
1. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രക്ഷോഭം
സ്രോതസ്സ്: മലയാള മനോരമ
- ജമ്മുകശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം.
- നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും നീക്കം ചെയ്തശേഷം ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍ രൂപീകരിച്ചത് 2019-ലാണ്.
- ലഡാക്ക് അപ്പെക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുടെ നേതൃത്വത്തിലാണ് സമരം.
- സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ബാധകമാക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ ആവശ്യം.
- ഭരണഘടനയുടെ ആറാം വകുപ്പിലെ വ്യവസ്ഥകള്‍ ത്രിപുര, മേഘാലയ, മിസോറം, അസം എന്നീ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ ഗോത്ര വിഭാഗങ്ങള്‍ക്കാണ് ബാധകം.
- ഈ വകുപ്പ് പ്രകാരം ഗോത്ര വിഭാഗങ്ങള്‍ക്ക് സാമ്പത്തികാധികാരം, ഭരണനിര്‍വഹണം, നീതിന്യായ നിര്‍വഹണം തുടങ്ങിയ അധികാരങ്ങളുള്ള സ്വയംഭരണ കൗണ്‍സിലുകള്‍ സ്ഥാപിക്കാം.
2. ദേശീയ ഇ-ഗവേണന്‍സ് പുരസ്കാരം
സ്രോതസ്സ്: മലയാള മനോരമ
- 2025-ലെ ദേശീയ ഇ-ഗവേണന്‍സ് സില്‍വര്‍ അവാര്‍ഡ് അമൃത് മിഷന്റെ പ്രോജക്ട് മോണിറ്ററിങ് ആന്റ് വാട്ടര്‍ ക്വാളിറ്റി മോണിറ്ററിങ് സംവിധാനത്തിന് ലഭിച്ചു.
- അഞ്ച് ലക്ഷം രൂപയാണ് പുരസ്കാര തുക
- അമൃത് മിഷന് ഡയറക്ടര്‍- സൂരജ് ഷാജി
3. യാത്രാ സാഹിത്യോത്സവം
സ്രോതസ്സ്: മലയാള മനോരമ
- വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം മേഖല കേന്ദ്രീകരിച്ച് നടത്തുന്ന യാത്ര-സാഹിത്യോത്സവം: യാനം
- യാനം വേദി: വര്‍ക്കല ക്ലിഫിലെ രംഗ കലാകേന്ദ്രം
4. കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി
സ്രോതസ്സ്: മലയാളമനോരമ
- ഹൈക്കോടതി സമുച്ചയം ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കും.
- 27 ഏക്കര്‍ സ്ഥലത്താണ് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നത്.
- ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും ജീവനുമുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന 14, 19, 21 അനുച്ഛേദങ്ങളെ സങ്കല്‍പ്പിച്ച് മൂന്ന് ടവറുകള്‍ സിറ്റിയില്‍ നിര്‍മ്മിക്കും.
5. കാലാവധി വര്‍ദ്ധിപ്പിച്ചു
സ്രോതസ്സ്: മലയാളമനോരമ
- സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്റെ കാലാവധി അടുത്ത വര്‍ഷം മെയ് 30 വരെ നീട്ടി.
- 2022 സെപ്തംബര്‍ 28-ന് മൂന്ന് വര്‍ഷത്തിലേക്കാണ് നിയമിതനായത്.
- മിലിട്ടറി അഫയേഴ്സ് സെക്രട്ടറി പദവിയും അനില്‍ ചൗഹാനുണ്ട്.
6. പുതിയ സേവനാവകാശ നിയമം വരുന്നു
സ്രോതസ്സ്: മലയാളമനോരമ
- സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാക്കുന്ന പൊതുസേവനാവകാശ ബില്ലിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു.
- 2012-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാസാക്കിയ നിയമം കാലോചിതമായി പരിഷ്കരിക്കുന്നതിനാണ് പുതിയ നിയമം.
- നിയമ പരിഷ്കാര കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് പുതിയ നിയമം പാസാക്കുന്നത്.
7. തായ് വാനില്‍ രഗാസ ചുഴലിക്കാറ്റ്
സ്രോതസ്സ്: മലയാള മനോരമ
- 2025 സെപ്തംബറില്‍ തായ് വാനിലും ഹോങ്കോങ്ങിലും ചൈനയിലും നാശം വിതച്ച് വീശിയടിച്ച കൊടുങ്കാറ്റ് രഗാസ.
8. യേശുദാസിന് എം എസ് സുബ്ബലക്ഷ്മി പുരസ്കാരം, ശ്വേത മോഹന്‍ കലൈമാമണി
സ്രോതസ്സ്: മലയാള മനോരമ
- സംഗീത രംഗത്തെ സമഗ്ര സംഭാവനയക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം ഡോ കെ ജെ യേശുദാസിന്.
- ഒരു ലക്ഷം രൂപയും സ്വര്‍ണ മെഡലും ആണ് പുരസ്കാരം.
