ഒക്ടോബര്‍ മാസത്തിലെ ദിനംപ്രതിയുള്ള കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2025 യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
ബലാറസ് താരം ആര്യാന സബലേങ്ക
2. 2025 യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ആര്യാന സബലേങ്ക ആരെയാണ് പരാജയപ്പെടുത്തിയത്?
അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ
3. യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ കിരീടം നേടിയ ബലാറസ് താരം ആര്യാന സബലേങ്ക അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ പരാജയപ്പെടുത്തിയ സ്കോര്‍ എത്രയാണ്?
6-3, 7-6
4. യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയത് ആരാണ?
സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ്
5. യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് ഫൈനലില്‍ ആരെയാണ് പരാജയപ്പെടുത്തിയത്?
ഇറ്റാലിയന്‍ താരം യാനിക് സിന്നറിനെ
6. യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് ഫൈനലില്‍ ഇറ്റാലിയന്‍ താരം യാനിക് സിന്നറിനെ പരാജയപ്പെടുത്തിയ സ്കോര്‍ എത്രയാണ്?
6-2, 3-6, 6-1, 6-4
7. 2025-ലെ ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്മാര് ആരാണ്?
ഇന്ത്യ
8. 2025-ലെ ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്മാരായ ഇന്ത്യ ആരെയാണ് പരാജയപ്പെടുത്തിയത്?
ദക്ഷിണകൊറിയയെ
9. 2025-ലെ കേരള ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്മാര് ആയ ക്ലബ് ഏതാണ്?
കൊച്ചി ബ്ലൂ ടൈഗേഴ്സ്
10. 2025-ലെ കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏത് ക്ലബിനെയാണ് പരാജയപ്പെടുത്തിയത്?
കൊല്ലം സെയിലേഴ്സിനെ 75 റണ്‍സിന് തോല്‍പ്പിച്ചു
11. കാഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ഏതാണ്?
ഉസ്ബെക്കിസ്ഥാന്
12. കാഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടം നേടിയ ഉസ്ബെക്കിസ്ഥാന് ഫൈനലില്‍ ഏത് രാജ്യത്തെയാണ് പരാജയപ്പെടുത്തിയത്?
ഇറാനെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.
13. കാഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?
മൂന്നാം സ്ഥാനം.
14. ഏത് രാജ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കാഫ നേഷന്‍സ് ഫുട്ബോള്‍ കിരീടം നേടിയത്?
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഒമാനെ 3-2ന് കീഴടക്കി
15. 2025-ല്‍ ആലപ്പുഴ പുന്നമടക്കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളി ചാമ്പ്യന്മാര് ആരാണ്?
വീയപുരം ചുണ്ടന്
16. 2026-ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സംയുക്ത ആതിഥേയര്‍ ആരെല്ലാം?
ഇന്ത്യയും ശ്രീലങ്കയും
17. ദക്ഷിണാഫ്രിക്കയെ 342 റണ്‍സിന് കീഴടക്കി ഏകദിന ക്രിക്കറ്റിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ രാജ്യം ഏതാണ്?
ഇംഗ്ലണ്ട്
18. 2025 സെപ്തംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ച ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റര്‍ ആരാണ്
ചേതേശ്വര്‍ പൂജാര
19. 2025-ലെ ഫിഡെ ചെസ് ലോകകപ്പ് വേദി ഏതാണ്?
ഗോവ
20. 2025-ലെ ഏഷ്യാകപ്പ് പുരുഷ ഹോക്കി വേദി ഏതാണ്?
ബീഹാര്‍
21. പ്രഥമ ഖേലോ ഇന്ത്യ വാട്ടര്‍ സ്പോര്‍ട്സ് ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നം ഏതാണ്?
ഹിമാലയന്‍ കിങ്ഫിഷര്‍.
22. ക്രിക്കറ്റ് കളിക്കാരുടെ ഫിറ്റ്നസ് വിലയിരുത്തുന്നതിനായി ബിസിസിഐ അവതരിപ്പിച്ച പുതിയ ഫിറ്റ്നസ് ടെസ്റ്റ് ഏതാണ്?
ബ്രോങ്കോ ടെസ്റ്റ്
23. ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ആരാണ്?
ഊര്‍ജിത് പട്ടേല്‍
24. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ് സി ഒ) 2025-ലെ സുരക്ഷ ഉച്ചകോടിയുടെ വേദി എവിടെ ആയിരുന്നു?
ചൈനയിലെ ടിയാന്‍ജിന്‍
25. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ തീവണ്ടി നിര്‍മ്മിച്ചത് എവിടെ?
പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍
26. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഡോ മഹേന്ദ്ര മോഹന്‍ ഗുപ്ത
27. സെപ്തംബറില്‍ തായ്ലാന്ഡ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്തായ വ്യക്തി ആരാണ്?
പെയ്തോങ്തരണ്‍ ഷിനവത്ര
28. സീഷെല്‍സിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായ മലയാളി ആരാണ്?
രോഹിത് രതീഷ്
29. സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച സിങ്കപ്പൂര്‍ പ്രധാനമന്ത്രി ആരാണ്?
ലോറന്‍സ് വോങ്
30. ഓസ്കാറില്‍ പാപ്പുവ ന്യൂഗിനി എന്ന രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമയായ പപ്പ ബുക്ക സംവിധാനം ചെയ്ത മലയാളി ആരാണ്?
ഡോ ബിജു
31. പപ്പ ബുക്കയിലെ നായകനായ പാപ്പുവ ന്യൂഗിനിയ ആദിവാസി ആരാണ്?
സൈന്‍ ബൊബോറോ
32. ശുക്രനിലേക്കുള്ള റഷ്യയുടെ ബഹിരാകാശ ദൗത്യം ഏതാണ്?
വെനേറ ഡി
33. രക്തചന്ദ്രന്‍ എന്ന് വിളിക്കപ്പെടുന്ന ചെമ്പന്‍ നിറത്തില്‍ കാണപ്പെട്ട പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമായ തിയതി എന്നാണ്?
സെപ്തംബര്‍ 7-ന്
34. മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം ആദ്യമായി വിജയകരമായി വച്ചുപിടിപ്പിച്ചത് ഏത് രാജ്യത്തിലാണ്?
ചൈന
35. ഗര്‍ഭാശയഗള അര്‍ബുദം രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടെത്താനാകുന്ന കിറ്റ് വികസിപ്പിച്ച സ്ഥാപനം ഏത്?
ഡല്‍ഹി എയിംസ്
36. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ മൈക്രോ ചിപ്പ് ഏതാണ്?
വിക്രം 32
37. 2025 സെപ്തംബറില്‍ രാജി വച്ച ജാപ്പനീസ് പ്രധാനമന്ത്രി ആരാണ്?
ഷിഗേരു ഇഷിബ
38. 2025 സെപ്തംബറില്‍ ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി വച്ച നേപ്പാള്‍ പ്രധാനമന്ത്രി ആരാണ്?
കെ പി ശര്‍മ്മ ഒലി
39. ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് ഫെസ്റ്റ് ഒക്ടോബറില്‍ നടന്നത് എവിടെ?
മുംബൈ
40. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ ജീവിത കഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചലച്ചിത്രം ഏതാണ്?
ദി വിസാര്‍ഡ് ഓഫ് ക്രെംലിന്
41. ദി വിസാര്‍ഡ് ഓഫ് ക്രെംലിനിന്റെ സംവിധായകന് ആരാണ്?
ഒലിവര്‍ അസായസ്.
42. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മിനുപകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സംസ്ഥാനം ഏതാണ്?
കര്‍ണാടക
43. 2025 സെപ്തംബറില്‍ അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ വ്യക്തി ആരാണ്?
കാസിം വാടാനപ്പള്ളി
44. 2025 സെപ്തംബറില്‍ കവിയും എഴുത്തുകാരനുമായ വ്യക്തി ആരാണ്?
യു ജയചന്ദ്രന്
45. കേരളത്തിലെ ആദ്യത്തെ വനിത ഫോറന്‍സിക് സര്ജന് 2025 സെപ്തംബറില്‍ അന്തരിച്ചു. പേരെന്താണ്?
ഡോ ഷെര്‍ലി വാസു
46. 2025 സെപ്തംബറില്‍ അന്തരിച്ച വിഖ്യാത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ ആരാണ്?
ജോര്‍ജിയോ അര്‍മാനി
47. 2025 സെപ്തംബറില്‍ അന്തരിച്ച ബ്രിട്ടീഷ് റോക്ക് ഗായകന് ആരാണ്?
റിക്ക് ഡേവിസ്
48. 2025 സെപ്തംബറില്‍ അന്തരിച്ച തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ ആരാണ്?
എം നന്ദകുമാര്‍
49. 2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
മോഹന്‍ലാല്‍
50. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്കുന്ന ഇന്ത്യയിലെ പരമോന്നത ബഹുമതി ഏതാണ്?
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം
51. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം എന്താണ്?
പത്തുലക്ഷം രൂപയും സ്വര്‍ണ കമല്‍ മുദ്രയും ഫലകവും
52. കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ പാക് ക്യോങ്നി പുരസ്കാരം നേടിയ ജ്ഞാനപീഠ ജേതാവ് ആരാണ്?
അമിതാവ് ഘോഷ്
53. പാക് ക്യോങ്നി പുരസ്കാരത്തുക എത്രയാണ്?
ഏകദേശം 88 ലക്ഷം രൂപ
54. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ പേരിലുള്ള പുരസ്കാരം 2025-ല്‍ ലഭിച്ച മുന്‍ പ്രധാനമന്ത്രി ആരാണ്?
മന്മോഹന് സിങ്ങ്
55. 2025-ലെ അയനം- സി വി ശ്രീരാമന് പുസ്കാരം ആരാണ്?
എസ് സിതാര
56. കേരള മീഡിയ അക്കാദമിയുടെ 2025-ലെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
രാജ്ദീപ് സര്‍ദേശായി
57. വയോജനങ്ങളെ ഓണ്‍ലൈന്‍ തട്ടിപ്പില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ് വികസിപ്പിച്ച ഇന്ത്യന്‍ വംശജ ടൈം മാഗസിന് കിഡ് ഓഫ് ദി ഇയര്‍ 2025 ആയി തിരഞ്ഞെടുക്കപ്പെട്ടു. പേരെന്താണ്?
തേജസ്വി മനോജ്
58. 2025-ലെ എ പി ജെ അബ്ദുള്‍കലാം ദേശീയ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
രമേശ് ചെന്നിത്തല
59. 2025-ലെ ജി ദേവരാജന്‍ ശക്തിഗാഥാ പുരസ്കാരം നേടിയ ഗായകന് ആരാണ്?
എം ജി ശ്രീകുമാര്‍
60. സാമൂഹ്യനീതി വകുപ്പിന്റെ 2025-ലെ വയോസേവന അവാര്‍ഡുകള്‍ ലഭിച്ചത് ആര്‍ക്കെല്ലാം?
ചലച്ചിത്ര നടി ഷീല, ഗായിക പി കെ മേദിനി
61. മികച്ച സഹനടനുള്ള എമ്മി പുരസ്കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും പുരസ്കാര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നടനുമായ കൗമാരക്കാരന് ആരാണ്?
ഓവന് കൂപ്പര്‍
62. ഓവന് കൂപ്പര്‍ക്ക് 15-ാം വയസ്സില്‍ ഏത് പരമ്പരയിലെ അഭിനയത്തിനാണ് എമ്മി പുരസ്കാരം ലഭിച്ചത്?
അഡോളസെന്റ്സ്
63. എമ്മി ഡ്രാമ സീരീസില്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരനെന്ന നേട്ടം സ്വന്തമാക്കിയത് ആരാണ്?
ട്രാമെല്‍ ടില്‍മാന്‍
64. ട്രാമെല്‍ ടില്‍മാന്‍ എമ്മി പുരസ്കാരം ലഭിച്ചത് ഏത് ഡ്രാമ സീരീസിലെ അഭിനയത്തിനാണ്?
സെവറെന്സ്
65. മികച്ച പച്ചത്തുരുത്തുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരങ്ങളില് തദ്ദേശ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത്?
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്
66. 2023-24-ലെ ആര്‍ദ്ര കേരളം പുരസ്കാരങ്ങള്‍ ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാം?
ഇടുക്കി ജില്ലാ പഞ്ചായത്ത്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, തിരുവനന്തപുരം കോര്പറേഷന്, എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ വെള്ളനേഴി ഗ്രാമപഞ്ചായത്ത്
67. പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്നാക്കി മാറ്റിയ രാജ്യം ഏതാണ്?
അമേരിക്ക
68. ക്ലാസ് മുറികളില്‍ സ്മാര്‍ട്ട്ഫോണ്‍ നിരോധിച്ച രാജ്യം ഏതാണ്?
ദക്ഷിണാഫ്രിക്ക
69. ഇന്ത്യ അന്താരാഷ്ട്ര ടീ കണ്വെന്ഷന് വേദി ഏതാണ്?
കൊച്ചി
70. മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍ എന്ന മാധവിക്കുട്ടിയുടെ ജീവചരിത്രം രചിച്ചത് ആരാണ്?
ഡോ കെ ആശ
71. അക്രമകാരിയായ വന്യജീവിയെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം നല്കുന്ന വന്യജീവി സംരക്ഷണ നിയമം പാസാക്കിയ സംസ്ഥാനം ഏതാണ്?
കേരളം
72. 2025-ലെ ലോക സാക്ഷരതാ ദിനത്തിന്റെ പ്രമേയം എന്താണ്?
ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരതെ പ്രോത്സാഹിപ്പിക്കുക
73. യുഎന്നിലെ യുഎസ് സ്ഥാനപതിയായി നിയമിതനായ വ്യക്തി ആരാണ്?
മൈക്ക് വാര്‍ട്സ്
74. ഭൂട്ടാനില്‍നിന്നും കേരളത്തിലേക്ക് കട്ടിയ എസ് യു വി കാറുകള്‍ കണ്ടെത്താന്‍ കസ്റ്റംസും ഇഡിയും നടത്തിയ സംയുക്ത അന്വേഷണത്തിന്റെ പേര് എന്താണ്?
ഓപ്പറേഷന് നുംഖോര്‍.
75. തീരസംരക്ഷണ സേനയുടെ അഞ്ചാമത് ആഗോള ഉച്ചകോടി 2027-ല്‍ നടക്കുന്ന ഇന്ത്യന്‍ നഗരം ഏതാണ്?
ചെന്നൈ
76. ഇന്ത്യയിലെ ആദ്യത്തെ മുളയധിഷ്ഠിത ബയോ എഥനോള്‍ പ്ലാന്റ് സ്ഥാപിതമായത് എവിടെയാണ്?
അസമിലെ ഗോലാഘട്ടില്‍
77. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ആദരം ലഭിച്ച കോര്പറേഷന് ഏതാണ്?
തിരുവനന്തപുരം കോര്പറേഷന്
78. കേരള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള നീല സമ്പദ് വ്യവസ്ഥ കോണ്‍ക്ലേവ് വേദി ഏത്?
തിരുവനന്തപുരം
79. ബുക്കര്‍ പുരസ്കാരത്തിനുള്ള അന്തിമ ചുരുക്കപട്ടികയില്‍ ഇടംനേടിയ കിരണ്‍ദേശായിയുടെ കൃതി ഏതാണ്?
ദി ലോണ്‍ലിനെസ് ഓഫ് സോണിയ ആന്‍ഡ് സണ്ണി
80. കവി ബി കെ ഹരിനാരായണന് രചിച്ച എം എസ് സുബ്ബുലക്ഷ്മിയുടെ ജീവചരിത്രം ഏതാണ്?
ശിവം ശുഭം- ദി ബയോഗ്രാഫി ഓഫ് എ കപ്പിള്‍
81. യൂട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന സംസ്ഥാനം ഏതാണ്?
കര്‍ണാടക
82. ദേശീയ ബഹുമതിയായ സ്വദേശ് സമ്മാന്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ഏതാണ്?
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന് (കെ എസ് എഫ് ഇ)
83. കേരള അര്‍ബന്‍ കോണ്‍ക്ലേവ് വേദി ഏത് നഗരമായിരുന്നു?
കൊച്ചി
84. 2025-ലെ അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് വേദി ഏത്?
അങ്കമാലി
85. 2025 സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച നവീന്‍ചന്ദ്ര രാംഗുലാം ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
മൗറീഷ്യസ്
86. മഹാരാഷ്ട്ര ഗവര്‍ണര്‍ ആരാണ്?
ആചാര്യ ദേവവ്രത്
87. മിസ് കേരള 2025 ആരാണ്?
ശ്രീനിധി സുരേഷ്
88. 2005 സെപ്തംബറില്‍ ഡെപ്യൂട്ടി ഇലക്ഷന് കമ്മിഷണറായി നിയമിതനായ വ്യക്തി ആരാണ്?
പവന്‍കുമാര്‍
89. കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ആരാണ്?
പരമിത ത്രിപാഠി
90. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് ആരാണ്?
വിവേക് ഗുപ്ത
ആഗസ്റ്റ് മാസത്തിലെ ദിനംപ്രതിയുള്ള കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക