1. ആര്‍ട്ടിമിസ് 2 ദൗത്യം വിക്ഷേപിച്ചത് എന്നാണ്?
2026 ഏപ്രില്‍ 2
- 53 വര്‍ഷത്തിനുശേഷമാണ് മനുഷ്യര്‍ ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര നടത്തുന്നത്.
- നാല് യാത്രികരാണ് നാസയുടെ ആര്‍ട്ടിമിസ് 2 ദൗത്യത്തിലുള്ളത്.
- ദൗത്യ കാലാവധി: 10 ദിവസം
- മനുഷ്യരെ വഹിച്ച് ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന ബഹിരാകാശ യാത്രയാണ് ആര്‍ട്ടിമിസ് 2
- ചന്ദ്രനെ വലംവച്ച് പേടം ഭൂമിയില്‍ തിരിച്ചിറങ്ങും
- യാത്രികര്‍ സഞ്ചരിക്കുന്ന പേടകം: ഓറിയണ്‍ 4
- ഓറിയണ്‍ 4-ലെ യാത്രക്കാരും ഭൂമിയിലെ കണ്ട്രോള് സെന്ററും തമ്മില്‍ ആശയവിനിമയം നടത്തുന്ന ആന്റിന: ഡീപ് സ്പെയ്സ് നെറ്റുവര്‍ക്ക്
- ചന്ദ്രോപരിതലത്തിന് 6450 കിലോമീറ്റര്‍ മുകളില്‍ ഓറിയോണ്‍ 4 എത്തും.
- ഗ്രീക്ക് ഇതിഹാസങ്ങള്‍ പ്രകാരം ചന്ദ്രന്, വേട്ട, പരിശുദ്ധി എന്നിവയുടെ ദേവതയാണ് സീയുസ് ദേവന്റേയും ലിറ്റോ ദേവതയുടേയും മകളായ ആര്‍ട്ടിമിസ്.
- അപ്പോളോ ദേവനാണ് ആര്‍ട്ടിമിസിന്റെ സഹോദരന്. അപ്പോളോ ദൗത്യങ്ങളുടെ തുടര്ച്ചയായിനാലാണ് പുതിയ ചാന്ദ്ര ദൗത്യത്തിന് ആര്‍ട്ടിമിസ് എന്ന പേര് നല്‍കിയത്.
2. ലൂണാര്‍ ലാന്‍ഡര്‍ റോക്കറ്റുകളെ നാസ പരീക്ഷിക്കുന്ന ദൗത്യമേത്?
ആര്‍ട്ടിമിസ് 3 (2027)
- റോക്കറ്റ് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുകയും തിരിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും ചെയ്യുന്ന പരീക്ഷണം.
3. മനുഷ്യന് വീണ്ടും ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ദൗത്യമേത്?
ആര്‍ട്ടിമിസ് 4 (2028)
4. ചന്ദ്രഭ്രമണപഥത്തില്‍ നാസ നിര്‍മ്മിക്കുന്ന സ്പേസ് സ്റ്റേഷന് ഏത്?
ലൂണാര്‍ ഗേറ്റ് വേ
- ആര്‍ട്ടിമിസ് 4-ലെ യാത്രികര്‍ സഞ്ചരിക്കുന്ന പേടകം ലൂണാര്‍ ഗേറ്റ് വേയില്‍ ഡോക്ക് ചെയ്ശേഷം ലാന്‍ഡര്‍ റോക്കറ്റില്‍ ചന്ദ്രനില്‍ ഇറങ്ങിയശേഷം തിരിച്ചു സ്റ്റേഷനില്‍ എത്തും.
5. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സ്ഥിരമായ മനുഷ്യതാവളം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ദൗത്യമേത്?
ആര്‍ട്ടിമിസ് 5 (2028)
6. ആര്‍ട്ടിമിസിലെ യാത്രക്കാരുടെ സ്യൂട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള കാരണമെന്ത്?
സമുദ്രത്തില്‍ തിരിച്ചിറങ്ങുന്ന യാത്രികരെ പെട്ടെന്ന് കണ്ടെത്താന്‍
7. രാജാ രവിവര്‍മയുടെ ഏത് ചിത്രമാണ് 2026 ഏപ്രിലില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റത്?
യശോദയും കൃഷ്ണനും
- 167.2 കോടി രൂപയ്ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനായ പൂനവാല സ്വന്തമാക്കിയത്.
- ഇന്ത്യയില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
- 118 കോടി രൂപ ലഭിച്ച എം എഫ് ഹുസൈന്റെ ഗ്രാം യാത്ര എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് മറികടന്നത്.
8. 2026 ഏപ്രിലില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ രാജ്യമേത്?
ഫ്രാന്‍സ്
- സ്പെയിനിനെ മറികടന്നാണ് ഫ്രാന്‍സ് ഒന്നാമത് എത്തിയത്.
- ഇന്ത്യയുടെ സ്ഥാനം: 136
9. 2026 ഏപ്രിലില്‍ കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡ് നിര്‍മ്മിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറിയ മൂന്ന് യുദ്ധക്കപ്പലുകള്‍ ഏതെല്ലാം?
ഡുണഗിരി, സംശോധക്, അഗ്രൈ
10. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ എത്ര കോടി രൂപയുടെ പ്രതിരോധ ഉല്പന്നങ്ങള് കയറ്റുമതി ചെയ്തു?
38,424 കോടി രൂപ
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
ഏപ്രില്‍ 2-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
