1. ഇന്ത്യയുടെ തദ്ദേശീയ ഗതിനിര്‍ണയ സംവിധാനം ഏത്?
നാവിക്
- നാവിക്: നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്സ്റ്റലേഷന്
2. 2026 മാര്‍ച്ച് 29-ന് അന്തരിച്ച പ്രശസ്ത അമേരിക്കന്‍ നടന് ആരാണ്?
ജയിംസ് ടോല്ക്കന് (94)
- ബാക്ക് ടു ദ് ഫ്യൂച്ചര്‍, ടോപ് ഗണ്‍ എന്നീ സിനിമകള്‍ പ്രശസ്തം
3. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് എവിടെ സ്ഥിതി ചെയ്യുന്നു?
ഡെറാഡൂണ്‍
4. ജാപ്പനീസ് ഫോര്‍മുലവണ്‍ ഗ്രാന്‍പ്രി കാറോട്ട മത്സരത്തില്‍ ജേതാവ് ആരാണ്?
കിമി ആന്റനെല്ലി
- കിമി ആന്റനെല്ലിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
- ചൈനീസ് ഗ്രാന്‍പ്രീയിലും കിമി ആന്റനെല്ലി ജേതാവായിരുന്നു.
5. ഫ്രഞ്ച് പ്രസിഡന്റിന്റെ പേരെന്ത്?
ഇമ്മാനുവേല്‍ മാക്രോണ്‍
6. മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏത്?
പ്രൈവറ്റ്
- സംവിധായകന്: ദീപക് ഡിയോണ്‍
- അഭിനേതാക്കള്‍: ഇന്ദ്രന്‍സ്, മീനാക്ഷി
7. 2026 മാര്‍ച്ച് 29-ന് അന്തരിച്ച ബംഗാളി നടന് ആരാണ്?
രാഹുല്‍ അരുണോദയ് ബാനര്‍ജി (43)
- ഭോലെ ബാബ പാര് കരേഗ എന്ന ബംഗാളി പരമ്പരയുടെ ഷൂട്ടിങ്ങിനിടെയില് കടലില്‍ മുങ്ങിമരിക്കുകയായിരുന്നു.
8. 2026-ല്‍ മയാമി ഓപ്പണ്‍ വനിതാ ടെന്നീസ് കിരീടം നിലനിര്‍ത്തിയ താരം ആരാണ്?
ആര്യാന സബലേങ്ക, ബെലറൂസ്
- ലോക ഒന്നാം നമ്പര്‍ താരമാണ്.
- ഇന്ത്യന്‍ വെല്‍സിലും ആര്യാന സബലേങ്ക കിരീടം നിലനിര്‍ത്തിയിരുന്നു.
- ഈ രണ്ട് കിരീട നേട്ടങ്ങളോടെ ആര്യാന സബലേങ്ക സണ്‍ഷൈന്‍ ഡബിള്‍ സ്വന്തമാക്കി.
- ഈ രണ്ട് ടൂര്‍ണമെന്റുകളിലും കിരീം നിലനിര്‍ത്തുന്നതിനെയാണ് സണ്‍ഷൈന്‍ ഡബിള്‍ എന്നറിയപ്പെടുന്നത്.
- ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ വനിതയാണ് ആര്യാന സലബേങ്ക
9. 300 ടി20 മത്സരങ്ങള്‍ കളിച്ച ആദ്യ ഇന്ത്യന്‍ ക്ലബ് ഏത്?
മുംബൈ ഇന്ത്യന്‍സ്
- ആദ്യ രാജ്യം: പാകിസ്ഥാന്
- അന്താരാഷ്ട്ര തലത്തില്‍ ആദ്യ ക്ലബ്: സോമര്‍സെറ്റ്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
മാര്‍ച്ച് 29-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 30 മാര്‍ച്ച് 2026 (Kerala PSC Current Affairs 30 March 2026)”