2026 ഏപ്രില്‍ 10-ലെ കറന്റ് അഫയേഴ്സ് (Current Affairs 10 April 2026) പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. അരനൂറ്റാണ്ടിനുശേഷം മനുഷ്യരെ വഹിച്ച് ചന്ദ്രനെ ചുറ്റിയ ആര്‍ട്ടിമിസ് 2 ദൗത്യം ഭൂമിയില്‍ തിരിച്ചെത്തിയത് എന്നാണ്?
2026 ഏപ്രില്‍ 11
- ആര്‍ട്ടിമിസ് 2 ദൗത്യത്തിലെ യാത്രികര്‍ സഞ്ചരിച്ച പേടകം: ഓറിയോണ്‍
- ഓറിയോണ്‍ തിരിച്ചിറങ്ങിയ സമുദ്രം: പസിഫിക് സമുദ്രം
- ആര്‍ട്ടിമിസ് 2-ലെ യാത്രികര്‍: യുഎസുകാരായ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, കാനഡക്കാരനായ ജെറമി ഹാന്സന്
- യാത്രികരടങ്ങിയ ഓറിയോണ്‍ പേടകത്തെ പസഫിക് സമുദ്രത്തില്‍നിന്നും വീണ്ടെടുത്ത റെസ്ക്യൂ കപ്പല്‍: യു എസ് എസ് ജോണ്‍ പി മര്‍ത്ത
- ആര്‍ട്ടിമിസ് 2 വിക്ഷേപിച്ച തിയതി: 2026 ഏപ്രില്‍ 1
- ആര്‍ട്ടിമിസ് 2 ദൗത്യം ആകെ സഞ്ചരിച്ച ദൂരം: 11 ലക്ഷം കിലോമീറ്റര്‍
- പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത് മുതല്‍ സമുദ്രപതനം വരെയുള്ള സമയത്തെ വിളിക്കുന്ന പേര്: സ്പ്ലാഷ് ഡൗണ്‍
2. ഇറാനും യുഎസും തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്?
പാകിസ്ഥാന്
- ചര്‍ച്ചയില്‍ യുഎസ് സംഘത്തെ നയിക്കുന്നത്: വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്
3. 2025 മാര്‍ച്ചില്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയുടെ ഔട്ട്ഹൗസില്‍നിന്നും വന്‍തോതില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വിഷയത്തില്‍ 2026 ഏപ്രിലില്‍ രാജിവച്ച ജഡ്ജി ആരാണ്?
ജസ്റ്റിസ് യശ്വന്ത് വര്‍മ
- ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റില്‍ നടന്നു വരികയായിരുന്നു.
4. മതം മാറിയ ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ തലവന്‍ ആരാണ്?
സുപ്രീംകോടതി മുന്ചീഫ്ജസ്റ്റിസായ ജെ ജി ബാലകൃഷ്ണന്
- 1950-ലെ ഭരണഘടനാ ഉത്തരവുപ്രകാരം ഹിന്ദു, സിഘ്, ബുദ്ധമതക്കാരല്ലാത്ത ദളിതര്‍ക്ക് പട്ടികജാതി പദവിയില്ല.
5. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ബിഹാര്‍ മുഖ്യമന്ത്രി ആരാണ്?
നിതീഷ് കുമാര്‍
- രാജ്യസഭാ ചെയര്മാന്: സി പി രാധാകൃഷ്ണന്
6. ഹിപ് ഹോപ് സംഗീതത്തെ ജനകീയമാക്കിയ ഗായകന് 2026 ഏപ്രിലില്‍ അന്തരിച്ചു. ഗായകനെ തിരിച്ചറിയുക.
ആഫ്രിക്ക ബംബാറ്റ (68)
- ആഫ്രിക്ക ബംബാറ്റയുടെ യഥാര്‍ത്ഥ പേര്: ലാന്‍സ് ടെയ്ലര്
- ആഫ്രിക്ക ബംബാറ്റയെ പ്രശസ്തനാക്കിയ പാട്ട്: പ്ലാനറ്റ് റോക്ക് (1982)
- രാജ്യാന്തര ഹിപ് ഹോപ് ഗ്രൂപ്പായ യൂണിവേഴ്സല്‍ സുലു നേഷന്‍ ആര്‍ട്ട് കലക്ടീവിന്റെ സ്ഥാപകനാണ്.
7. ശ്രീ സ്വാതിതിരുനാള്‍ സംഗീതസഭയുടെ 2026-ലെ ഗായക രത്നം പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
രുക്മിണി ഗോപാലകൃഷ്ണന്
8. ചൈനീസ് പ്രസിഡന്റിന്റെ പേരെന്ത്?
ഷി ജിന്‍പിങ്
9. യുഎസിന്റെ വിദേശകാര്യ സെക്രട്ടറി ആരാണ്?
മാര്‍ക്കോ റൂബിയോ
10. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആരാണ്?
വിക്രം മിസ്രി
11. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഏത്?
ഗഗന്യാന്
- ഗഗന്യാന് ദൗത്യത്തില്‍ ബഹിരാകാശ യാത്രികര്‍ സഞ്ചരിക്കുന്ന പേടകത്തെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിനുള്ള പരീക്ഷണം: ഇന്റഗ്രേറ്റഡ് എയര്‍ഡ്രോപ് ടെസ്റ്റ്
- എയര്‍ഡ്രോപ് സോണ്‍: ബംഗാള്‍ ഉള്‍ക്കടല്‍
- ഗഗന്‍യാനിന് മുന്നോടിയായി വിക്ഷേപിക്കുന്ന ആദ്യ ആളില്ലാ പേടകം: ജി-1
12. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ യുഎന്‍ പ്രതിനിധിയായി നിയമിതനായ മലയാളി ആരാണ്?
ഡോ അരുണ്‍ ഉമ്മന്‍
13. കവി രശ്മിസദനം രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം കേരള സാഹിത്യസംഗമവേദി നല്കുന്ന കവിതാ പുരസ്കാരം ലഭിച്ച കവിതാ സമാഹരം ഏത്?
എന്നെ നിന്റെ മണമാണ്
- രചയിതാവ്: സി എസ് രാജേഷ്
14. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (ശരദ് പവാര്‍) ചിഹ്നം ഏത്?
ടര്ഹ ഊതുന്ന മനുഷ്യന്
- മഹാരാഷ്ട്രയുടെ തനത് സംഗീത ഉപകരണം: ടര്ഹ
15. ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ ദ ബ്രോക്കണ്മാന് എന്ന കഥാപാത്രത്തെ അവതരിച്ച ഐറിഷ് നടന് അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.
മൈക്കല്‍ പാട്രിക് (35)
16. ഇന്ത്യൻ വനിതാ ജൂനിയർ ഹോക്കി ടീമിന്റെ പുതിയ പരിശീലകൻ ആരാണ്?
ടിം വൈറ്റ് (ഓസ്ട്രേലിയ)
17. ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയെ അട്ടിമറിച്ച ഇന്ത്യന്‍ താരം ആരാണ്?
ആയുഷ് ഷെട്ടി
- ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരം ലി ഷി ഫെങ്ങിനെയും 20 വയസ്സുകാരനായ ആയുഷ് ഷെട്ടി പരാജയപ്പെടുത്തിയിരുന്നു.
- ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവാണ് ആയുഷ് ഷെട്ടി
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
10 april 2026 current affairs, current affairs 10 april 2026, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 11 (Kerala PSC Current Affairs 11 April 2026)”