- സിനിമാരംഗത്തെ മികവിന് ഗായിക ശ്വേത മോഹന്‍ (2023), നടി സായ് പല്ലവി (2021) എന്നിവര്‍ക്ക് കലൈമാമണി പുരസ്കാരം ലഭിക്കും.
- നടന്മാരായ എസ് ജെ സൂര്യ, വിക്രം പ്രഭു, കെ മണികണ്ഠന്, സംവിധായകന് ലിംഗുസ്വാമി, സംഘട്ടന സംവിധായകന് സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ക്കും കലൈമാമണി പുരസ്കാരം ലഭിച്ചു.
- സ്വര്‍ണമെഡല്‍ ആണ് പുരസ്കാരം.
- സാഹിത്യ രംഗത്തെ മികവിനുള്ള ഭാരതിയാര്‍ പുരസ്കാരം- ഡോ എന്‍ മുരുകേശ പാണ്ഡ്യന്
- നൃത്തത്തിലെ ബാലസരസ്വതി പുരസ്കാരം- മുത്തുകണ്ണമ്മാള്
9. ജിഡിപി- കട അനുപാതം; കേരളം 15-ാമത്
സ്രോതസ്സ്: ദേശാഭിമാനി
- ഇന്ത്യയുടെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റേയും കടത്തിന്റേയും അനുപാതത്തില്‍ കേരളത്തിന് 15-ാം സ്ഥാനം.
- 28 സംസ്ഥാനങ്ങളുടെ വിവരങ്ങളാണ് പട്ടികയിലുള്ളത്.
- കേരളത്തിന്റെ പൊതു കടം- 24.71 ശതമാനം
- കേരളത്തിന്റെ ആകെ വരുമാനത്തില്‍ 65.61 ശതമാനവും തനത് വരുമാനത്തില്നിന്നുമുള്ളത്.
10. പുനര്വിവാഹതരുടെ മക്കള്‍ക്കായി കരുതല്‍
സ്രോതസ്സ്: ദേശാഭിമാനി
- പുനര്‍വിവാഹിതരായ അച്ഛനമ്മമാരുടെ കുട്ടികള്‍ക്ക് പഠന, മാനസിക പിന്തുണ നല്‍കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- സുരക്ഷ മിത്ര
- ആദ്യ വിവാഹത്തിലെ കുട്ടികള്‍ക്ക് ആവശ്യമായ പരിഗണനയും കരുതലും ലഭിക്കാത്ത സാഹചര്യം കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം.
11. അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് കൊച്ചിയില്‍
സ്രോതസ്സ്: ദേശാഭിമാനി
- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് വേദി- കൊച്ചി
12. വനിതാ സംരംഭക കോണ്‍ക്ലേവ് തൃശൂരില്‍
സ്രോതസ്സ്: ദേശാഭിമാനി
- കേരള വനിത സംരംഭക കോണ്‍ക്ലേവ് വേദി- തൃശൂര്‍
- സംഘാടകര്‍- വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്
- ലക്ഷ്യം- കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതില്‍ സ്ത്രീകളുടെ പങ്ക് ഉറപ്പിക്കുകയും ചെയ്യുക.
13. ഷനകയ്ക്ക് ‘സംപൂജ്യ’ റെക്കോര്‍ഡ്
സ്രോതസ്സ്: ദേശാഭിമാനി
- രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതിന്റെ റെക്കോര്‍ഡ് ശ്രീലങ്കയുടെ ദാസുണ്‍ ഷനകയ്ക്ക്.
- 14 മത്സരങ്ങളിലാണ് ഷനക പൂജ്യത്തിന് പുറത്തായത്.
- 13 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാരിന്റെ റെക്കോര്‍ഡാണ് ഷനക മറികടന്നത്.
14. കന്നഡ സാഹിത്യകാരന് എസ് എല്‍ ഭൈരപ്പ അന്തരിച്ചു
- കനഡ നോവലിസ്റ്റ് എസ് എല്‍ ഭൈരപ്പ (94) അന്തരിച്ചു.
- ആദ്യ നോവല്‍- ഭീമകായ (1958)
- അവസാന നോവല്‍- ഉത്തരകാണ്ഡ (2017)
- പര്വ, വംശവൃക്ഷ, ഗൃഹഭംഗ എന്നിവ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.
- മന്ദ്ര എന്ന നോവലിന് 2010-ല്‍ സരസ്വതി സമ്മാന്‍ ലഭിച്ചു.
- 2016-ല്‍ പത്മശ്രീയും 2023-ല്‍ പത്മഭൂഷണും ലഭിച്ചു.
15. ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മലയാളി
സ്രോതസ്സ്: ദേശാഭിമാനി
- സ്റ്റാന്‍ഫോഡ് സര്‍വകലാശാലയുടെ വേള്‍ഡ് ടോപ് ടു പെര്‍സെന്റേജ് സയന്റിസ്റ്റ് പട്ടികയില്‍ എംജി സര്‍വകലാശാല മുന്‍ വിസി പ്രൊഫ സാബു തോമസ് ഇടം നേടി.
