ് തവണ ദേശീയ സിനിമ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
- കള്ളിക്കാട്ട് ഇതിഹാസം എന്ന നോവലിന് 2003-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
- വൈരമുത്തു രചിച്ച പോരാളേ പൊന്നുത്തായി എന്ന ഗാനം പെണ്‍ഭ്രൂണഹത്യ വിഷയം ആയിട്ടുള്ളതാണ്. ഇതിന് ദേശീയ പുരസ്കാരം ലഭിച്ചു.
- 2003-ല്‍ പദ്മശ്രീയും 2014-ല്‍ പദ്മഭൂഷണും ലഭിച്ചു.
2. ഇന്ത്യയിലെ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ നെഫ്രോളജിസ്റ്റ് 2026 മാര്‍ച്ച് 14-ന് അന്തരിച്ചു. പേരെന്താണ്?
ഡോ കെ വി ജോണി (87)
- 1971 വെല്ലൂര്‍ സിഎംസിയിലാണ് ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്.
3. ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ദാര്‍ശനികരിലൊരാളായ ജര്മ്മന്കാരന് 2026 മാര്‍ച്ചില്‍ അന്തരിച്ചു. പേരെന്താണ്?
യൂര്‍ഗന്‍ ഹേബര്‍മാസ്
- തിയറി ഓഫ് കമ്മ്യൂണിക്കേറ്റീവ് ആക്ഷന്‍ എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആണ്.
4. രാജ്യാന്തര പരിസ്ഥിതി സംരക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) വംശനാശ ഭീഷണ പഠിക്കുന്ന കമ്മീഷന്റെ കോഡിനേറ്ററായ മലയാളി ആരാണ്?
ഡോ ധനീഷ് ഭാസ്കര്‍
- ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് ധനീഷ് ഭാസ്കര്‍.
- വയനാട് സ്വദേശിയായ ഡോ ധനീഷ് ഭാസ്കര്‍ ഷഡ്പദങ്ങള്‍ ഉള്‍പ്പെടെ, നട്ടെല്ലില്ലാത്ത ജീവികളുടെ വംശനാശഭീഷണി രേഖപ്പെടുത്തുകയും അവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോളാടിസ്ഥാന്തതില് ഏകോപിപ്പിക്കുകയും ചെയ്യും.
5. ഇറാന്റെ എണ്ണയുല്പാദനത്തില് പ്രധാന പങ്കുവഹിക്കുന്ന ദ്വീപ് ഏതാണ്?
ഖാര്‍ഗ് ദ്വീപ്
6. മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ഗതി നിര്‍ണയ സേവനങ്ങള്‍ നല്കുന്ന ഇന്ത്യയുടെ ഉപഗ്രഹ ശൃംഖല ഏത്?
നാവിക്
- നാവിക് ശൃംഖലയിലെ നാല് ഉപഗ്രഹങ്ങളില്‍ ഒന്നായ ഐആര്‍എന്‍എസ്എസ് 1എഫ് എന്ന ഉപഗ്രഹം പ്രവര്‍ത്തനരഹിതമായി.
- 2016-ലാണ് ഐഎസ്ആര്‍ഒ 10 വര്‍ഷ പ്രവര്‍ത്തന കാലാവധി നിശ്ചയിച്ച് ഐആര്‍എന്‍എസ്എസ്-1എഫ് വിക്ഷേപിച്ചത്.
- 2014-ല്‍ വിക്ഷേപിച്ച ഐആര്എന്എഎസ്എസ് 1ബി, 2018-ല്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് 1ഐ, 2023-ല്‍ വിക്ഷേപിച്ച എന്‍വിഎസ് 01 എന്നിവയാണ് നാവിക ശൃംഖലയിലെ മറ്റ് ഉപഗ്രഹങ്ങള്‍.
7. കേരളത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നേറ്റിവിറ്റി കാര്‍ഡിന്റെ സവിശേഷതകള്‍ എന്തെല്ലാം?
- കേരള സര്‍ക്കാര്‍ നല്കുന്ന സ്വദേശ ഔദ്യോഗിക രേഖ
- നേറ്റിവിറ്റി കാര്‍ഡ് നല്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരലം
- കേരള സര്‍ക്കാര്‍ നല്കുന്ന സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ആധികാരിക രേഖ
- കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയും
- വിദേശ പൗരത്വം സ്വീകരിക്കാത്ത ആര്‍ക്കും ലഭിക്കും.
- അമ്മയോ അച്ഛനോ ആരെങ്കിലും ഒരാള്‍ കേരളത്തില്‍ ജനിച്ചവരാണെങ്കില്‍ മക്കള്‍ക്കും അര്‍ഹത
8. ഫോര്‍മുല വണ്‍ കാറോട്ട മത്സര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോള്‍ ജേതാവ് ആരാണ്?
കിമി ആന്റനെല്ലി (19 വയസ്സ്)
- ഷാങ്ഹായ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് കിമി ആന്റനെല്ലി പോള്‍ പൊസിഷന്‍ നേടിയത്.
- മെഴ്സിഡീസ് താരമാണ് കിമി ആന്റനെല്ലി.
9. വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള ആദ്യ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആരാണ്?
മായങ്ക് ചക്രവര്‍ത്തി (17 വയസ്സ്)
- അസം സ്വദേശിയായ മായങ്ക് ചക്രവര്‍ത്തി ഇന്ത്യയുടെ 94-ാം ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ്.
10. വംശനാശം സംഭവിക്കുന്ന തദ്ദേശീയ വൃക്ഷങ്ങളെ സംരക്ഷിക്കാനുള്ള ജൈവവൈവിധ്യ ബോര്‍ഡിന്റെ പദ്ധതിയേത്?
ഗ്രീന്‍ 1000
11. ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നല്കുന്ന ആജീവനാന്ത പുരസ്കാരം നേടിയത് ആരെല്ലാം?
റോജര്‍ ബിന്നി, രാഹുല്‍ ദ്രാവിഡ്, മിതാലി രാജ്
- പുരുഷ വിഭാഗത്തിലെ ആജീവനാന്ത പുരസ്കാരം സി കെ നായിഡുവിന്റെ പേരിലാണ് നല്‍കുന്നത്.
- 2025-ലെ മികച്ച പ്രകടനത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്കാരം: ശുഭ്മന്‍ ഗില്ലിനും സ്മൃതി മന്ഥനയ്ക്കും
12. കേരളത്തില്‍ മരണാനന്തര അവയവദാതാക്കളെ ആദരിക്കുന്നതിനായി വേവ് ഓഫ് ലൈഫ് എന്ന പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നത് എവിടെ?
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം
- ഇന്ത്യയിലെ ഏറ്റവും വലിയ അവയവദാന സ്മാരകമാണ് കൊച്ചിയില്‍ സ്ഥാപിക്കുന്നത്.
- ഇന്ത്യയിലെ ആദ്യഅവയവദാന സ്മാരകം: അങ്ക് ദാതാ, രാജസ്ഥാന്
13. കേരളത്തില്‍ നിയമ, നീതിന്യായ ഗവേഷണ, പഠന കേന്ദ്രം സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുന്ന ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ വീടിന്റെ പേരെന്താണ്?
സദ്മഗയ
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 14-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
