1. കേരളത്തില്‍ വേനല്‍ച്ചൂട് വര്‍ദ്ധിപ്പിക്കുന്ന പസഫിക് സമുദ്രത്തിലെ താപനില വ്യതിയാന പ്രതിഭാസം ഏത്?
എല്‍നിനോ
2. ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം സ്ഥാപിച്ചത് എവിടെയാണ്?
നോയിഡ
3. 2026 മാര്‍ച്ച് 28-ന് അന്തരിച്ച റെയ്മണ്ട് ഗ്രൂപ്പ് മുന്‍ചെയര്‍മാന്‍ ആരാണ്?
വിജയ്പത് സിംഘാനിയ (87)
- പത്മഭൂഷണ്‍ ജേതാവാണ്.
- 1994-ല്‍ ഇന്ത്യന്‍ വ്യോമസേന ഓണററി എയര്‍ കമഡോര്‍ പദവി നല്കി.
4. കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ക്യാമ്പയ്ന് ഏതാണ്?
ഉജ്ജീവനം
- ഉജ്ജീവനം: ഉയരട്ടെ സ്വയംപര്യാപ്തതയിലേക്ക് എന്നതാണ് മുദ്രാവാക്യം
5. 2025 മാര്‍ച്ചില്‍ അന്തരിച്ച അര്‍ജന്റീനിയന്‍ സിനിമാ താരം ആരാണ്?
മാര്‍ത്ത ലൂബോസ്
- മോട്ടോര്‍സൈക്കിള്‍ ഡയറീസ്, ദ ഹോളി ഗേള്‍, വിസ്കി റോമിയോ സുലു, ദ ഇന്‍വിസിബില്‍ ഐ, പാറ്റഗോണിയ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു
6. 2027-ല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മനുഷ്യനെ ഇറക്കുന്ന നാസയുടെ ദൗത്യം ഏത്?
ആര്‍ട്ടമിസ് 3
7. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഡി ഗുകേഷിന്റെ എതിരാളിയെ കണ്ടെത്താനുള്ള ലോക ചെസ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് വേദി എവിടെ?
പെജിയ, സൈപ്രസ്
- നിലവിലെ വനിതാ ലോകചാമ്പ്യയായ ചൈനയുടെ ജു വെന്ജുനുവിനെതിരെ മത്സരിക്കാനുള്ള താരത്തേയും പെജിയയില് നടക്കുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ കണ്ടെത്തും.
8. അഷിത സ്മാരക പുരസ്കാരം നേടിയത് ആരാണ്?
കെ പി മോഹനന്
9. ഇന്ത്യ വികസിപ്പിക്കുന്ന ശബ്ദത്തേക്കാള്‍ ഏഴിരട്ടിയിലധികം വേഗവും 700 മുതല്‍ 1000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതുമായ മിസൈല്‍ ഏതാണ്?
ശൗര്യ എന്‍ജി
- അന്തര്‍വാഹിനികളില്‍നിന്നും തൊടുക്കാവുന്ന സാഗരിക മിസൈലിന്റെ കരയില്‍നിന്നും തൊടുക്കുന്ന പതിപ്പായ ശൗര്യ മിസൈല്‍ 2011-ല്‍ ആണ് ആദ്യം നിര്‍മ്മിച്ചത്.
- ഈ ശൗര്യയുടെ പരിഷ്കരിച്ച, ഭാരം കുറഞ്ഞ, കൃത്യത കൂടിയ പതിപ്പാണ് ശൗര്യ എന്‍ജി
10. വംശനാശ ഭീഷണി നേരിടുന്ന ഏത് പക്ഷിയുടെ മുട്ടയാണ് പത്തുവര്‍ഷത്തിനുശേഷം ഗുജറാത്തില്‍ ആദ്യമായി വിരിഞ്ഞത്?
ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റഡ് (ജിഐബി)
- ഗുജറാത്തിലെ കച്ചിലാണ് രാജസ്ഥാനില്‍ നിന്നും എത്തിച്ച ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റഡിന്റെ മുട്ട വിരിഞ്ഞത്.
- രാജസ്ഥാന്റെ സംസ്ഥാന പക്ഷി: ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റഡ്
- കേന്ദ്ര പരിസ്ഥിതി മന്ത്രി: ഭൂപേന്ദ്ര യാദവ്
- ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റഡിന്റെ ആവാസകേന്ദ്രം: വരണ്ടപുല്മേടുകള്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 28-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 29 മാര്‍ച്ച് 2026 (Kerala PSC Current Affairs 29 March 2026)”