ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 ഏപ്രില്‍ 12-ന് അന്തരിച്ച ബോളിവുഡ് ഗായിക ആരാണ്?
ആശാ ഭോസ്ലെ (92)
- ജനനം: 1933
- മാതാപിതാക്കള്‍: രേവന്തിയും മറാഠി നാടക നടനും ഗായകനുമായ ദീനനാഥ് മങ്കേഷ്കറും
- സഹോദരങ്ങള്‍: പിന്നണിഗായകരായ ലതയും ഉഷയും സംഗീത സംവിധായകരായ മീനയും ഹൃദയനാഥും
- അരങ്ങേറ്റം: മജാബാല്‍ എന്ന മറാഠി ചിത്രം (1943)
- ഹിന്ദിയിലെ ആദ്യ ചിത്രം: ചുനരിയ (1948)
- ആദ്യ ഭര്‍ത്താവ്: ഗണപത് റാവു ഭോസ്ലെ
- രണ്ടാമത്തെ ഭര്‍ത്താവ്: സംഗീത സംവിധായകനായ ആര് ഡി ബര്മന്
- 2000-ല്‍ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചു.
- 2008-ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു.
- രണ്ട് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
- ആശാ ഭോസ്ല മലയാളത്തില്‍ പാടിയ ഏക ഗാനം സുജാത എന്ന സിനിമയിലെ സ്വയംവര ശുഭദിന മംഗങ്ങള്‍ എന്നതാണ്.
2. സംസ്ഥാന പൊലീസ് മേധാവി ആരാണ്?
റാവാഡ എ ചന്ദ്രശേഖര്‍
3. 2026 ഏപ്രിലില്‍ അന്തരിച്ച ബ്രിട്ടീഷ് നടന് ആരാണ്?
ജോണ്‍ നോളന്
- സിനിമകള്‍: ബാറ്റ്മാന്, പഴ്സന്‍ ഓഫ് ഇന്ററസ്റ്റ് തുടങ്ങിയവ
4. യൂറോപ്പിലെ മികച്ച അഞ്ച് ഫുട്ബോള്‍ ലീഗുകളുടെ ചരിത്രത്തില്‍ ആദ്യമായി പുരുഷ സീനിയര്‍ ടീമിന്റെ കോച്ചായി നിയമിതയായ വനിത ആരാണ്?
മാരി ലൂയിസ്
- ജര്‍മന്‍ ബുന്ദസ് ലിഗ ഫുട്ബോളിലെ ടീമായ യൂണിയന് ബര്‍ലിന്‍ എന്ന ടീമിന്റെ പരിശീലകയായിട്ടാണ് നിയമിതയായത്.
- ജര്‍മ്മനിയുടെ ദേശീയ ജൂനിയര്‍ വനിതാ ടീമിന്റെ പരിശീലകയായിരുന്നു
5. ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?
ആയുഷ് ഷെട്ടി
- പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ഷി യുഖി ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി സ്വര്‍ണം നേടി.
- ഏഷ്യ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ആയുഷ് ഷെട്ടി.
6. പുരുഷ മാരത്തണില്‍ 48 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയ താരം ആരാണ്?
സാവന്‍ ബര്‍വാല്‍
- ഹിമാചല്‍പ്രദേശുകാരനായ സാവന്‍ ബര്‍വാല്‍ നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വച്ചാണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയത്.
- രണ്ട് മണിക്കൂര്‍ 11 മിനിറ്റ് 58 സെക്കന്റ് ആണ് പുതിയ റെക്കോര്‍ഡ്
- 1978-ല്‍ ശിവ്നാഥ് സിങ് സ്ഥാപിച്ച രണ്ടു മണിക്കൂര്‍ 12 മിനിറ്റ് എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.
7. മെനോര്ക മാസ്റ്റേഴ്സ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?
നിഹാല്‍ സരിന്
8. വോട്ടുചെയ്യാനും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമുള്ള അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ച കേസ് ഏതാണ്?
രാജസ്ഥാനിലെ ജില്ലാ പാല് ഉല്‍പ്പാദക സഹകരണ യൂണിയന് കേസ്
9. സ്വാമി വിവേകാനന്ദന്റെ 1893-ലെ ഷിക്കാഗോ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി യുഎസിലെ ഏത് സ്ക്വയറിലാണ് അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്?
സിയാറ്റിലിലുള്ള വെസ്റ്റലേയ്ക്ക് സ്ക്വയറില്‍
- ശില്പി: നരേഷ് കുമാര്‍ കുമാവത്ത്
- യുഎസില്‍ ആദ്യമായിട്ടാണ് വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
13 april 2026 current affairs, current affairs 13 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams
