1. യുഎസ് ഫെഡ് റിസര്‍വ് പലിശ കുറച്ചു
സ്രോതസ്സ്: മലയാളമനോരമ
- യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കാല്‍ശതമാനം കുറിച്ചു.
- നിരക്ക് 3.75-4 ശതമാനമായി.
2. അദാലത്ത് എഐ
സ്രോതസ്സ്: മലയാള മനോരമ
- കേരളത്തില്‍ കോടതികളില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന എഐ ടൂള്‍: അദാലത്ത് എഐ
- വോയ്സ്-ടു-ടെക്സ്റ്റ് ട്രാന്‍സ്ക്രിപ്ഷന്‍ ടൂള്‍ ആണിത്
- 2025 നവംബര്‍ 1 മുതല്‍ പൂര്‍ണമായും നടപ്പിലാക്കും.
- 2025 ഫെബ്രുവരി 1 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരികയായിരുന്നു.
3. യുദ്ധവിമാനത്തില്‍ പറന്ന് ദ്രൗപദി മുര്‍മ്മു
സ്രോതസ്സ്: മലയാള മനോരമ
- രാഷ്ട്രപതി ദ്രൗപദി മുര്‍മു റഫാല്‍ യുദ്ധവിമാനത്തില്‍ യാത്ര നടത്തി.
- ദ്രൗപദി മുര്‍മു മുമ്പ് സുഖോയ് 30എംകെഐയിലും പറന്നിട്ടുണ്ട്.
- രണ്ട് യുദ്ധവിമാനങ്ങളില്‍ പറക്കുന്ന ആദ്യ രാഷ്ട്രപതി: ദ്രൗപദി മുര്‍മു
- ഹരിയാനയിലെ അംബാല വ്യോമ കേന്ദ്രത്തില്‍നിന്നും ഗോള്‍ഡന്‍ ആരോസ് എന്ന റഫാല്‍ യുദ്ധവിമാന സ്ക്വാഡ്രണിലെ വിമാനത്തിലാണ് രാഷ്ട്രപതി പറന്നത്.
- എ പി ജെ അബ്ദുള്‍കലാമും പ്രതിഭ പാട്ടീലും സുഖോയ് യുദ്ധവിമാനത്തില്‍ പറന്നിട്ടുണ്ട്.
- റഫാല്‍ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ്: സ്ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിങ്ങ്
4. ത്രിശൂല്‍
സ്രോതസ്സ്: മലയാള മനോരമ
- 2025 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ സായുധ അഭ്യാസ പ്രകടനം: ത്രിശൂല്‍
- കര, നാവിക, വ്യോമ സേനകള്‍ പങ്കെടുക്കും.
- ഗുജറാത്തിന്റേയും രാജസ്ഥാന്റേയും പാക് അതിര്‍ത്തികളിലാണ് സൈനിക അഭ്യാസം നടത്തുന്നത്.
5. രോഹിത് ഒന്നാമത്
സ്രോതസ്സ്: മലയാള മനോരമ
- അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏകദിന റാങ്കിങ്ങില്‍ ഒന്നാം റാങ്ക് നേടുന്ന പ്രായം കൂടിയ ബാറ്റര്‍: രോഹിത് ശര്‍മ്മ (38)
- 18 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ആദ്യമായിട്ടാണ് രോഹിത ഒന്നാമത് എത്തിയത്.
- വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിനെ (37) ആണ് രോഹിത് മറികടന്നത്.
- രോഹിതിന് 781 പോയിന്റുണ്ട്.
- ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്തായി.
- ഐസിസി ഏകദിന റാങ്കില്‍ ഒന്നാമതെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ്മ.
- സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോലി, എം എസ് ധോണി, ശുഭ്മന്‍ഗില്‍ എന്നിവര്‍ മുമ്പ് ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.
6. മുഹമ്മദ് അസ്ഹറുദ്ദീന് ഇനി മന്ത്രി
സ്രോതസ്സ്: ദേശാഭിമാനി
- മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയില്‍ മന്ത്രിയാകും.
- തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
7. ശബ്ദാതിവേഗ, ശബ്ദരഹിത ജെറ്റ്
സ്രോതസ്സ്: മാതൃഭൂമി
- ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുകയും എന്നാല്‍ ശബ്ദം പുറപ്പെടുവിക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൂപ്പര്‍സോണിക് എക്സ്-59 ജെറ്റ് നാസ വികസിപ്പിച്ചു.
- എയ്റോസ്പേസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് എക്സ്-59 ജെറ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ചത്.
- വാണിജ്യാടിസ്ഥാനത്തില്‍ സൂപ്പര്‍സോണിക് വിമാനയാത്രകള്‍ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ക്വസ്റ്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് എക്സ്-59 ജെറ്റ് വികസിപ്പിക്കുന്നത്.
- ക്വസ്റ്റ്- ക്വയറ്റ് സൂപ്പര്‍സോണിക് ടെക്നോളജി
- ഈ ഒറ്റയെഞ്ചിന്‍ വിമാനം ശബ്ദത്തെക്കാള്‍ 1.4 ഇരട്ടിവേഗത്തില്‍ പറക്കാന്‍ സാധിക്കും.
8. മെലിസ കൊടുങ്കാറ്റ്
സ്രോതസ്സ്: മാതൃഭൂമി
- കരീബിയന്‍ മേഖലയില്‍ വീശിയ മെലിസ ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ ഹെയ്തിയില്‍ 25 പേര് മരിച്ചു.
- ജമൈക്കയിലാണ് മെലിസ തീരം തൊട്ടത്.
- ക്യൂബയിലും മെലിസ വീശി.
9. മോന്‍താ ചുഴലിക്കാറ്റ്
സ്രോതസ്സ്: മാതൃഭൂമി
- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്ത ചുഴലിക്കാറ്റ് ദുരന്തത്തില്‍ ആന്ധ്രാപ്രദേശില്‍ മൂന്ന് പേര് മരിച്ചു.
പുരസ്കാരങ്ങള്‍
1. സിഎന്‍ആര്‍ റാവു എജ്യുക്കേഷന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സുപ്രമോളിക്കുലര് കെമിസ്ട്രി പുരസ്കാരം മലയാളികളായ പ്രൊഫസര്‍ സുബി ജോര്‍ജിനും പ്രൊഫസര്‍ കാനാ എം സുരേശനും ലഭിച്ചു.
2. ബാഗ്ദാദ് ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവലില്‍ നടി കല്ലിങ്കല്‍ നേതൃത്വം നല്കുന്ന മാമാങ്കം ഡാന്‍സ് കമ്പനിയുട നെയ്ത്തെ ബെസ്റ്റ് പ്ലേ അവാര്‍ഡ് നേടി. ചേന്ദമംഗലം കൈത്തറി തൊഴിലാളികളുടെ ജീവിതവും 2018-ലെ പ്രളയവും ആണ് പ്രതിപാദ്യ വിഷയം.
3. ഫിലിം ക്രിട്ടിക്സ് രചനാ പുരസ്കാരങ്ങള്‍: സി എസ് മീനാക്ഷിയുടെ പെണ്‍പാട്ടുതാരകള്‍: മലയാള സിനിമ പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങള്‍ എന്ന പഠന ഗ്രന്ഥ്തതിന് 2024-ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്കാരം ലഭിച്ചു.
4. ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 48-ാമത് ചെറുകാട് അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു.
