ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ സന്ദര്‍ശിക്കുക
1. വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ഫൈനലില്‍
സ്രോതസ്സ്: മലയാള മനോരമ
- വനിത ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു.
- വനിത ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍സ് ചേസ് വിജയമെന്ന റെക്കോര്‍ഡ് ഇന്ത്യ കുറിച്ചു.
- ഓസ്ട്രേലിയയെ ഇന്ത്യ അഞ്ചുവിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
- നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ ഇന്ത്യയ്ക്കുവേണ്ടി ജെമീമ റോഡ്രിഗസ് സെഞ്ച്വറി നേടി.
- ജെമീമ 134 പന്തില്‍നിന്നും പുറത്താകാതെ 127 റണ്‍സ് എടുത്തു.
- ജമീമയുടെ മൂന്നാം ഏകദിന സെഞ്ച്വറിയാണ്.
- ഇന്ത്യയുടെ മൂന്നാമത്തെ ഫൈനലാണിത്. 2005-ലും 2017-ലും ഇന്ത്യ റണ്ണറപ്പായിരുന്നു.
- സ്കോര്‍: ഓസ്ട്രേലിയ 49.5 ഓവറില്‍ 338 എല്ലാവരും പുറത്ത്. ഇന്ത്യ 48.3 ഓവറില്‍ 341 റണ്‍സ്.
- ഓസ്ട്രേലിയ ഏഴ് തവണ വനിത ഏകദിന ക്രിക്കറ്റ് കിരീടം നേടിയിട്ടുണ്ട്.
- ലോകകപ്പില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചിരുന്നു.
2. ജസ്റ്റിസ് സൂര്യകാന്ത് 53-ാമത് ചീഫ് ജസ്റ്റിസ്
സ്രോതസ്സ്: മലയാള മനോരമ
- ഇന്ത്യയുടെ സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു.
- നവംബര്‍ 23-ന് വിരമിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര് ഗവായിയുടെ പിന്‍ഗാമിയാണ് ഹരിയാന സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത്.
- 2027 ഫെബ്രുവരി 9 വരെ കാലാവധിയുണ്ട്.
3. സൈ ഹണ്ട്
സ്രോതസ്സ്: മലയാള മനോരമ
- സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് തടയുന്നതിനായി പൊലീസിനെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു നടത്തിയ ഓപ്പറേഷന്.
4. കേരളം അതിദാരിദ്ര്യമുക്തമാകുന്നു
സ്രോതസ്സ്: മലയാള മനോരമ
- കേരളം അതിദാരിദ്ര്യമുക്തമായിയെന്ന് പ്രഖ്യാപിച്ച തിയതി: 2025 നവംബര്‍ 1
- കേരള സര്‍ക്കാരിന്റെ നിര്‍വചനം അനുസരിച്ച് ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം.
- ലോകബാങ്കിന്റെ നിര്‍വചനം അനുസരിച്ച് പ്രതിദിനം 180 രൂപയില്‍ താഴെ വരുമാനത്തോടെ ജീവിക്കുന്നരാണ് അതിദാരിദ്ര്യ അവസ്ഥയിലുള്ളത്.
രാഷ്ട്രീയ ഏകതാ ദിനം
- സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നു. പട്ടേലിന്റെ 150-ാം ജന്മദിനമാണ് ഇന്ന്.
സര്‍ക്കാര്‍ പദ്ധതികള്‍
- നിര്‍ണയ: സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിക്കുന്ന ലബോറട്ടി ശൃംഖല. ലാബുകളെ ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയില്‍ ബന്ധിപ്പിച്ച് നടത്തുന്ന നിര്‍ണയ പദ്ധതി ഈ രീതിയില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ്.
റിവിഷന്‍: സ്പോണ്സര് ചെയ്യുന്നത് ദിറിവിഷന്‍.കോ.ഇന്‍
- ഇറാന്റെ തെക്കന്‍ തീരത്ത് ഇന്ത്യ നിര്‍മ്മിക്കുന്ന തുറമുഖം: ചബഹാര്‍
- 2025-ലെ ചെസ് ലോകകപ്പ് വേദി: ഗോവ
