
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. തമിഴ്നാട്ടില്‍ തിക്കിലുംതിരക്കിലുംപെട്ട് 39 മരണം
സ്രോതസ്സ്: മലയാള മനോരമ
- തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയുടെ തമിഴകം വെട്രി കഴകം എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ റാലിയില്‍ ഉണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് 39 പേര് മരിച്ചു.
- സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശനെ ജുഡീഷ്യല്‍ അന്വേഷണ കമ്മിറ്റി ചെയര്‍മാനായി പ്രഖ്യാപിച്ചു.
2. കേരളം 2050-ല്‍ കാര്‍ബണ്‍ ന്യൂട്രല്‍
സ്രോതസ്സ്: മലയാള മനോരമ
- കേരളം 2050-ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ അഥവാ നെറ്റ് സീറോ എമിഷന്‍സ് എന്ന അവസ്ഥ കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
- രാജ്യാന്തര പരിസ്ഥിതി കോണ്‍ക്ലേവ്: വേദി അങ്കമാലി
- മലിനീകരണ ബോര്‍ഡിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കോണ്‍ക്ലേവ് നടത്തിയത്.
3. കാലുകള്‍ കൊണ്ട് അമ്പെയ്ത് വീഴ്ത്തിയ സ്വര്‍ണം
സ്രോതസ്സ്: മലയാള മനോരമ
- ഇരുകൈകളുമില്ലാതെ ലോക പാരാ ആര്‍ച്ചറിയില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡ് നേടിയ ജമ്മുകശ്മീര്‍ സ്വദേശിനി: ശീതള്‍ദേവി.
- 2022-ല്‍ യുഎസ് പുരുഷ താരം മാര്‍ക്ക് സ്റ്റുട്സ്മാന് ഇരുകൈകളുമില്ലാതെ ലോക ആര്‍ച്ചറി സ്വര്‍ണം നേടിയിരുന്നു.
- പാരാ ആര്‍ച്ചറിയില്‍ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാമ്പ്യന്‍ ശീതള്‍ ആണ്.
- ലോക പാര അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് വേദി: ദക്ഷിണ കൊറിയയിലെ സോള്‍
4. ഓപ്പറേഷന് പ്രാന്‍സിങ് പോണി
സ്രോതസ്സ്: ദേശാഭിമാനി
- ബാര്‍ ഹോട്ടലുകളിലെ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധന.
- ദി ലോര്‍ഡ് ഓഫ് ദി റിങ്സ് പരമ്പരയില്നിന്നുമാണ് പ്രാന്‍സിങ് പോണി എന്ന പേര് സ്വീകരിച്ചത്.
- കുതിക്കാന്‍ ഉയരുന്ന കുഞ്ഞുകുതിരയാണ് ചിഹ്നം.
5. ഇറാനില്‍ നാല് റഷ്യന്‍ ആണവ വൈദ്യുത പ്ലാന്റുകള്‍
സ്രോതസ്സ്: ദേശാഭിമാനി
- ഇറാനില്‍ നാല് പുതിയ ആണവ വൈദ്യുത ഉല്‍പ്പാദന പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ റഷ്യ ഒപ്പിട്ടു.
- മോസ്കോയില്‍ നടന്ന ആറ്റം എക്സ്പോയിലാണ് ഇറാനും റഷ്യയും കരാറിലെത്തിയത്.
- ഇറാനുമേലുള്ള ഉപരോധം യുഎന്‍ രക്ഷാ സമിതി പുനസ്ഥാപിച്ചു
6. ആന്‍ഡമാനില്‍ പ്രകൃതി വാതക ശേഖരം
സ്രോതസ്സ്: ദേശാഭിമാനി
- ആന്‍ഡമാന്‍ കടലില്‍ വന്‍തോതിലെ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി.
- ആന്ഡമാനിന്റെ കിഴക്കന്‍ തീരത്തുനിന്നും 9.2 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ശ്രീവിജയപുരത്ത് മീഥെയ്ന്‍ വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി.
7. ഓപ്പറേഷന് വനരരക്ഷ
- സംസ്ഥാനത്തെ വനംവകുപ്പിന്റെ റേഞ്ച് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധ.
8. ഹാരി കെയ്നിന് സെഞ്ച്വറി
- ഈ നൂറ്റാണ്ടില്‍ ഒരു ഫുട്ബോള്‍ ക്ലബിനായി അതിവേഗം100 ഗോളുകള്‍ തികയ്ക്കുന്ന താരം: ഹാരി കെയ്ന്‍
- ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് ഹാരി കെയ്ന്‍.
- ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റനാണ് ഹാരി കെയ്ന്‍.
- 104 കളികളില്‍നിന്നും 100 ഗോളുകള്‍ നേടി.
- പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡാണ് മറികടന്നത്.
9. മിനി പാര്‍ലമെന്റിന്റെ കാലാവധി രണ്ട് വര്‍ഷമാക്കുന്നു
സ്രോതസ്സ്: മാതൃഭൂമി
- പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ കാലാവധി രണ്ടുവര്ഷമാക്കും.
- നിലവില്‍ ഒരു വര്‍ഷമാണ്.
- മിനി പാര്ലമെന്റുകള് എന്നാണ് എംപിമാര്‍ അംഗങ്ങളായ പാര്‍ലമെന്ററി സമിതികള്‍ അറിയപ്പെടുന്നത്.
- ആകെ 24 പാര്‍ലമെന്ററി സമിതികള്‍ ഉണ്ട്.
- എട്ടെണ്ണത്തിന്റെ അധ്യക്ഷന്മാര് രാജ്യസഭാ എംപിയും 16 എണ്ണത്തിന്റെ അധ്യക്ഷന്മാര് ലോകസഭ എംപിമാരും ആണ്.
10. അനന്ത് ശസ്ത്ര
സ്രോതസ്സ്: മാതൃഭൂമി
- അനന്ത ശസ്ത്ര മിസൈല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് ലഭിച്ചു.
- പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ച ഭൂതല- വ്യോമ മിസൈലാണ് അനന്ത ശസ്ത്രി.
- ആകാശപാതയില്വച്ച് എതിരാളികളുടെ നീക്കങ്ങള്‍ തിരിച്ചറിയാനും അതനുസരിച്ച് പ്രതികരിക്കാനും അനന്ത് ശസ്ത്രയ്ക്ക് സാധിക്കും.
11. നാസ് പോലെ സാസ് വരുന്നു
സ്രോതസ്സ്: മാതൃഭൂമി
- പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളുടെ പഠന നേട്ടം വിലയിരുത്താന്‍ സംസ്ഥാന പഠന നേട്ട സര്‍വേ (സാസ്) നടത്തും.
- കുട്ടികള്‍ ഏതൊക്കെ പഠനമേഖലകളില്‍ നേട്ടം കൈവരിച്ചെന്ന് വിലയിരുത്താന്‍ എസ് സി ആര് ടിയും സമഗ്ര ശിക്ഷ അഭിയാനും ചേര്‍ന്നാണ് സാസ് നടത്തുന്നത്.
- കേന്ദ്ര സര്‍ക്കാര്‍ ദേശീയ പഠന നേട്ട സര്‍വേ (നാസ്) നടത്താറുണ്ട്.
തസ്തികകള്‍
- യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി: പെറ്റല്‍ ഗെലോട്ട്
- കൊംബിയന്‍ പ്രസിഡന്റ്: ഗുസ്താവോ പെത്രോ
- ബ്രസീല്‍ പ്രസിഡന്റ്: ലുല ഡ സില്‍വ
- കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലായി ആര് വെങ്കടരമണിക്ക് പുനര്‍നിയമനം. ഒക്ടോബര്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
- ലോകസഭ സ്പീക്കര്‍: ഓം ബിര്‍ള
- രാജ്യസഭാ അധ്യക്ഷന്‍: സി പി രാധാകൃഷ്ണന്
സര്‍ക്കാര്‍ പദ്ധതികള്‍
- പരിരക്ഷ: ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ, ആംബുലന്‍സ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന അംഗപരിമിതരെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കുക അടക്കമുള്ളവ ഈ പദ്ധതിയിലുണ്ട്.
- മാതൃജ്യോതി: 60 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് 2 വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും. നടപ്പിലാക്കുന്നത്: സാമൂഹ്യനീതി വകുപ്പ്.
- മുഖ്യമന്ത്രി എന്നോടൊപ്പം: സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, സര്‍ക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദി റിവിഷന്‍.കോ.ഇന്‍
- ജി ദേവരാജന്‍ ശക്തിഗാഥാ പുരസ്കാരം എം ജി ശ്രീകുമാറിന്
- നാസയും ഐ എസ് ആര് ഒയും 2025 ജൂലായ് 30-ന് ശ്രീഹരിക്കോട്ടയില്‍നിന്നും സംയുക്തമായി വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം- നൈസാര്‍.
- അന്താരാഷ്ട്ര മാധ്യമോത്സവ വേദി: തിരുവനന്തപുരം