- പോളിമര്‍ സയന്‍സിലും നാനോടെക്നോളജിയിലും മെറ്റീരിയല്‍സ് എഞ്ചിനീയറിങ്ങിലുമുള്ള മികവാണ് ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ കൂട്ടത്തില്‍ ഡോ സാബു തോമസിനെ ഉള്‍പ്പെടുത്തിയത്.
16. ആര്‍ട്ടമിസ് 2 ഫെബ്രുവരിയില്‍ വിക്ഷേപിക്കും
സ്രോതസ്സ്: ദേശാഭിമാനി
- അരനൂറ്റാണ്ടിനുശേഷമുള്ള നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടമിസ് 2026 ഫെബ്രുവരിയില്‍ വിക്ഷേപിക്കും.
- ഫെബ്രുവരി 5-ന് വിക്ഷേപിക്കുന്ന ആര്‍ട്ടമിസ് 2 ദൗത്യത്തില്‍ ഒരു വനിത അടക്കം നാല് യാത്രികരുണ്ട്.
- ദൗത്യം ചന്ദ്രനില്‍നിന്നും 9250 കിലോമീറ്റര്‍വരെ അടുത്തെത്തും. എന്നാല്‍, ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിക്കുകയോ ചന്ദ്രനില്‍ ഇറങ്ങുകയോ ചെയ്യില്ല.
- പേടകം: ഓറിയോണ്‍
- യാത്രികര്‍: ഹെര്‍മി ഹാന്സെന്, ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്രോവര്‍, റൈഡ് വൈസ്മാന്
- 2027ല്‍ ആര്‍ട്ടമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മനുഷ്യനെ ഇറക്കും.
- മനുഷ്യനേയും വഹിച്ചുള്ള അവസാന ചാന്ദ്ര ദൗത്യം- അപ്പോളോ 17 (1972 ഡിസംബര്‍)
- ആളില്ലാ ദൗത്യമായിരുന്ന ആര്‍ട്ടമിസ് 1 2022 നവംബറില്‍ നടത്തി.
- പേടകം: ഓറിയോണ്‍
17. കലാം പുരസ്കാരം ചെന്നിത്തലയ്ക്ക്
സ്രോതസ്സ്: മാതൃഭൂമി
- ശാസ്ത്രസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള എ പി ജെ അബ്ദുള്‍ കലാം ദേശീയ പുരസ്കാരം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക്
പദവികളും അപരനാമങ്ങളും
- ടൂറിസം, പൊതുമരാമത്ത് മന്ത്രി- പി എ മുഹമ്മദ് റിയാസ്
- നിയമമന്ത്രി- പി രാജീവ്
- പാകിസ്ഥാന് പ്രധാനമന്ത്രി- ഷഹബാസ് ഷെരീഫ്
- യുഎസ് പ്രസിഡന്റ്- ഡൊണാള്‍ഡ് ട്രംപ്
- യുഎസ് ടെലികോം കമ്പനിയായ ടി മൊബൈലിന്റെ സിഇഒ ആയ ഇന്ത്യന്‍ വംശജന്- ശ്രീനി ഗോപാലന്
- സംസ്ഥാന തുറമുഖ സെക്രട്ടറി- ഡോ കൗശികന്
- വിസില്‍ മാനേജിങ് ഡയറക്ടര്‍- ദിവ്യ എസ് അയ്യര്‍
- ഇന്ത്യയുടെ വിദേശകാര്യമന്ത്രി- എസ് ജയശങ്കര്‍
റിവിഷന്‍- അവതരിപ്പിക്കുന്നത് ദിറിവിഷന്‍.കോ.ഇന്‍
- ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്യാന് യാത്രികരില്‍ ഉള്‍പ്പെടുന്ന മലയാളി: ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍
- കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര മാധ്യമ ഉത്സവ വേദി- തിരുവനന്തപുരം
- കേരള മീഡിയ അക്കാദമിയുടെ മുഖ മാസികയായ മീഡിയയുടെ 2025-ലെ മീഡിയപേഴ്സണ് ഓഫ് ദി ഇയര്‍ പുരസ്കാരം- മറിയ ഔഡ്രഗോ (ബുര്‍ക്കിനഫാസോ)
- 2025-ലെ ബുക്കര്‍ സമ്മാന ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ വംശജയായ കിരണ്‍ ദേശായിയുടെ നോവല്‍- ദ് ലോണ്‍ലിനസ് ഓപ് സോണിയ ആന്റ് സണ്ണി. 2006-ല്‍ ദേശായിയുടെ ദി ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസിന് ബുക്കര്‍ ലഭിച്ചിരുന്നു.
Buy OnePlus Nord CE 3 5G (Aqua Surge, 8GB RAM, 128GB Storage)
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക