ഫീച്ചര്‍ ഇമേജായി നല്‍കിയിരിക്കുന്ന ചിത്രം എഐ നിര്‍മ്മിതം ആണ്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. പ്രൊഫ ഇ വി ചിറ്റ്നിസ് അന്തരിച്ചു
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ തുമ്പയെ കണ്ടെത്തിയ പ്രൊഫ ഇ വി ചിറ്റ്നിസ് (100) 2025 ഒക്ടോബര്‍ 22-ന് അന്തരിച്ചു.
- ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ തുടക്കക്കാരില്‍ ഒരാളാണ് പ്രൊഫ ഏക്നാഥ് വസന്ത് ചിറ്റ്നിസ് എന്ന ഇ വി ചിറ്റ്നിസ്.
- ഭൂമിയുടെ കാന്തിക ഭൂമധ്യരേഖ കടന്നു പോകുന്നതിന് സമീപ പ്രദേശം എന്നതാണ് തുമ്പയെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ കാരണം.
- ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിന് തുടക്കം കുറിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു 1962-ല്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ സ്പേസ് റിസര്‍ച്ചിന്റെ (ഇന്‍കോസ്പാര്‍) മെംബര്‍ സെക്രട്ടറിയായിരുന്നു ഇ വി ചിറ്റ്നിസ്.
2. ഓപ്പറേഷന് ഹണിഡ്യൂക്സ്
സ്രോതസ്സ്: മലയാള മനോരമ
- സംസ്ഥാനത്തെ ഹോട്ടലുകളില്‍ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി ഇന്റലിജന്‍സും എന്‍ഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ റെയ്ഡ്.
3. അറ്റ്ലസ്: പുതിയ വെബ് ബ്രൗസര്‍
സ്രോതസ്സ്: മലയാള മനോരമ
- എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐ അവതരിപ്പിച്ച വെബ് ബ്രൗസര്‍: അറ്റ്ലസ്
- ഓപ്പണ്‍എഐ സിഇഒ: സാം ആള്ട്ട്മാന്
- എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി അവതരിപ്പിച്ച ബ്രൗസര്‍: കോമറ്റ്
4. നീരജ് ചോപ്ര ഇനി ലഫ്റ്റനന്റ് കേണല്‍
സ്രോതസ്സ്: മലയാള മനോരമ
- ഒളിമ്പിക്സ് മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്കി.
- ജാവലിന്‍ ത്രോയില്‍ 2020-ല്‍ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണവും 2024-ലെ പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും നീരജ് ചോപ്ര നേടിയിരുന്നു.
5. സഖാറോവ് സമ്മാനം പ്രഖ്യാപിച്ചു
സ്രോതസ്സ്: ദേശാഭിമാനി
- ബെലാറസിലും ജോര്‍ജിയയിലും തടവിലാക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഖാറോവ് സമ്മാനം.
- യൂറോപ്യന്‍ യൂണിയന്റെ പരമോന്നത മനുഷ്യാവകാശ ബഹുമതിയാണ് സഖാറോവ് സമ്മാനം.
- പോളിഷ് പത്രമായ ഗസറ്റ വൈബോര്സയുടെ ലേഖകനായ ആന്‍ഡ്രെജ് പോക്സോബട്ട്, ജോര്‍ജിയയിലെ മാധ്യമ പ്രവര്‍ത്തകയായ എംസിയ അമാഗ്ലോബെലി എന്നിവര്‍ക്കാണ് പുരസ്കാരം.
- യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട് മെറ്റ്സോള
6. വനവിസ്തൃതിയില്‍ ഇന്ത്യയ്ക്ക് ഒരുപടി കയറ്റം
സ്രോതസ്സ്: ദീപിക
- യുഎന്നിന്റെ ഭക്ഷ്യ- കാര്‍ഷിക സംഘടനയുടെ (എഫ്എഒ) റിപ്പോര്‍ട്ട് അനുസരിച്ച് ആഗോളതലത്തില്‍ വനവിസ്തൃതിയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്.
- കഴിഞ്ഞ വര്‍ഷം 10-ാമത് ആയിരുന്നു.
- വനവിസ്തൃതിയില്‍ റഷ്യ, ബ്രസീല്‍, കാനഡ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്
- യഥാക്രമം ഒന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുള്ളത്.
- ലോകത്തിലെ ആകെ വനവിസ്തൃതിയുടെ 53 ശതമാനവും ഈ അഞ്ച് രാജ്യങ്ങളിലാണുള്ളത്.
- ആഗോള വനവിസ്തൃതിയുടെ 2 ശതമാനം ഇന്ത്യയിലാണ്.
- ആകെ ആഗോള വനവിസ്തൃതി: 414 കോടി ഹെക്ടര്‍
- ഭൂമിയുടെ കരഭാഗത്തിന്റെ 32 ശതമാനം വനമാണ്.
- കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ലോകത്ത് 0.10 ശതമാനം വനവിസ്തൃതി കുറഞ്ഞു.
- വാര്‍ഷി വനവിസ്തൃതി വര്‍ധനയില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.
7. ചാന്ദ്രമണ്ണില്‍ സിഐ കോണ്‍ഡ്രൈറ്റുകള്‍
സ്രോതസ്സ്: മാതൃഭൂമി
- ചൈനയുടെ ചാങ് ഇ-6 ദൗത്യം ഭൂമിയില്‍ എത്തിച്ച ചാന്ദ്രമണ്ണില്നിന്നും സിഐ കോണ്‍ഡ്രൈറ്റുകള്‍ എന്നറിയപ്പെടുന്ന ഉല്ക്കാശലകങ്ങള് കണ്ടെത്തി.
- ചന്ദ്രനിലെ ദക്ഷിണ ധ്രുവ ഐറ്റ്കെന്‍ ബേസിനില്നിന്നും ശേഖരിച്ച 2 കിലോഗ്രാം ചാന്ദ്രമണ്ണിലാണ് സിഐ കോണ്‍ഡ്രൈറ്റുകള്‍ ലഭിച്ചത്.
- സൗരയൂഥത്തിന് പുറത്തുനിന്നും ഉദ്ഭവിക്കുന്നവയാണ് സിഐ കോണ്‍ഡ്രൈറ്റുകള്‍.
- ഭൂമിയില്‍ വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഉല്‍ക്കകളാണ് സിഐ കോണ്‍ഡ്രൈറ്റുകള്‍.
- ജലത്തിന്റേയും ജൈവസംയുക്തങ്ങളുടേയും സാന്നിദ്ധ്യം ഈ ഉല്ക്കകളിലുണ്ട്.
പുരസ്കാരങ്ങള്‍
- പ്രഥമ സുകുമാര്‍ സ്മാരക പുരസ്കാരം നടന് ഇന്ദ്രന്‍സിന്
തസ്തികകളും പദവികളും
- കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍: അനൂപ് അംബിക
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദിറിവിഷന്‍.കോ.ഇന്‍
1. കേരളം അതിദാരിദ്ര്യമുക്തമായിയെന്ന് 2025 നവംബര്‍ 1 ന് പ്രഖ്യാപിക്കും
2. വി എസ് അച്യുതാനന്ദന് സ്മാരക നഗര ഉദ്യാന പാര്‍ക്ക് തിരുവനന്തപുരത്ത് സ്ഥാപിക്കും.
ചരമം
- പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സിസ്കോ പിന്റോ ബാല്സെമാവോ (89) അന്തരിച്ചു.
- പഞ്ചാബി ഗായകനായ തേജി കഹ്ലോണ്‍ കാനഡയില്‍ വെടിയേറ്റുമരിച്ചു.