
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി (129 നോട്ടൗട്ട്).
- ഒരു വര്‍ഷം 5 ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ വിരാട് കോലിക്കൊപ്പം ഗില്‍ എത്തി.
- 2017ലും 2018ലും കോലി അഞ്ച് വീതം സെഞ്ച്വറികള്‍ നേടിയിരുന്നു.
2. വിവരാവകാശ നിയമത്തിന് 20 വയസ്സ്
സ്രോതസ്സ്: ദേശാഭിമാനി
- ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്ന് വിശേഷിപ്പിക്കുന്ന വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് ഇന്ന് 20 വര്‍ഷം തികഞ്ഞു.
- മന്മോഹന് സിംഗ് പ്രധാനമന്ത്രിയായ ഒന്നാം യു പി എ സര്‍ക്കാരാണ് 2005 മെയ് മാസത്തില്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
- നിയമം 2005 ഒക്ടോബര്‍ 12-ന് നിലവില്‍വന്നു.
- രാജസ്ഥസ്ഥില് അരുണ റോയ് സ്ഥാപിച്ച മസ്ദൂര്‍ കിസാന്‍ ശക്തി സംഘതന്‍ എന്ന സംഘടനയുടെ ഇടപെടലാണ് നിയമം പാസാക്കുന്നതിന് ഇടയാക്കിയത്.
ചരമം
1. കവിയും റിട്ടയേഡ് കോളേജ് അധ്യാപകനം പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ഡോ ചായം ധര്മരാജന് അന്തരിച്ചു. അതീവ രാവിലെ, സമാസമം എന്നിവയാണ് പ്രധാന കൃതികള്‍.
2. ഹോളിവുഡ് ഇതിഹാസ താരമായ ഡയാന് കീറ്റണ്‍ (79) അന്തരിച്ചു. ആനി ഹോള്‍ (1977) സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കര് പുരസ്കാരം നേടി. ഗോഡ് ഫാദര്‍ സിനിമകള്‍, റെഡ്സ്, ഫാദര്‍ ഓഫ് ദ് ബ്രൈഡ്, ഫസ്റ്റ് വൈവ്സ് ക്ലബ്, മാര്‍വിന്‍സ് റൂം തുടങ്ങിയവ പ്രധാന സിനിമകളാണ്.