
1. മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തില്‍ കേന്ദ്ര നിയമത്തില്‍ കേരളം ഭേദഗതി വരുത്തി. 1972-ലെ കേന്ദ്ര വന്യജീവി (സംരക്ഷണ) നിയമമാണ് കേരളം ഭേദഗതി ചെയ്തത്. ജനവാസമേഖലയിലിറങ്ങി ആളുകളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുന്നതിന് നേരിട്ട് ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം ലഭിച്ചു. വന്യമൃഗം ജനമേഖലയില്‍ ഇറങ്ങി ആരെയെങ്കിലും ആക്രമിച്ചാല്‍ നിലവിലെ നടപടിക്രമങ്ങള്‍ മറികടന്ന് വെടിവയ്ക്കാന്‍ ഉത്തരവിടും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. (മലയാളമനോരമ)
2. സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം മുറിക്കാന്‍ ഭൂവുടമയ്ക്ക് അനുമതി നല്കാന് 1961-ലെ കേരള വന നിയമത്തില്‍ ഭേദഗതി വരുത്തും. നിലവില്‍ ഉണങ്ങിയ ചന്ദനമരങ്ങള്‍ മുറിക്കാനാണ് അനുമതി. (മലയാളമനോരമ)
3. കുക്കി-മെയ്തി വംശജര്‍ തമ്മിലുള്ള കലാപം നടന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. (മലയാള മനോരമ)

4. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതാ പട്ടികയില്‍ കേരളത്തില്‍നിന്നും വര്ക്കലതീരവും കുന്നുകളും ഉള്‍പ്പെട്ടു. ഇന്ത്യയിലെ 7 പ്രധാന പരിസ്ഥിതി മേഖലകളാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജിയോ ഹെറിറ്റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇടങ്ങളാണ് സാധ്യത പട്ടികയിലുള്ളത്. (മലയാള മനോരമ)
5. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ധനസഹായം നല്കുന്ന പദ്ധതി- മാതൃവന്ദന യോജന പദ്ധതി. പദ്ധതി തുകയില്‍ സംസ്ഥാന വിഹിതം 40 ശതമാനവും കേന്ദ്ര വിഹിതം 60 ശതമാനവും ആണ്.
6. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി കേരളീയര്‍ക്ക് ഏര്‍പ്പെടുത്തുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി- നോര്‍ക്ക കെയര്‍.
7. കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവ വേദി- തിരുവനന്തപുരം
8. ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായി പവന്‍കുമാര്‍ ശര്‍മ്മയെ നിയമിച്ചു. (മലയാള മനോരമ)
9. ഇന്ത്യന്‍ പുരാരേഖകള്‍ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി- ജ്ഞാന ഭാരതം. പുരാരേഖകള്‍ സംരക്ഷിക്കാനുള്ള ന്യൂഡല്‍ഹി പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി. 2003-ല്‍ എ ബി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നാഷണല്‍ മാനുസ്ക്രിപറ്റ് മിഷന് പകരമായി ആരംഭിച്ചതാണ് ജ്ഞാനഭാരത മിഷന്. 2025-ലെ ബജറ്റില്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനാണ് ജ്ഞാനഭാരത മിഷന് പ്രഖ്യാപിച്ചത്. (മലയാളമനോരമ)
10. കേന്ദ്ര ടൂറിസം മന്ത്രി- ഗജേന്ദ്ര സിങ് ഷെഖാവത്ത്
11. മിസോറാമിലെ ആദ്യത്തെ റെയില്‍പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സായിരാങ്- ബൈരാബി പാതയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. (ദേശാഭിമാനി)
12. കാളിയൂട്ട് കലാകാരനായ വി ഗോപിനാഥപിള്ള (95) അന്തരിച്ചു. (മലയാളമനോരമ)
13. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്കുള്ള ലണ്ടന്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്. (ദേശാഭിമാനി)
14. ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യ സ്വിറ്റ്സര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. ഇതോടെ ഇന്ത്യ ആദ്യമായി ഡേവിസ് കപ്പ് ക്വാളിഫയേഴ്സില്‍ കടന്നു. ലോക ഗ്രൂപ്പ് ഒന്നില്‍ സ്വിസ്സിനെ 3-1-നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ 32 വര്‍ഷത്തിനുശേഷമാണ് ഒരു യൂറോപ്യന്‍ ടീമിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുന്നത് (ദേശാഭിമാനി)
15. ഹ്യൂസ്റ്റണിലെ ബെയ്ലര് കോളെജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റും മലയാളിയുമായ ഡോ ജലധര ശോഭനന് നാനോ ടെക്നോളജിയില്‍ ആഗോള അംഗീകാരം. ക്യാന്‍സറിന് കാരണമായേക്കാവുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനായി ഫോട്ടോ സെന്സിറ്റൈസറും അള്‍ട്രാസെന്‍സിറ്റീവ് ഓക്സിജന്‍ സെന്‍സറുമായി സംയോജിപ്പിക്കുന്ന നാനോ ഉപകരണം വികസിപ്പിച്ചതിനാണ് പുരസ്കാരം. (ദേശാഭിമാനി)
16. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വേദി- ദോഹ (മാതൃഭൂമി)
17. ഇറാന് പ്രസിഡന്റ്- മസൂദ് പെസെഷ്കിയാന്
18. ഇറാഖ് പ്രധാനമന്ത്രി- മുഹമ്മദ് ഷിയ അല്‍ സുഡാനി
19. തുര്‍ക്കി പ്രസിഡന്റ്- രജബ് തയ്യിബ് ഉര്ദുഗാന്
20. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങള്‍ തുടര്‍ന്നും നടത്താന്‍ നിയമഭേദഗതി. ഇതിനായി സംസ്ഥാനം 1960-ലെ കേന്ദ്ര നിയമത്തില്‍ കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. (മാതൃഭൂമി)
21. തീര സംരക്ഷണ സേനയുടെ അഞ്ചാമത് ആഗോള ഉച്ചകോടി 2027-ല്‍ ചെന്നൈയില്‍ നടക്കും. നാലാമത് ഉച്ചകോടി 2025 സെപ്തംബര്‍ മാസത്തില്‍ റോമില്‍ നടന്നു. (മാതൃഭൂമി)
22. ചൈനയിലെ നിങ്ബോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്ററില് ഇന്ത്യയുടെ ഇഷ സിങ് സ്വര്‍ണം നേടി. (മാതൃഭൂമി)
23. ലോകത്തെ ആദ്യത്തെ എഐ മന്ത്രി- ഡിയേല. അഴിമതി കുറയ്ക്കുന്നതിനായി അല്‍ബേനിയ ആണ് എഐയെ മന്ത്രിയായി നിയമിച്ചത്. അല്‍ബേനിയയില്‍ നാലാം തവണയും പ്രധാനമന്ത്രിയായ ഈദി റമ ആണ് എഐയെ മന്ത്രിയായി നിയോഗിച്ചത്. (മാതൃഭൂമി)