
ഇന്നലത്തെ കറന്റ് അഫയേഴ്സ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഓപ്പറേഷന് നുമ്ഖോര്‍
സ്രോതസ്സ്: മലയാള മനോരമ
- ഭൂട്ടാനില്‍നിന്നും ആഢംബരക്കാറുകള്‍ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവെന്ന വിറ്റതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡാണ് ഓപ്പറേഷന് നുമ്ഖോര്‍.
2. ഛായാഗ്രാഹകന്‍ വി ഇ ഗോപിനാഥ് അന്തരിച്ചു
- കന്യാകുമാരിയില്‍ ഒരു കവിത, പൊലീസ് ഡയറി, അസ്ഥികള്‍ പൂക്കുന്നു, ആറാം വാര്‍ഡില്‍ ആഭ്യന്തര കലഹം, ലൂസ് ലൂസ് അരപ്പിരി ലൂസ് തുടങ്ങിയ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.
3. മോഹന്‍ ലാല്‍ ദ് കംപ്ലീറ്റ് ആക്ടര്‍: രാഷ്ട്രപതി
സ്രോതസ്സ്: മലയാള മനോരമ
- മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു.
- മോഹന്‍ലാല്‍ ദ് കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് രാഷ്ട്രപതി വിശേഷിപ്പിച്ചു.
- ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്, വിക്രാന്ത് മാസി എന്നിവര്‍ക്ക് മികച്ച നടനുള്ള പുരസ്കാരവും റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.
- മലയാളത്തില്‍നിന്നും വിജയരാഘവന് (മികച്ച സഹനടന്‍), ഉര്‍വശി (മികച്ച സഹനടി), മിഥുന് മുരളി (മികച്ച എഡിറ്റര്‍), പി മോഹന്‍ദാസ് (മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍), സച്ചിന് സുധാകരന് (മികച്ച സൗണ്ട് ഡിസൈനര്‍), എസ് ഹരികൃഷ്ണ് (ഫീച്ചര്‍ ഇതര വിഭാഗത്തില്‍ മികച്ച വിവരണം), ക്രിസ്റ്റ്യാനോ ടോമി (മികച്ച മലയാള സിനിമ ഉള്ളൊഴുക്കിന്റെ സംവിധായകന്), എം ആര് രാജാകൃഷ്ണന് (റീറെക്കോര്‍ഡിങ് പ്രത്യേക പരാമര്‍ശം), എംകെ രാമദാസ് (ഫീച്ചര്‍ ഇതര വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം എന്നിവര്‍ക്കും രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
4. നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രി
സ്രോതസ്സ്: മലയാള മനോരമ
- പുതുതായി രൂപീകരിക്കുന്ന കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അധ്യക്ഷനായി മുഖ്യമന്ത്രിയെ തീരുമാനിച്ചു.
- വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
- വ്യവസായ മന്ത്രി അംഗമാകും.
- ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന നിക്ഷേപ നിരീക്ഷണ കമ്മിറ്റി രൂപീകരിക്കും.
- ബോര്‍ഡിന്റെ തീരുമാനംന നടപ്പിലാക്കേണ്ടത് നിക്ഷേപ നിരീക്ഷണ കമ്മിറ്റിയാണ്.
5. സുബ്രതോ കപ്പ്: ഫറോക്ക് ഹയര്‍ സെക്കന്ററി സ്കൂള്‍ ഫൈനലില്‍
സ്രോതസ്സ്: മലയാള മനോരമ
- അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ സുബ്രതോ കപ്പ് രാജ്യാന്തര സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കോഴിക്കോട് ഫറോക്ക് ഹയര്‍ സെക്കന്ററി സ്കൂള്‍ ഫൈനലില്‍ എത്തി.
- പത്ത് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍ നിന്നൊരു സ്കൂള്‍ സുബ്രതോ കപ്പില്‍ ഫൈനലില്‍ എത്തിയത്.
6. ഡിക്കി ബേഡ് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ, മാതൃഭൂമി
- പ്രശസ്ത ക്രിക്കറ്റ് അംപയര്‍ ഡിക്കി ബേഡ് (92) അന്തരിച്ചു.
- 23 വര്‍ഷം നീണ്ട കരിയറില്‍ 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും ഡിക്കി ബേഡ് നിയന്ത്രിച്ചു.
- 1996-ല്‍ ബേഡിന്റെ അവസാന ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അരങ്ങേറ്റം കുറിച്ചത്.
- 1983-ല്‍ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടിയ ഫൈനല്‍ മത്സരം നിയന്ത്രിച്ചത് ഡിക്കി ബേര്‍ഡ് ആണ്.
7. സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വേദി
സ്രോതസ്സ്: മലയാള മനോരമ
- രാജ്യത്തെ ഈ വര്‍ഷത്തെ ഫുട്ബോള്‍ സീസണിന് തുടക്കം കുറിക്കുന്ന സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് വേദി- ഗോവ
- സാധാരണ സീസണിനൊടുവിലാണ് സൂപ്പര്‍ കപ്പ് നടന്നിരുന്നത്.
- ഐഎസ്എല്‍ ടീമുകള്‍ക്കൊപ്പം നാല് ഐ ലീഗ് ക്ലബുകളും പങ്കെടുക്കും
- കേരളത്തില്‍നിന്നും സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്ന ടീം- ഗോകുലം കേരള എഫ്സി
8. വിഴിഞ്ഞത്ത് അഞ്ഞൂറാമത് കപ്പല്‍
സ്രോതസ്സ്: ദേശാഭിമാനി
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ 500-ാമത് കപ്പല്‍- എം എസ് സി വെറോണ
- ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ളതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കപ്പലാണ് എം എസ് സി വെറോണ.
9. പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ആറ് രാജ്യങ്ങള്‍
സ്രോതസ്സ്: ദേശാഭിമാനി
- ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട, ലക്സംബര്‍ഗ്, മൊണോക്കോ, അന്‍ഡോറ എന്നീ രാജ്യങ്ങള്‍ പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു.
- ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 151 രാജ്യങ്ങള്‍ പാലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുണ്ട്.
- ജി7 രാജ്യങ്ങളായ യുകെയും കാനഡയും കഴിഞ്ഞ ദിവസം പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
10. ജി ദേവരാജന്‍ ശക്തിഗാഥാ പുരസ്കാരം
സ്രോതസ്സ്: ദേശാഭിമാനി
- മികച്ച സംഗീത പ്രതിഭയ്ക്കുള്ള ജി ദേവരാജന്‍ ശക്തിഗാഥയുടെ 2025-ലെ ജി ദേവരാജന്‍ ശക്തിഗാഥാ പുരസ്കാരം ഗായകന് എം ജി ശ്രീകുമാറിന്.
11. സ്വകാര്യ ജിപിഎസുമായി വ്യോമിക്
സ്രോതസ്സ്: മാതൃഭൂമി
- ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉപഗ്രഹാധിഷ്ഠിത ഗതി നിര്‍ണയ സംവിധാനം (ജിപിഎസ്) തയ്യാറാക്കുന്ന കമ്പനി- വ്യോമിക്.