
ഇന്നലത്തെ കറന്റ് അഫയേഴ്സ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. എസ് ഐ ആറിനെതിരെ പ്രമേയം
സ്രോതസ്സ്: മലയാള മനോരമ
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പിലാക്കുന്നതിന് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.
- മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു.
2. കേരള പൊതുരേഖാ ബില്‍ നിയമസഭ പാസാക്കി
സ്രോതസ്സ്: മലയാള മനോരമ
- കേരളത്തിലെ ചരിത്രരേഖകള്‍ ഫലപ്രദമായി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള പൊതുരേഖ ബില്‍ നിയമസഭ പാസാക്കി.
- സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടേയും പക്കലുള്ള ശാശ്വത മൂല്യമുള്ള രേഖകള്‍ 25 വര്‍ഷത്തിനുശേഷം പുരാവസ്തു വകുപ്പിന് കൈമാറണമെന്ന വ്യവസ്ഥ ബില്ലില്‍ ഉണ്ട്.
3. ഇനി ഗ്യാസ് കണക്ഷനും പോര്‍ട്ട് ചെയ്യാം
സ്രോതസ്സ്: മലയാള മനോരമ
- ഒരു സേവനദാതാവില്നിന്നും മറ്റൊന്നില്ലേക്ക് മൊബൈല്‍ നമ്പരുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് സമാനമായി എല്‍പിജി കണക്ഷനും മാറാനുള്ള സംവിധാനം വരുന്നു.
- ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത് പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) ആണ്.
- കമ്പനി മാറാതെ വിതരണക്കാരനെ മാറ്റാനുള്ള സൗകര്യം നേരത്തെ ബോര്‍ഡ് നടപ്പിലാക്കിയിരുന്നു.
4. വിദേശ സിനിമകള്‍ക്ക് 100% ട്രമ്പന്‍ തീരുവ
സ്രോതസ്സ്: മലയാള മനോരമ
- യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100% തീരുവ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
5. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ആത്മകഥയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആമുഖം
സ്രോതസ്സ്: മലയാള മനോരമ
- ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയുടെ ആത്മകഥയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആമുഖം എഴുതി.
- ഐ ആര് ജോര്‍ജ- മൈ റൂട്സ്, മൈ പിന്സിപ്പല്സ് എന്നാണ് ആത്മകഥയുടെ പേര്.
- 2021-ല്‍ പുറത്തിറങ്ങിയ ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയിലെത്തുന്നത്.
- യുഎസ് എഡിഷന് ആമുഖം എഴുതിയത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ആണ്.
6. ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് വോക്സ് വിരമിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിക്കറ്ററായ ക്രിസ് വോക്സ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചു.
- 62 ടെസ്റ്റുകളില്‍നിന്നും 2034 റണ്‍സും 192 വിക്കറ്റുകളും നേടി.
- 122 ഏകദിനങ്ങളും 33 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
7. കേരളം വീണ്ടും മാതൃക
സ്രോതസ്സ്: ദേശാഭിമാനി
- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ എല്ലാ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാന്‍ തീരുമാനിക്കുന്ന ആദ്യ സംസ്ഥാനം- കേരളം
8. അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റിന് നിരോധനം
സ്രോതസ്സ്: മാതൃഭൂമി
- തിന്മയെന്ന് ആരോപിച്ച് താലിബാന് ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു.
9. ഉയരം കൂടിയ പാലം; റെക്കോര്‍ഡിന് പുതി അവകാശി
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം: ഹുവജിയാങ് ഗ്രാന്‍ഡ് കാന്യന് പാലം
- ചൈനയിലെ ഗുയിഷൗ പ്രവിശ്യയിലാണ് 625 മീറ്റര്‍ ഉയരമുള്ള പാലം നിര്‍മ്മിച്ചത്.
- പര്‍വ്വത പ്രദേശത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സ്പാന്‍ പാലമെന്ന റെക്കോര്‍ഡും ഹുവജിയാങ് ഗ്രാന്‍ഡ് കാന്യന് ലഭിച്ചു. 1,420 മീറ്റര്‍ ആണ് പ്രധാന സ്പാനിന്റെ നീളം.
പദവികളും തസ്തികകളും
- ഇന്ത്യയിലെ പാലസ്തീന് അംബാസഡര്‍: അബ്ദുല്ല മുഹമ്മദ് അബു ഷാവേഷ്
- റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ഷിരിഷ് ചന്ദ്ര മുര്‍മുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.
- കൊച്ചി ആസ്ഥാനമായ ദക്ഷിണ മേഖല നാവിക സേനാ കേന്ദ്രത്തിന്റെ മേധാവിയായി വൈസ് അഡ്മിറല്‍ സമീര്‍ സക്സേനയെ നിയമിച്ചു.
- ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ് മേധാവി: വൈസ് അഡ്മിറല്‍ അജയ് കൊച്ചാര്‍
- സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ചെയര്മാന്: അഡ്വ എ എ റഷീദ്
സര്‍ക്കാര്‍ പദ്ധതികള്‍
1. ഹൃദയപൂര്‍വം: ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ഹൃദയാഘാത പ്രഥമ ശുശ്രൂഷ (സിപിആര്‍: കാര്‍ഡിയോ പള്‍മനറി റെസെസിറ്റേഷന്‍) പരിശീലന ബോധവല്‍ക്കരണ പ്രചാരണ പദ്ധതി.
2. നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ വിസിബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി.
ചരമം
- റോക്ക് സംഗീതജ്ഞന് ഐസക് ആന്റണി (72) അന്തരിച്ചു. കേരളത്തില്‍ പാശ്ചാത്യ റോക്ക് സംഗീതത്തിന് അടിത്തറ പാകിയ ഐസക്സ് സഹോദരന്മാരില് നാലാമനാണ് ആന്റണി.
റിവിഷന്‍: നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് ദിറിവിഷന്‍.കോ.ഇന്‍
1. മുഖ്യമന്ത്രി എന്നോടൊപ്പം (സിഎം വിത്ത് മീ) സിറ്റിസണ്‍ കണക്ട് പരാതി പരിഹാര സംവിധാനത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍: 1800 425 6789