ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. രാഷ്ട്രീയ വിജ്ഞാന് പുരസ്കാരങ്ങള്‍ 2025
- ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ് രാഷ്ട്രീയ വിജ്ഞാന് പുരസ്കാരം.
- 24 പേര്‍ക്ക് രാഷ്ട്രീയ വിജ്ഞാന് പുരസ്കാരം ലഭിച്ചു.
- 2025-ല്‍ രാഷ്ട്രീയ വിജ്ഞാന് പുരസ്കാരം ലഭിച്ച മലയാളികള്‍: ഡോ പ്രദീപ് തലാപ്പില്‍, ഡോ എന്‍ ജയന്.
- ഡോ പ്രദീപ് തലാപ്പിന് ഊര്‍ജ്ജ മേഖലയിലെ രാജ്യാന്തര പ്രശസ്തമായ ഏനി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
- നാനോ കെമിസ്ട്രി അടിസ്ഥാനമാക്കി ജലശുദ്ധീകരണ സംവിധാനം വികസിപ്പിച്ചതിനായിരുന്നു അവാര്‍ഡ്.
- ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടായിരുന്നു ഡോ എന്‍ ജയന്.
- ഇന്ത്യയുടെ റോക്കറ്റായ ജിഎസ്എല്‍വിയില്‍ ഉപയോഗിക്കുന്ന തദ്ദേശീയ ക്രയോജനിക് എഞ്ചിന് വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു
- വിജ്ഞാന് രത്ന പുരസ്കാരം: സമഗ്രസംഭാവനയ്ക്കുള്ള വിജ്ഞാന് രത്ന പുരസ്കാരം ജ്യോതിശാസ്ത്രജ്ഞനായ ഡോ ജയന്ത് വിഷ്ണു നിര്ലിക്കറിന് മരണാനന്തര ബഹുമതിയായി നല്‍കും.
- വിജ്ഞാന് ടീം പുരസ്കാരം: സിഎസ്ഐആറിന്റെ ടീം അരോമ മിഷന്
- വിജ്ഞാന് യുവ- ശാന്തിസ്വരൂപ് ഭട്നാഗര്‍ പുരസ്കാരം: 45 വയസ്സിന് താഴെയുള്ള ശാസ്ത്ര ഗവേഷകര്‍ക്കുള്ള ഈ പുരസ്കാരം 2025-ല്‍ 14 പേര്‍ക്ക് ലഭിച്ചു.
2. സ്റ്റാര്‍ലിങ്ക് അടുത്ത വര്‍ഷമെത്തും
- ശതകോടീശ്വരനായ എലോണ്‍ മസ്കിന്റെ ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് സെക്യൂരിറ്റി ട്രയല്‍ ആരംഭിച്ചു.
- 2026 പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കും.
- ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയും ടെലികോം ടവറുകളും ഇല്ലാത്ത വിദൂര സ്ഥലങ്ങളില്‍ അടക്കം ഉപഗ്രഹങ്ങളില്‍നിന്നും ഉയര്‍ന്ന വേഗമുള്ള ഇന്റര്‍നെറ്റ് ലഭിക്കും.
3. അമേരിക്കന്‍ വോളി ടീമില്‍ മലയാളി
- അമേരിക്കന്‍ അണ്ടര്‍ 17 വോളിബോള്‍ ടീമിലേക്ക് മലയാളിയായ ഷോണ്‍ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
4. റെക്കോര്‍ഡുകള്‍ തിരുത്തി കോലിയും രോഹിതും
- ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് 2-1-ന്റെ വിജയം.
- മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് 50-ാം സെഞ്ച്വറി കുറിച്ചു.
- അന്താരാഷ്ട്ര പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏകദിനത്തിലും ട്വന്റി20യിലും കൂടി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലി നേടി. 18436 റണ്‍സെടുത്ത സച്ചിന് ടെണ്ടുല്‍ക്കറെയാണ് മറികടന്നത്. കോലി 18,442 റണ്‍സ് നേടി.
- ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ വിരാട് കോലി രണ്ടാം സ്ഥാനത്ത് എത്തി. 293 ഇന്നിങ്സുകളില്‍നിന്നും 14,255 റണ്‍സെടുത്ത കോലിക്ക് മുന്നില്‍ 18,426 റണ്‍സെടുത്ത സച്ചിന് ടെണ്ടുല്‍ക്കറാണുള്ളത്. 380 ഇന്നിങ്സുകളില്‍നിന്നും 14,234 റണ്‍സെടുത്ത മുന്‍ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരെയാണ് കോലി മറികടന്നത്.
- ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 150 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയ ജോടി എന്ന സചിന് ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യത്തിന്റെ റെക്കോര്‍ഡിനൊപ്പം കോലിയും രോഹിതും എത്തി. ഇരുജോടികളും 12 തവണ വീതം 150 കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.
- ഓസ്ട്രേലിയന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചറികള്‍ നേടുന്ന വിദേശ താരമെന്ന റെക്കോര്‍ഡ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കി. ആറ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
- ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ രോഹിത് ശര്‍മ്മ സചിന് ടെണ്ടുല്‍ക്കര്‍ക്കൊപ്പം എത്തി.
- ഏകദിനത്തിലെ റണ്‍ചേസുകളില്‍ ഏറ്റവും കൂടുതല്‍ തവണ 50-ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലി നേടി. 70 തവണ. 69 തവണ ചേസിങ്ങില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
തസ്തികകളും പദവികളും
- സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്‍പേഴ്സണ്‍: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്
- വെനസ്വേലന്‍ പ്രസിഡന്റ്: നിക്കോളാസ് മഡൂറോ
- കൊളംബിയന്‍ പ്രസിഡന്റ്: ഗുസ്താവോ പെത്രോ
സര്‍ക്കാര്‍ പദ്ധതികള്‍
- പോഷകബാല്യം: അങ്കണവാടിയിലെ കുഞ്ഞുങ്ങല്‍ക്ക് പാലുംമുട്ടയും വിതരണം ചെയ്യുന്ന പദ്ധതി.
- ഗ്രീന്‍ലീഫ് റേറ്റിങ് സിസ്റ്റം: സംസ്ഥാനത്തെ പൊതു-സ്വകാര്യം സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി തദ്ദേശ വകുപ്പിന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സംവിധാനം.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദിറിവിഷന്‍.കോ.ഇന്‍
1. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം: കേരളം. 2025 ആഗസ്റ്റ് 21-ന് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു.
2. 47-ാമത് ആസിയാന്‍ ഉച്ചകോടി (2025) വേദി: ക്വാലലംപൂര്, മലേഷ്യ
ചരമം
1. മലയാളത്തിലെ ക്ലാസിക് സിനിമകള്‍ക്ക് ശബ്ദമിശ്രണം നടത്തിയ സൗണ്ട് എഞ്ചിനീയറായ കെ എന്‍ അപ്പുക്കുട്ടന് (97) അന്തരിച്ചു.
2. ബോളിവുഡ് നടന് സതീഷ് ഷാ (74) അന്തരിച്ചു.