
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. സോനം വാങ്ചുക്കിന്റെ സംഘടനയുടെ ലൈസന്‍സ് റദ്ദാക്കി
സ്രോതസ്സ്: മലയാള മനോരമ
- കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്കുന്ന സോനം വാങ്ചുക്കിന്റെ സന്നദ്ധ സംഘടനകള്‍: ദ് സ്റ്റുഡന്റ്സ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (എസ് ഇ സി എം ഒ എല്‍), ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് ലഡാക്ക് (എച്ച് ഐ എ എല്‍).
- സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ദ് സ്റ്റുഡന്റ്സ് എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ ലൈസന്‍സ് റദ്ദാക്കി.
- സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
- വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ് സി ആര് എ) ലംഘിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.
2. ആര്‍ട്ടമിസ് 2 യാത്രികരെ വഹിക്കുന്നത് എസ്എല്‍എസ് റോക്കറ്റ്
സ്രോതസ്സ്: മലയാള മനോരമ
- അഞ്ച് പതിറ്റാണ്ടുകള്‍ക്കുശേഷം മനുഷ്യരെ ചന്ദ്രന് സമീപം എത്തിക്കാനുള്ള ആര്‍ട്ടമിസ് 2-ലെ യാത്രികര്‍- റീസ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്, ജെറമി ഹാന്സന്.
- ആര്‍ട്ടമിസ് 2 ദൗത്യം ചന്ദ്രനെ ഭ്രമണം ചെയ്തശേഷം ഭൂമിയിലേക്ക് തിരിച്ചെത്തും.
- പര്യവേഷണ കാലയളവ്- 10 ദിവസം.
- പേടകം- സ്പേസ് എക്സിന്റെ ഓറിയോണ്‍
- വിക്ഷേപണ റോക്കറ്റ്- എസ് എല്‍ എസ്
- ആര്‍ട്ടിമിസ് 2 ദൗത്യം 2026 ഫെബ്രുവരിയില്‍ നടക്കും.
- മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടിമിസ് 3 ദൗത്യം 2027-ല്‍ നടക്കും.
3. ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) പ്രസിഡന്റായി വിവേക് ഗുപ്തയെ തിരഞ്ഞെടുത്തു.
- ഹിന്ദി ദിനപത്രമായ സന്മാര്ഗിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.
4. 2025-ലെ വയോസേവന പുരസ്കാരങ്ങള്‍
സ്രോതസ്സ്: പ്രസ് റിലീസ്, സാമൂഹ്യനീതി വകുപ്പ്
- വയോജനമേഖലയില്‍ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്ക്കും, വിവിധ സര്‍ക്കാര്‍ -സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാകായിക സാംസ്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് വയോസേവന അവാര്‍ഡുകള്‍.
- മലയാള സിനിമാ താരം ഷീലയ്ക്കും ഗായിക പി കെ മേദിനിയ്ക്കും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരം ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക.
- വയോജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ ഈടുറ്റ സംഭാവനകള്‍ക്ക് വയോജന കമ്മീഷന് അംഗം കൂടിയായ അമരവിള രാമകൃഷ്ണന് പ്രത്യേകാദരം.
- മികച്ച കോര്‍പ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചി കോര്‍പ്പറേഷനാണ്. ലോകാരോഗ്യ സംഘടന ജനീവയില്‍ നടത്തിയ ലീഡര്‍ഷിപ്പ് ഉച്ചകോടിയിലാണ് കൊച്ചിയ്ക്ക് അംഗീകാരം ലഭിച്ചിരുന്നത്.
- പൊതുസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വയോജന സൗഹൃദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള പ്രവര്‍ത്തനമികവിന് – ആരോഗ്യകേന്ദ്രങ്ങളില്‍ വയോജന സൗഹൃദ പ്രവേശന മാര്‍ഗ്ഗങ്ങള്‍, കാത്തിരിപ്പ് മുറികള്‍, ഇരിപ്പിട സൗകര്യങ്ങള്‍, കുടിവെള്ള സൗകര്യം, ശുചിമുറികള്‍ തുടങ്ങിയവ സജ്ജമാക്കി – മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കാസര്‍ഗോഡ് നേടി.
- വാതില്‍പ്പടി സേവനത്തിലും കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലും ഉള്ള മികവോടെ വയോജന സൗഹൃദ നഗരസഭയായി പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട് നഗരസഭയെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് പുരസ്കാരം.
- മൊബൈല്‍ ആരോഗ്യക്ലിനിക്ക് സേവങ്ങള്‍ എത്തിക്കുകയും വയോജനങ്ങള്‍ക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഹാപ്പിനെസ്സ് കോര്‍ണര്‍ സജ്ജമാക്കുകയും ചെയ്തതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാനന്തവാടിയെ മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്കാരം), വയോജനങ്ങള്‍ക്ക് സൗജന്യ ഡയാലിസിസ്, വാര്‍ഡുകളില്‍ വയോജന ക്ലബ്ബ്, വയോജന പാര്‍ക്ക് തുടങ്ങിയവ സ്ഥാപിച്ച ഒളവണ്ണയെ മികച്ച ഗ്രാമപഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്കാരം) തിരഞ്ഞെടുത്തു.
- മികച്ച എന്‍ജിഒക്കുള്ള പുരസ്ക്കാരം, വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍, ഫിസിയോ തെറാപ്പി കേന്ദ്രങ്ങള്‍, കൗണ്‍സലിംഗ് സേവനങ്ങള്‍, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസിഡന്‍ഷ്യല്‍ കെയര്‍ ഹോമുകള്‍ എന്നിവ നടത്തിവരുന്ന കണ്ണൂരിലെ ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ഖിദ്മ തണല്‍ സ്നേഹവീടിനാണ്. അര ലക്ഷം രൂപയാണ് പുരസ്കാരം.
- നാഷണല്‍ സര്‍വീസ് സ്കീം സന്നദ്ധപ്രവര്‍ത്തകരെ വൃദ്ധസദനങ്ങളുമായി സംയോജിപ്പിച്ച് ‘തിരികെ’ എന്ന ജില്ലാതല പദ്ധതിയും, വയോജനങ്ങള്‍ക്ക് സാമൂഹ്യ ഉള്‍ച്ചേര്‍ക്കലും ഉപജീവനം മെച്ചപ്പെടുത്തലും ഉറപ്പാക്കുന്ന ‘കൂടെ’ പദ്ധതിയും പോലുള്ള മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക്, മികച്ച മെയിന്റനന്‍സ് ട്രിബ്യൂണലിനുള്ള പുരസ്കാരം തൃശൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണല്‍ നേടി. അര ലക്ഷം രൂപയാണ് പുരസ്കാരം.
- മികച്ച മാലിന്യസംസ്കരണ പ്രവര്‍ത്തനത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടിയ, മാതൃകാ സായംപ്രഭാ പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച, കോഴിക്കോട് കോര്‍പ്പറേഷനു കീഴിലെ കുണ്ടൂപ്പറമ്പ് സായംപ്രഭാ ഹോമിനാണ് മികച്ച സര്‍ക്കാര്‍ വൃദ്ധസദനം/സായംപ്രഭാ ഹോം മേഖലയ്ക്കുള്ള പുരസ്കാരം. അര ലക്ഷം രൂപയാണ് സമ്മാനം.
- കല-സാഹിത്യം-സംസ്കാരം മേഖലയില്‍ വിഖ്യാത കഥാപ്രസംഗ കലാകാരനായ തൃക്കുളം കൃഷ്ണന്‍കുട്ടിയെയും, പൂതംകളി കലാരംഗത്തെ സജീവ സാന്നിദ്ധ്യമായ അമ്പലപ്പടിക്കല്‍ നാരായണനെയും പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. കാല് ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങള്‍.
- കായിക മേഖലയിലെ മികവിന് ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് അയോദ്ധ്യ, നാഷണല്‍ മാസ്റ്റേഴ്സ് ഗെയിംസ് ധര്‍മ്മശാല തുടങ്ങി ഒട്ടേറെ കായിക അരങ്ങുകളില്‍ മെഡലുകള്‍ സ്വന്തമാക്കിയ ഇരവി ഗോപാലകൃഷ്ണന്, ബ്റൂണെ മാസ്റ്റേഴ്സ് ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, മലേഷ്യന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഗോവ റിവര്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായികവേദികളില്‍ സമ്മാനിതനായ വി വാസു എന്നിവര്‍ക്ക് പുരസ്ക്കാരം നല്‍കും. കാല് ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങളും.
- ക്യാഷ് അവാര്‍ഡിനൊപ്പം പ്രശസ്തിപത്രവും മെമന്റോയും ഉള്‍പ്പെട്ടതാണ് പുരസ്ക്കാരങ്ങള്‍. ഒക്ടോബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല വയോജനദിനാചരണ ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
4. അഗ്നിക്ക് ഇനി ട്രെയിനും ലോഞ്ച്പാഡ്
സ്രോതസ്സ്: മലയാള മനോരമ
- ട്രെയിനില്‍ ഘടിപ്പിച്ച മൊബൈല്‍ ലോഞ്ചറില്‍നിന്നും അഗ്നി പ്രൈം മിസൈല്‍ പരീക്ഷിച്ചു.
- അഗ്നി പ്രൈമിന്റെ ദൂരപരിധി: 2000 കിലോമീറ്റര്‍.
- പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡുമായി ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
5. കെ- പോപ്പിന് ഇന്ത്യയില്‍ ഓഫീസ്
സ്രോതസ്സ്: മലയാളം
- കൊറിയയുടെ കെ-പോപ് ബാന്‍ഡിന്റെ ഓഫീസ് മുംബൈയില്‍ തുറന്നു.
- ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹൈബ് ആണ് ഓഫീസ് തുറന്നത്.
- ബിടിഎസ് ഉള്‍പ്പെടെ 7 പ്രമുഖ കെ പോപ് ബാന്‍ഡുകള്‍ ഹൈബിന്റേതാണ്.
- ഹൈബിന്റെ അഞ്ചാമത്തെ രാജ്യാന്തര ഹെഡ് ക്വാര്‍ട്ടേഴ്സാണ് മുംബൈയില്‍ തുറന്നത്.
- മലയാളിയായ ആരിയ, ഒഡീഷ സ്വദേശിയയ ശ്രീയലങ്ക എന്നിവര്‍ ഇന്ത്യയിലെ കെ-പോപ് താരങ്ങളാണ്.
6. സ്കൂള്‍ കായികമേളയില്‍ കളരിയും
സ്രോതസ്സ്: മലയാള മനോരമ
- സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഈ വര്‍ഷം മുതല്‍ കളരി മത്സരം ഉള്‍പ്പെടുത്തി.
- ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തില്‍ ക്രിക്കറ്റ്, ബോക്സ് ഗെയിംസ് എന്നിവയും ഉള്‍പ്പെടുത്തി.
7. സുബ്രതോ കപ്പില്‍ മുത്തമിട്ട് ഫറോക്ക് സ്കൂള്‍
സ്രോതസ്സ്: പ്രസ് റിലീസ്, ഗോകുലം കേരള എഫ് സി
- ചരിത്രത്തില്‍ ആദ്യമായി സുബ്രതോ കപ്പ് കേരളം നേടി.
- രാജ്യാന്തര സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റാണ് സുബ്രതോ കപ്പ്.
- ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 17) വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കോഴിക്കോട് ഫറോക്ക് ഹയര്‍സെക്കന്ററി സ്കൂള്‍ ചാമ്പ്യന്മാരായി.
- ഉത്തരാഖണ്ഡിന്റെ അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0ന് ഫറോക്ക് പരാജയപ്പെടുത്തി.
- 2014-ല്‍ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്ററി സ്കൂള്‍ ടീം സുബ്രതോ കപ്പില്‍ ഫൈനലില്‍ എത്തിയിരുന്നു. ബ്രസീലില്‍നിന്നുള്ള ടീമിനോട് പരാജയപ്പെട്ടു.
8. പെരിയോറിന് അരൂക്കുറ്റിയില്‍ സ്മാരകം
സ്രോതസ്സ്: മലയാള മനോരമ
- വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പേരില്‍ സ്മാരകം തമിഴ്നാട് സര്‍ക്കാര്‍ ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ നിര്‍മ്മിക്കും.
9. അമൃത് ഫാര്‍മസിക്ക് സ്കോച്ച് പുരസ്കാരം
സ്രോതസ്സ്: ദേശാഭിമാനി
- എച്ച്എല്‍എല്‍ ലൈഫ് കെയറിന് കീഴിലുള്ള അമൃത് ഫാര്‍മസിക്ക് സ്വതന്ത്ര സിവിലിയന്‍ ബഹുമതികളിലൊന്നായ സ്കോച്ച് അവാര്‍ഡ് ലഭിച്ചു.
- ആരോഗ്യപരിചരണ വിഭാഗത്തില്‍ വെള്ളി മെഡലാണ് ലഭിച്ചത്.
10. സര്‍ക്കോസിക്ക് ജയില്‍ ശിക്ഷ
സ്രോതസ്സ്: ദേശാഭിമാനി
- ജയില്‍ശിക്ഷ അനുഭവിക്കുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ്- നിക്കോളസ് സര്‍ക്കോസി
- 2007-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ലിബിയന്‍ നേതാവ് മുഅമര്‍ ഗദ്ദാഫിയില്നിന്നും പണം വാങ്ങിയെന്ന കേസില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് തടവ് ശിക്ഷ.
- 2007 മുതല്‍ 2012 വരെ സര്‍ക്കോസി ഫ്രഞ്ച് പ്രസിഡന്റായിരുന്നു.
11. അശ്വിന് ബിഗ്ബാഷിലേക്ക്
സ്രോതസ്സ്: ദേശാഭിമാനി
- ഐ പി എല്ലില്‍നിന്നും വിരമിച്ച സ്പിന്നര്‍ ആര് അശ്വിന് ഓസ്ട്രേലിയന്‍ ട20 ക്രിക്കറ്റ് ലീഗായ ബിഗ്ബാഷ് ടീമായ സിഡ്നി തണ്ടറിനുവേണ്ടി കളിക്കും.
ചരമം
- തമിഴ് സംവിധായകന് നാരായണമൂര്‍ത്തി അന്തരിച്ചു.
സര്‍ക്കാര്‍ പദ്ധതികള്‍
1. പോഷൺ അഭിയാൻ 2.0
സ്രോതസ്സ്: പ്രസ് റിലീസ്, പി ആര് ഡി, വയനാട്
കുട്ടികൾ, കൗമാരപ്രായക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള സമഗ്ര പദ്ധതി.
പോഷക ഗുണമേന്മയുള്ള ഭക്ഷണം വർദ്ധിപ്പിക്കുക, പോഷൺ ട്രാക്കർ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുക, അങ്കണവാടി സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെയാണ് പോഷൺ മാസമായി ആചരിക്കുന്നത്.
റിവിഷന്‍- അവതരിപ്പിക്കുന്നത് ദിറിവിഷന്‍.കോ.ഇന്‍
1. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമം- വെഞ്ഞാറമൂട് പുല്ലമ്പാറ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത ഗ്രാമമായി പുല്ലമ്പാറയെ പ്രഖ്യാപിച്ചത് 2022 സെപ്റ്റംബര്‍ 21-ന് ആണ്.
പദവികളും അപരനാമങ്ങളും
- ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര് ബിന്ദു
- വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്
- ലോക റാബീസ് ദിനം- സെപ്തംബര്‍ 28
- അഗ്നിരക്ഷ സേന മേധാവി: നിതിന്‍ അഗര്‍വാള്‍