current affairs today in malayalam
1. പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആരാണ്?
ഷാനിമോള്‍ ഉസ്മാന്, കോണ്‍ഗ്രസ്
- ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത: ഭാര്‍ഗവി തങ്കപ്പന് , സിപിഐ (1987-91)
2. ലഹരിക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി ഏത്?
ഓപ്പറേഷന് തൂഫാന്
- ആഭ്യന്തര മന്ത്രി: രമേശ് ചെന്നിത്തല
3. ഗാര്‍ഹിക സോളാര്‍ പാനലുകളുടെ ആധിക്യം വൈദ്യുത ഗ്രിഡില്‍ അസ്ഥിരമാക്കുന്നത് തടയാന്‍ എഐയുടെ സഹായം തേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
കേരളം
4. 2021-25 കാലയളവില്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭ ചേര്‍ന്നത് ഏത് സംസ്ഥാനത്തിലാണ്?
കേരളത്തില്‍
- ശരാശരി 41 ദിവസം
- ഏറ്റവും കുറവ്: നാഗാലാന്‍ഡ് (8 ദിവസം), ത്രിപുര (9 ദിവസം)
5. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായ മലയാളി ആരാണ്?
മീനാക്ഷി ജയന്
- ചിത്രം: വിക്ടോറിയ, സംവിധായിക: ശിവരഞ്ജിനി
- മികച്ച നടന്: നിഖില്‍ യാദവ്, (സിനിമ: വിമുക്ത്)
6. പ്രശസ്ത ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് തയ്യാറാക്കിയ ലോകത്തെ ഏറ്റവും മികച്ച സാന്‍വിച്ചുകളുടെ പട്ടികയില്‍ 25-ാം സ്ഥാനം നേടിയ ഇന്ത്യന്‍ സാന്‍വിച്ച് ഏത്?
മുംബൈ ദാദറിലെ അശോക് വാടാപാവ്
7. സ്വിറ്റ്സര്‍ലന്‍ഡിലെ ദി എര്‍ത്ത് ഫൗണ്ടേഷന് നല്കുന്ന 2026-ലെ എര്‍ത്ത് പ്രൈസ് പുരസ്കാരം നേടിയ ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ ആരെല്ലാം?
അരിയാന അഗര്‍വാള്‍, വിവാന് ഛവ്ഛാരിയ, അവ്യാന മേത്ത
- വെള്ളത്തില്‍നിന്നും മൈക്രോപ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കാന്‍ ഇവര്‍ പുളിങ്കുരുവിന്റെ പൊടി ഉപയോഗിച്ച് പ്ലാസ്-സ്റ്റിക് എന്ന വസ്തു നിര്‍മ്മിച്ചിരുന്നു. ഇതാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
8. യൂറോപ്യന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ പരിശീലകനായ ഒരേയൊരു ഇന്ത്യക്കാരന് ആരാണ്?
ജിദിന് ജനാര്ദനന്
9. മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (പണപ്പെരുപ്പം) കണക്കാക്കുന്നതിന് നടപ്പിലാക്കുന്ന പുതിയ രീതിയേത്?
പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്സ് (പിപിഐ)
- നിലവിലെ മൊത്തവില സൂചികയ്ക്കൊപ്പം പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്സും (ഉല്പന്നവില സൂചിക) അടുത്ത അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടും. പിന്നീട് മൊത്തവില സൂചിക നിര്‍ത്തലാക്കും.
- മൊത്തവില സൂചിക കണക്കാക്കുന്ന അടിസ്ഥാന വര്‍ഷം 2022-23 ആക്കി.
- സൂചികയില്‍ ഉള്‍പ്പെടുന്ന ഉല്പന്നങ്ങളുടെ എണ്ണം: 957
10. സുപ്രീംകോടതിയുടെ പരമാവധി അംഗബലം എത്ര?
38
11. സംസ്ഥാന ധനകമ്മീഷന് ചെയര്മാന് ആരാണ്?
ഡോ കെ എന്‍ ഹരിലാല്‍
12. ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനി ഏത്?
ആന്ത്രോപിക്
- ആന്ത്രാപിക്കിന്റെ മൂല്യം: 965 ബില്യണ്‍ ഡോളര്‍
- ഓപ്പണ്‍ എഐയെയാണ് പിന്തള്ളിയത്.
13. ഫോബ്സ് അണ്ടര്‍ 30 പട്ടികയില്‍ ഇടംനേടിയ മലയാളികള്‍ ആരെല്ലാം?
അരുന്ധതി മേനോന്, നൗറീന് ആയിഷ, ദേവന് ചന്ദ്രശേഖരന്
14. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 300 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള മിസൈല്‍ ഏത്?
രുദ്രം 2
- ആകാശത്തുനിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്.
- പരീക്ഷണ വേദി: ഒഡീഷാതീരത്തിലെ ചാന്ദിപ്പൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച്
15. ഫിഫ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജന് ആരാണ്?
തഹ്സിന് മുഹമ്മദ്
16. ഡെന്മാര്ക്കില് മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുന്ന വ്യക്തി ആരാണ്?
മെര്റെ ഫ്രെഡറിക്സണ്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

